Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ചൂട് സഹിക്കാനായില്ല; കുഞ്ഞിനെ പാർക്കിങ് ഏരിയയിൽ കിടത്തിയുറക്കി; പാർക്ക് ചെയ്യാനെത്തിയ എസ്.യുവി കാർ ശരീരത്തിലൂടെ കയറിയിറങ്ങി; ഹൈദരാബാദിൽ മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം; അമ്മയുടെ പരാതിയിൽ കേസെടുത്ത് പൊലീസ്

ചൂട് സഹിക്കാനായില്ല; കുഞ്ഞിനെ പാർക്കിങ് ഏരിയയിൽ കിടത്തിയുറക്കി; പാർക്ക് ചെയ്യാനെത്തിയ എസ്.യുവി കാർ ശരീരത്തിലൂടെ കയറിയിറങ്ങി; ഹൈദരാബാദിൽ മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം; അമ്മയുടെ പരാതിയിൽ കേസെടുത്ത് പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

ഹൈദരാബാദ്: അമ്മ നിർമ്മാണ ജോലിയിൽ ഏർപ്പെട്ടിരുന്ന കെട്ടിടത്തിലെ ചൂട് സഹിക്കാനാകാതെ പാർക്കിങ് സ്ഥലത്ത് കിടന്നുറങ്ങിയ മൂന്ന് വയസുകാരിക്ക് കാറിടിച്ച് ദാരുണാന്ത്യം. കർണാടകയിലെ ഷബാദ് മണ്ഡൽ സ്വദേശിയായ കവിത(22)യുടെ മകളായ ലക്ഷ്മിയാണ് മരിച്ചത്. ഹരി രാമകൃഷ്ണ എന്നയാളാണ്, കുഞ്ഞ് ഉറങ്ങിക്കിടക്കുന്നതു ശ്രദ്ധിക്കാതെ കാർ ദേഹത്തുകൂടി കയറ്റിയത്. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു.

ബുധനാഴ്ച ഉച്ചയ്ക്ക് ഹൈദരാബാദിലെ ബാലാജി ആർക്കേഡ് അപ്പാർട്ട്മെന്റിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. കവിത കെട്ടിട നിർമ്മാണ ജോലിയിൽ ഏർപ്പെട്ടിരിക്കെയാണ് മകൾ തൊട്ടടുത്ത കെട്ടിടത്തിന്റെ പാർക്കിങ് സ്ഥലത്ത് കിടന്നുറങ്ങവെ അപകടത്തിൽപ്പെട്ടത്.

പുറത്തു കനത്ത ചൂടായതിനാൽ ജോലി സമയത്ത് കുഞ്ഞിനെ കാർ പാർക്കിങ് ഏരിയയിൽ കിടത്തിയെന്നാണ് കവിതയുടെ ഭാഷ്യം. നിലത്ത് തുണി വിരിച്ചാണ് കുഞ്ഞിനെ കിടത്തിയത്. അധികം വൈകാതെ കുഞ്ഞ് ഉറങ്ങിപ്പോവുകയും ചെയ്തു.



നിലത്ത് കുട്ടി കിടന്നുറങ്ങുന്നത് ശ്രദ്ധിക്കാതെ മുന്നോട്ടെടുത്ത എസ്. യു.വി കാർ കുട്ടിയുടെ തലയിലൂടെ കയറിയിറങ്ങുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുട്ടി സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചുവെന്നാണ് വിവരം. അപകടത്തിന്റെ ദൃശ്യങ്ങൾ കെട്ടിടത്തിലെ സിസിടിവിയിൽ പതിഞ്ഞിരുന്നു. കുട്ടിയുടെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിൽ സംഭവത്തിൽ ഹയാത്ത്നഗർ പൊലീസ് കേസെടുത്തു.

അപ്പാർട്ട്‌മെന്റിലെ താമസക്കാരനായ ഹരി രാമകൃഷ്ണ, പതിവുപോലെ കാർ പാർക്കു ചെയ്യുന്നിടത്തേക്ക് പോകുമ്പോഴാണ് കുഞ്ഞിന്റെ ദേഹത്തുകൂടി വാഹനം കയറിയത്. സ്ഥിരം പാർക്ക് ചെയ്യുന്ന സ്ഥലമായതിനാൽ അത്ര ശ്രദ്ധിക്കാതെയാണ് അദ്ദേഹം കാർ ഓടിച്ചെത്തിയത്. മുന്നോട്ടെടുത്ത കാർ കുട്ടിയുടെ ദേഹത്തുകൂടി കയറിയതോടെ പെട്ടെന്നുതന്നെ ഹരി വാഹനം പിന്നോട്ടെടുത്തു.

കുട്ടി കിടക്കുന്നത് ശ്രദ്ധിച്ചില്ലെന്നാണ് ഹരി പൊലീസ് ചോദ്യം ചെയ്യലിൽ വ്യക്തമാക്കിയത്. കുട്ടിയെ തുണികൊണ്ട് മൂടിയിട്ടിരിക്കുകയായിരുന്നുവെന്നും ഹരി മൊഴി നൽകി. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് അന്വേഷണം ആരംഭിച്ചു.

കർണാടകയിൽനിന്ന് ഉപജീവനമാർഗം തേടി രണ്ട് മക്കൾക്കൊപ്പം അടുത്തിടെയാണ് കവിത ഹൈദരാബാദിലെത്തിയത്. ബുധനാഴ്ച ഹയാത്ത് നഗറിലെ ലെക്ചറേഴ്സ് കോളനിയിൽ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിലായിരുന്നു കവിതയുടെ ജോലി. ഉച്ചയ്ക്ക് രണ്ട് കുട്ടികൾക്കൊപ്പം ഭക്ഷണം കഴിച്ച് കവിത ജോലി പുനരാരംഭിച്ചതിന് പിന്നാലെയായിരുന്നു ഇളയ കുട്ടി അപകടത്തിൽപ്പെട്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP