Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കൊട്ടിയൂർ ഉത്സവത്തിന് ജൂൺ ഒന്നിന് നെയ്യാട്ടത്തോടെ തുടക്കം

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: ദക്ഷിണ കാശിയെന്ന് അറിയപ്പെടുന്ന കൊട്ടിയൂർ ശിവക്ഷേത്രേത്തിലെ വൈശാഖ മഹോത്സവം ജൂൺ ഒന്നിന് നെയ്യാട്ടത്തോടെ ആരംഭിച്ച് ജൂൺ 28 ന് തൃക്കലശാട്ടത്തോടെ സമാപിക്കും. വൈശാഖ മഹോത്സവത്തിനോടു ബന്ധിച്ച് ദേവസ്വം വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളതെന്ന് ക്ഷേത്രം ഭാരവാഹികൾ കണ്ണൂർ പ്രസ് ക്‌ളബ്ബിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

അക്കരെ കൊട്ടിയൂരിൽ മെയ് 27 ന് നീരെഴുന്നെള്ളത്തോടെ ഉത്സവ ചടങ്ങുകൾ ആരംഭിക്കും അക്കര കൊട്ടിയൂർ കയ്യാലകളുടെ കെട്ടിപ്പു ത പ്രവൃത്തി തൊണ്ണൂറ് ശതമാനം പൂർത്തിയായിട്ടുണ്ട്. അക്കരെ കൊട്ടിയൂരിലേക്ക് ശുദ്ധജലം എത്തിക്കുന്ന പ്രവൃത്തിയും നടന്നു വരികയാണ്. ഈ വർഷത്തെ വൈശാഖ മഹോത്സവം ഹരിത പ്രൊട്ടോകോൾ പാലിച്ചു കൊണ്ടു പൂർണമായും പ്‌ളാസ്റ്റിക്ക് മുക്ത ഉത്സവമായിട്ടാണ് നടത്തുന്നത്. ഇതിനായി ദേവസ്വം, കൊട്ടിയൂർ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ, ഹരിത കർമ്മസേന എന്നിവരുമായി ഒത്തൊരുമിച്ച് പ്രവർത്തിക്കുന്നതിനായി തീരുമാനിച്ചിട്ടുണ്ട്.

ക്യാരി ബാഗുകൾ ക്ഷേത്ര പരിസരത്ത് പൂർണമായും നിരോധിച്ചിട്ടുണ്ട്. ഉത്സവ നഗരി ലഹരിമുക്തമാക്കുന്നതിനായി എക്‌സൈസ് വകുപ്പ് എല്ലാ സജ്ജീകരണങ്ങളും നടത്തുന്നുണ്ട്. ഉത്സവനഗരിയിൽ പൊലീസ് എക്‌സൈസ്, ഫയർഫോഴ്‌സ്, ഹെൽത്ത്, കെ.എസ്.ഇ.ബി, കെ.എസ്.ആർ.ടി.സി വകുപ്പുകളുടെ ഇരുപത്തിനാല് മണിക്കൂറുമുള്ള സേവനമുണ്ടാകാം. കൂടാതെ വിവിധ ഏജൻസികളുട സൗജന്യ മെഡിക്കൽ സംവിധാനം ഇക്കരെ ക്ഷേത്രത്തിലും അക്കരെ ക്ഷേത്രത്തിലും ഒരുക്കും.

ഭക്തജനങ്ങൾ വരുന്ന വാഹനം പാർക്ക് ചെയ്യുന്നതിനായി ഈ വർഷം വിപുലമായ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇക്കരെ കൊട്ടിയൂരിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് നിലവിലെ പാർക്കിങ് ഗ്രൗണ്ട് നിരപ്പാക്കി ആയിരത്തോളം വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനുള്ള സൗകര്യം സജ്ജീകരിച്ചിട്ടുണ്ട്. തീർത്ഥാടകർക്കായി ശുദ്ധജല വിതരണം, സുരക്ഷയ്ക്കായി സെക്യൂരിറ്റി വിമുക്തഭടന്മാരുടെ സുരക്ഷ. സ്ത്രീകൾക്കും പുരുഷന്മാർക്കും ശൗചാലയം, പ്രസാദ സദ്യ എന്നിവയും ഒരുക്കിയിട്ടുണ്ട്.

ഉത്സവ നഗരിയുടെ ഒരു കിലോമീറ്റർ ചുറ്റളവിൽ ഇൻഷൂർ ചെയ്തു പരിരക്ഷയും ഉറപ്പു വരുത്തിയിട്ടുണ്ട്. ഹൈക്കോടതി വിധിപ്രകാരം മൊബൈൽ ഫോണിൽ ഓൺലൈൻ ചിത്രീകരണം , സോഷ്യൽ മീഡിയ പ്രചാരണം എന്നിവ പൊലിസ് നിരോധിച്ചിട്ടുണ്ട് ഭാരവാഹികൾ അറിയിച്ചു. വാർത്താ സമ്മേളനത്തിൽ ദേവസ്വം ട്രസ്റ്റി ചെയർമാർ കെ.സി സുബ്രഹ്‌മത്താ നായർ , ട്രസ്റ്റിമാരായ രവീന്ദ്രൻ പൊയിലൂർ, എൻ. പ്രശാന്ത്, ദേവസ്വം എക്‌സിക്യുട്ടിവ് ഓഫിസർ കെ.നാരായണൻ എന്നിവർ പങ്കെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP