Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഹാർബർ എൻജിനീയറിങ് വകുപ്പ്; ജോലി കിട്ടിയവർ ചേർന്നില്ല; ചേർന്നവർ ജോലി രാജിവച്ച് പോകുകയും ചെയ്തു: അവസരം പാഴായത് നൂറുകണക്കിനാളുകളുടെ

ഹാർബർ എൻജിനീയറിങ് വകുപ്പ്; ജോലി കിട്ടിയവർ ചേർന്നില്ല; ചേർന്നവർ ജോലി രാജിവച്ച് പോകുകയും ചെയ്തു: അവസരം പാഴായത് നൂറുകണക്കിനാളുകളുടെ

സ്വന്തം ലേഖകൻ

തൃശ്ശൂർ: ഹാർബർ എൻജിനീയറിങ് വകുപ്പിലെ ഓവർസിയർ ഗ്രേഡ്-3 തസ്തികയിലേക്ക് നിയമന ഉത്തരവ് അയച്ചത് 180 പേർക്ക്. നിയമനം സ്വീകരിച്ചത് 21 പേർ. ഇവരിൽ എട്ടുപേർ ഉടൻ രാജിവച്ചു. അവശേഷിക്കുന്നത് 13 പേർ. ഇതോടെ നിരവധി പേരുടെ അവസരമാണ് പാഴായത്. നിയമനം നേടിയവരാവട്ടെ ഇവരിൽ ആരും അടിസ്ഥാനയോഗ്യതയായ ഐ.ടി.െഎ. കോഴ്‌സ് പാസായവരുമല്ല.

കെ.എൽ.ഡി.സി.യുടെ ഓവർസീയർ ഗ്രേഡ്-3 (വർക്ക് സൂപ്രണ്ട്) പോസ്റ്റിലേക്ക് നിയമന ഉത്തരവ് അയച്ചത് 57 പേർക്കാണ്. നിയമനം സ്വീകരിച്ചത് 30 പേർ. ഇതിൽ 14 പേർ ഉടൻ രാജിവച്ചു. അവശേഷിക്കുന്നത് 16 പേർ.

ഹാർബർ എൻജിനീയറിങ്ങ്, കെ.എൽ.ഡി.സി., പൊതുമരാമത്തുവകുപ്പ്, ജലസേചനവകുപ്പ് തുടങ്ങിയവയുടെ സ്‌പെഷ്യൽ റൂൾ പ്രകാരം മൂന്നാംതരം ഓവർസീയർ തസ്തികയുടെ യോഗ്യത ഐ.ടി.ഐ. ഡ്രാഫ്റ്റ്‌സ്മാൻ സിവിൽ അല്ലെങ്കിൽ കേരള ഗവൺമെന്റ് സർട്ടിഫിക്കറ്റ് കോഴ്‌സ് (കെ.ജി.സി.ഇ.) ഇൻ സിവിൽ എൻജിനീയറിങ് ആണ്.

ഈ തസ്തികകളിലെ നിയമനത്തിന് ഐ.ടി.ഐ. അല്ലെങ്കിൽ കെ.ജി.സി.ഇ. പാസായവരിൽനിന്നു മാത്രമേ അപേക്ഷ സ്വീകരിക്കാവൂ എന്ന് സ്‌പെഷൽ റൂൾ നിലവിലുണ്ടെങ്കിലും അതു മറികടന്ന് ഉന്നത യോഗ്യതയുള്ളവരിൽനിന്നും പി.എസ്.സി. അപേക്ഷ സ്വീകരിച്ചതോടെയാണ് സാധാരണ യോഗ്യതയുള്ളവർ പിന്തള്ളപ്പെട്ടത്.

ഉയർന്ന യോഗ്യത, അയോഗ്യതയല്ല എന്ന സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ബി.ടെക്. കാരിൽ നിന്നുവരെ പി.എസ്.സി. അപേക്ഷ സ്വീകരിക്കുന്നത്. എന്നാൽ, ഇത് സ്‌പെഷ്യൽ റൂളിന്റെ ലംഘനമാണെന്ന് സാധാരണ യോഗ്യതയുള്ളവർ പരാതിപ്പെടുന്നു.

ഉയർന്ന യോഗ്യതയുള്ളവർ മറ്റു ജോലികൾ കിട്ടി ഗ്രേഡ്-3 തസ്തികയിൽ ചേരാതിരിക്കുന്നതോടെ സാധാരണ യോഗ്യതയുള്ളവരുടെ തൊഴിൽ അവസരം നഷ്ടമാകുന്നു. താത്കാലിക ജീവനക്കാരെ നിയമിക്കാൻ വകുപ്പ് നിർബന്ധിതരാകുന്നു.

പ്രതിവർഷം രണ്ടു ലക്ഷത്തോളം വിദ്യാർത്ഥികൾ ഐ.ടി.ഐ. പഠിച്ചിറങ്ങുന്നുണ്ട്, 12,000-ഓളം വിദ്യാർത്ഥികൾ കെ.ജി.സി.ഇ.യും പഠിച്ചിറ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP