Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒഡീഷയിൽ യുവതിയെ കൊലപ്പെടുത്തി; അറുത്തെടുത്ത തല വീടിന് മുന്നിൽ വച്ചു; ഭർത്താവ് അറസ്റ്റിൽ

ഒഡീഷയിൽ യുവതിയെ കൊലപ്പെടുത്തി; അറുത്തെടുത്ത തല വീടിന് മുന്നിൽ വച്ചു; ഭർത്താവ് അറസ്റ്റിൽ

മറുനാടൻ മലയാളി ബ്യൂറോ

ഭുവനേശ്വർ: ഒഡീഷയിൽ യുവതിയെ കൊലപ്പെടുത്തി തലയറുത്ത് വീടിന് മുന്നിൽ കൊണ്ടുപോയി വച്ച സംഭവത്തിൽ യുവതിയുടെ ഭർത്താവ് അറസ്റ്റിൽ. ഊർമിള കർജി എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് ചന്ദ്രശേഖർ കിർജിയെ പൊലീസ് അറസ്റ്റ് ചെയ്തു.

കൊലപാതകത്തിന് ശേഷം ഭാര്യയുടെ അറുത്തെടുത്ത തല വീടിന് മുന്നിൽ കൊണ്ടുപോയി വയ്ക്കുകയായിരുന്നു. ദമ്പതികൾ രാവിലെ സാറാ ഗ്രാമത്തിനടുത്തെ വയലിൽ കൃഷി സംബന്ധമായ ജോലികൾക്കായി പോയിരുന്നു.

അവിടെ വച്ച് ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടാകുകയും കൈയിലുണ്ടായിരുന്ന മഴുകൊണ്ട് യുവതിയെ വെട്ടിക്കൊല്ലുകയുമായിരുന്നു. കൊലപാതകം നടത്തിയ ശേഷം അറുത്തുമാറ്റിയ തല ചന്ദ്രശേഖർ വീടിന്റെ മുന്നിൽ കൊണ്ടുപോയി വച്ചു. ശരീരത്തിന്റെ മറ്റ് ഭാഗങ്ങൾ ഫാമിൽ നിന്ന് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു

ചന്ദ്രശേഖറിന്റെ രണ്ടാം ഭാര്യയായിരുന്നു ഊർമിള, അവർക്ക് രണ്ട് വയസ്സുള്ള ഒരു കുട്ടിയുമുണ്ട്. ചന്ദ്രശേഖറിന്റെ മർദനം സഹിക്കാനാവാതെ വന്നതോടെയാണ് ആദ്യഭാര്യ ഉപേക്ഷിച്ച് പോയതെന്നും പൊലീസ് പറഞ്ഞു. കൊലപാതകത്തിന്റെ കാരണം എന്താണെന്ന് വ്യക്തമല്ല

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP