Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഓടിക്കൊണ്ടിരിക്കെ ജീപ്പിന് തീപിടിച്ചു; യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഓടിക്കൊണ്ടിരിക്കെ ജീപ്പിന് തീപിടിച്ചു; യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

മറുനാടൻ മലയാളി ബ്യൂറോ

കാസർകോട്: കാഞ്ഞങ്ങാട് കോട്ടച്ചേരി മേൽപ്പാലത്തിന് സമീപം ഓടിക്കൊണ്ടിരുന്ന ജീപ്പിന് തീപിടിച്ചു. തലനാരിഴയ്ക്കാണ് യാത്രക്കാർ രക്ഷപ്പെട്ടത്. അജാനൂർ ക്രസന്റ് സ്‌കൂളിന്റെ ബൊലേറോ ജീപ്പിനാണ് തീപിടിച്ചത്.

ഇന്ന് വൈകീട്ട് 3.40 ഓടെയാണ് സംഭവം. വാഹനത്തിന്റെ ബോണറ്റിന്റെ അടിയിൽ നിന്ന് പുക ഉയരുന്നത് കണ്ട് വാഹനം നിർത്തിയ യാത്രക്കാർ, വണ്ടി കത്താൻ തുടങ്ങിയതോടെ ഓടി മാറി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്‌നിരക്ഷാസേന അംഗങ്ങളാണ് തീയണച്ചത്.

കോട്ടച്ചേരിമേൽപ്പാലത്തിനു സമീപത്തെ റൈസ് മില്ലിന് സമീപത്തുകൂടി അജാനൂരിലേക്ക് പോവുകയായിരുന്നു വാഹനം. കാഞ്ഞങ്ങാട് സ്വദേശികളായ അബ്ദുൾ സലാം, നിസാമുദ്ദീൻ എന്നിവരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. നിസാമുദ്ദീനാണ് വാഹനം ഓടിച്ചുകൊണ്ടിരുന്നത്.

പെട്ടെന്നാണ് വാഹനത്തിന്റെ ബോണറ്റിൽ നിന്ന് പുക ഉയർന്നത്. പിന്നാലെ കാഴ്ച മറക്കുന്ന നിലയിൽ പുക ഉയർന്നതായി നിസാമുദ്ദീൻ പറയുന്നു. ഇതോടെ മുൻവശത്തെ റോഡ് കാണാനായില്ല. ജീപ്പ് നിർത്തി പുറത്തിറങ്ങിയ ഉടൻ തന്നെ തീ ആളിക്കത്തി. ഇതോടെ നിസാമുദ്ദീനും അബ്ദുൾ സലാമും ഓടി രക്ഷപ്പെടുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കാഞ്ഞങ്ങാട് ഫയർ ഫോഴ്‌സ് സേനാംഗങ്ങളാണ് തീയണച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP