Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സഹകരണ സംഘങ്ങൾക്കിടയിൽ അനാരോഗ്യകരമായ മത്സരം സൃഷ്ടിക്കുന്നു; തമിഴ്‌നാട്ടിൽ അമുലിന്റെ പാൽ സംഭരണം ഉടൻ നിർത്തിവെക്കണം; കേന്ദ്ര സർക്കാറിന് കത്തെഴുതി മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ

സഹകരണ സംഘങ്ങൾക്കിടയിൽ അനാരോഗ്യകരമായ മത്സരം സൃഷ്ടിക്കുന്നു; തമിഴ്‌നാട്ടിൽ അമുലിന്റെ പാൽ സംഭരണം ഉടൻ നിർത്തിവെക്കണം; കേന്ദ്ര സർക്കാറിന് കത്തെഴുതി മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: 'അമുലി'ന്റെ തമിഴ്‌നാട്ടിലേക്കുള്ള കടന്നുവരവിനെ ചെറുക്കാൻ നീക്കവുമായി മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. ഗുജറാത്ത് ആസ്ഥാനമായി പ്രവർത്തിക്കുന്ന അമുൽ, തമിഴ്‌നാട്ടിൽ നിന്ന് പാൽ സംഭരിക്കുന്നതുൾപ്പെടെയുള്ള പ്രവർത്തനങ്ങൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് എം.കെ.സ്റ്റാലിൻ കേന്ദ്ര ആഭ്യന്ത മന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു.

അമുലിന്റെ നീക്കം പാലും പാലുൽപ്പന്നങ്ങളും സംഭരിക്കുന്നതും വിപണനം ചെയ്യുന്നതുമായ സഹകരണ സംഘങ്ങൾക്കിടയിൽ അനാരോഗ്യകരമായ മത്സരം സൃഷ്ടിക്കുമെന്ന് അമിത്ഷാക്ക് എഴുതിയ കത്തിൽ സ്റ്റാലിൻ പറഞ്ഞു.

പാൽ സംഭരണം ഉടൻ നിർത്താൻ അമുലിന് നിർദ്ദേശം നൽകാൻ അടിയന്തര ഇടപെടൽ അഭ്യർത്ഥിക്കുകയാണെന്നും സ്റ്റാലിൻ പറഞ്ഞു. സംസ്ഥാനത്തെ ക്ഷീരവികസനത്തിന്റെ അടിത്തറയായി പ്രവർത്തിക്കുന്ന പ്രാദേശിക സഹകരണ സ്ഥാപനങ്ങൾ ക്ഷീരോദ്പാദകരെ വളർത്തിയെടുക്കുന്നതിനും ഏകപക്ഷീയമായ വിലക്കയറ്റത്തിൽ നിന്ന് ഉപഭോക്താക്കളെ സഹായിക്കുന്നതിനും നിർണായക പങ്കാണ് വഹിക്കുന്നതെന്ന് സ്റ്റാലിൻ കത്തിൽ ചൂണ്ടിക്കാട്ടി.

കൃഷ്ണഗിരി, ധർമ്മപുരി, വെല്ലൂർ, റാണിപ്പേട്ട്, തിരുപ്പത്തൂർ, കാഞ്ചീപുരം, തിരുവള്ളൂർ ജില്ലകളിലുമാണ് സ്വാശ്രയസംഘങ്ങളും ഗ്രാമീണ സഹകരണ സംഘങ്ങളും മുഖേന അമുൽ പാൽസംഭരണം നടത്തുന്നത്. ഗുജറാത്ത് കേന്ദ്രമായി പ്രവർത്തിക്കുന്ന അമുൽ ആന്ധ്രപ്രദേശിലെ ചിറ്റൂരിൽ പ്ലാന്റ് സ്ഥാപിക്കുകയും ഇവിടേക്ക് തമിഴ്‌നാട്ടിൽനിന്ന് പാൽസംഭരണം നടത്തി കൊണ്ടുപോവുകയുമാണ് ചെയ്യുന്നത്. ഇത് തമിഴ്‌നാട് കോ-ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് യൂണിയന്റെ ആഭിമുഖ്യത്തിലുള്ള 'ആവീൻ' പാലിന്റെ സംഭരണവും വിതരണവും അവതാളത്തിലാക്കിയേക്കുമെന്നാണ് ആശങ്ക.

പ്രതിഷേധം രൂക്ഷമായതോടെ തൈരിന്റെ ഹിന്ദി പദമായ 'ദഹി' എന്നു പായ്ക്കറ്റുകളിൽ രേഖപ്പെടുത്തണമെന്ന ഉത്തരവ് കേന്ദ്ര ഭക്ഷ്യ സുരക്ഷാ അഥോറിറ്റി പിൻവലിച്ചിരുന്നു. ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ശ്രമമാണിതെന്നു തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ആരോപിച്ചിരുന്നു. മാതൃഭാഷയ്‌ക്കെതിരെ നീക്കം നടത്തുന്നവരെ ദക്ഷിണേന്ത്യ നാടുകടത്തുമെന്നും സ്റ്റാലിൻ പറഞ്ഞു.

ദഹി എന്നാക്കുന്നതിനെതിരെ തമിഴ്‌നാട്ടിൽ ഭരണകക്ഷിയായ ഡിഎംകെയും കർണാടകയിൽ ജനതാദളും (എസ്) രംഗത്തു വന്നിതോടെയാണ് കേന്ദ്രം നീക്കം ഉപേക്ഷിച്ചത്. ഇതിനു പിന്നാലെയാണ് അമുലിന്റെ പ്രവർത്തനം തമിഴ്‌നാട്ടിൽ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സ്റ്റാലിൻ കത്തയച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP