Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

47 പവൻ സ്വർണവും ഡോളർ ശേഖരവും കുഴിച്ചിട്ട നിലയിൽ; കുപ്രസിദ്ധ കള്ളൻ അനിൽകുമാറിൽ നിന്നും തൊണ്ടിമുതൽ പിടിച്ചെടുത്ത് പൊലീസ്

47 പവൻ സ്വർണവും ഡോളർ ശേഖരവും കുഴിച്ചിട്ട നിലയിൽ; കുപ്രസിദ്ധ കള്ളൻ അനിൽകുമാറിൽ നിന്നും തൊണ്ടിമുതൽ പിടിച്ചെടുത്ത് പൊലീസ്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കുപ്രസിദ്ധ കള്ളൻ അനിൽകുമാറിന്റെ പക്കൽ നിന്നും 47 പവൻ സ്വർണവും ഡോളർ ശേഖരവും കണ്ടെത്തി. ആളൊഴിഞ്ഞ വീടിന്റെ മുറ്റത്ത് കുഴിച്ചിട്ട നിലയിലാണ് സ്വർണവും പണവും കണ്ടെത്തിയത്. കവിൽകടവിൽ നടത്തിയ മോഷണത്തിൽ അറസ്റ്റിലായ അനിൽകുമാറുമായി നടത്തിയ തെളിവെടുപ്പിലാണു തൊണ്ടിമുതൽ പിടികൂടിയത്.

കഴിഞ്ഞ 18-ാം തീയതി തിരുവനന്തപുരം കാവിൽകടവിലെ വീട് കുത്തിത്തുറന്ന് ഡോളറും വെള്ളിയാഭരണങ്ങളും മോഷണം നടത്തിയ കേസിലാണ് അനിൽകുമാർ എന്ന ജയകുമാർ പിടിയിലായത്. ആൾവാസമില്ലാത്ത വീടിനുള്ളിൽ കുഴിയെടുത്ത് ഒളിപ്പിച്ച നിലയിലായിരുന്നു മോഷണ വസ്തുക്കൾ കണ്ടെത്തിയത്. 22ന് മെഡിക്കൽ കോളജ് സ്റ്റേഷൻ പരിധിയിലും ഇയാൾ മോഷണം നടത്തിയിരുന്നു.

ബുധനാഴ്ച രാവിലെ കസ്റ്റഡിയിലെടുത്ത പ്രതിയുമായി തമ്പാനൂർ, മെഡിക്കൽ കോളജ് സിഐമാരുടെ നേതൃത്വത്തിൽ വിളപ്പിൽശാലയിൽ നടത്തിയ പരിശോധനയിലാണു സ്വർണ്ണവും മോഷണ മുതലുകളും പിടികൂടിയത്. തിരുവനന്തപുരം ജില്ലയിൽ ഇരുപതിലധികം കേസുകളുള്ള ജയകുമാർ നിരവധി തവണ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. 13ാം വയസിൽ മോഷണം ആരംഭിച്ച ഇയാൾ വിളപ്പിൽശാലയിൽ കഴിഞ്ഞ ജനുവരിയിലാണ് 10 ലക്ഷം കൊടുത്ത് പുതിയ വീട് വാങ്ങിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP