Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചെങ്കോൽ ധർമത്തിന്റെയും നീതിയുടേയും പ്രതീകം; നരേന്ദ്ര മോദി ശ്രമിക്കുന്നതുകൊളോണിയൽ അവശിഷ്ടങ്ങളെ തൂത്തെറിയാൻ എന്നും കേന്ദ്ര മന്ത്രി വി.മുരളീധരൻ

ചെങ്കോൽ ധർമത്തിന്റെയും നീതിയുടേയും പ്രതീകം; നരേന്ദ്ര മോദി ശ്രമിക്കുന്നതുകൊളോണിയൽ അവശിഷ്ടങ്ങളെ തൂത്തെറിയാൻ എന്നും കേന്ദ്ര മന്ത്രി വി.മുരളീധരൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കൊളോണിയൽ വാഴ്ചയുടെ അവശിഷ്ടങ്ങളെ മാറ്റി നിർത്തി ഭാരതീയ സംസ്‌കാരത്തെ തിരിച്ചുപിടിക്കാനാണ് നരേന്ദ്ര മോദിയുടെ കീഴിലുള്ള കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്ന് കേന്ദ്രവിദേശകാര്യസഹമന്ത്രി വി.മുരളീധരൻ. കേരള തണ്ടാൻ സർവീസ് സൊസൈറ്റിയുടെ ആസ്ഥാന മന്ദിര ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവഹിച്ച് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.

സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികത്തിൽ ജനങ്ങൾക്ക് നൽകാൻ കഴിയുന്ന ഏറ്റവും മികച്ച സമ്മാനമാണ് പുതിയ പാർലമെന്റ് മന്ദിരം. ബ്രിട്ടീഷുകാർ അല്ല മറിച്ച് ഭാരതീയർ നിർമ്മിച്ച മന്ദിരത്തിലാകും ഇനി രാജ്യത്തിന്റെ നിയമനിർമ്മാണ ചർച്ചകളെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

സെൻട്രൽ വിസ്തയിലെ ചെങ്കോൽ അധികാരത്തിന്റെ അല്ല നീതിയുടേയും ധർമത്തിന്റെയും പ്രതീകമാണ്. ജനങ്ങൾക്ക് നീതിപൂർവവും സുതാര്യവുമായ ഭരണം ഉറപ്പാക്കും എന്ന വാക്കാണ് ചെങ്കോൽ പ്രതിഷ്ഠയിലൂടെ ഉദ്ദേശിക്കുന്നത്. നമ്മുടെ സാംസ്‌കാരിക പാരമ്പര്യങ്ങളെ ആധുനികതയുമായി ബന്ധിപ്പിക്കാനുള്ള ശ്രമമാണ് രാജ്യത്ത് നടക്കുന്നതെന്നും വി.മുരളീധരൻ പറഞ്ഞു.

അമർ ജവാൻ ജ്യോതിയിലെ ജ്വാല ദേശീയ യുദ്ധ സ്മാരകത്തിൽ ലയിപ്പിച്ചതിലൂടെയും കൊളോണിയൽ ഭൂതകാലത്തിന്റെ ഓർമകളാണ് മായ്ച് കളഞ്ഞത്. കർത്തവ് പഥ് എന്ന പുനർനാമകരണവും ഭാരതീയ സ്വത്വം വീണ്ടെടുക്കാനുള്ള ശ്രമം തന്നെയായിരുന്നു. ഭാരതീയ കലാരൂപങ്ങളുടെയും വാസ്തു ശിൽപ പാരമ്പര്യത്തിന്റെയും സനാതന പാരമ്പര്യത്തിന്റെയും അടയാളപ്പെടുത്തലുകൾ തന്നെയാകും മോദി ഭരണത്തിൽ കാണാനാകുകയെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP