Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പെട്രോൾ-ഡീസൽ വില അടിക്കടി കൂടുന്നതുപോലെ വൈദ്യുതി നിരക്കും ഇനി കൂട്ടാനാകും; വൈദ്യുതി ബോർഡ് ആഗ്രഹിക്കുന്നത് പ്രതിമാസം യൂണിറ്റിന് 40 പൈസ വച്ചു കൂട്ടാൻ; കറണ്ട് ഉപയോഗം ഇനി സാധാരണക്കാർക്ക് ഇരുട്ടടിയാകും; കെ. സ് ഇ ബി കൊള്ള തടയ്യാൻ കേരള സർക്കാർ വൈദ്യുതി നയം പ്രഖ്യാപിക്കണമെന്ന് ആവശ്യം; ജീവിതം ദുസ്സഹമാകുമ്പോൾ

പെട്രോൾ-ഡീസൽ വില അടിക്കടി കൂടുന്നതുപോലെ വൈദ്യുതി നിരക്കും ഇനി കൂട്ടാനാകും; വൈദ്യുതി ബോർഡ് ആഗ്രഹിക്കുന്നത് പ്രതിമാസം യൂണിറ്റിന് 40 പൈസ വച്ചു കൂട്ടാൻ; കറണ്ട് ഉപയോഗം ഇനി സാധാരണക്കാർക്ക് ഇരുട്ടടിയാകും; കെ. സ് ഇ ബി കൊള്ള തടയ്യാൻ കേരള സർക്കാർ വൈദ്യുതി നയം പ്രഖ്യാപിക്കണമെന്ന് ആവശ്യം; ജീവിതം ദുസ്സഹമാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പെട്രോളിനും ഡീസലിനും എന്നും വില കൂട്ടുന്നതിനെ എതിർക്കുന്നവരാണ് സിപിഎമ്മും ഇടതുപക്ഷവും. എന്നാൽ സിപിഎം ഭരിക്കുന്ന കേരളത്തിൽ വൈദ്യുതിക്ക് ഇനി ആ രീതിയിൽ വില വർദ്ധനവ്. വൈദ്യുതിക്ക് മാസം തോറും 40 പൈസ സർച്ചാർജ് ഈടാക്കാൻ അനുവദിക്കണമെന്ന് റെഗുലേറ്ററി കമ്മിഷൻ തെളിവെടുപ്പിൽ വൈദ്യുതിബോർഡ് ആവശ്യപ്പെടുന്നു. സർച്ചാർജ് ചുമത്താൻ വൈദ്യുതിബോർഡിന് അനുവാദം നൽകുന്ന കരട് ചട്ടങ്ങളിൽ റെഗുലേറ്ററി കമ്മിഷൻ തെളിവെടുത്തു.

കമ്മിഷന്റെ മുൻകൂർ അനുമതിയില്ലാതെ മാസം പരമാവധി 20 പൈസവരെ ബോർഡിന് സ്വമേധയാ സർച്ചാർജ് ഈടാക്കാമെന്നാണ് കമ്മിഷൻ തയ്യാറാക്കിയ ചട്ടത്തിലുള്ളത്. ഇത് ഉയർത്തണമെന്നാണ് ആവശ്യം. ഇത് അംഗീകരിച്ചാൽ വലിയ നിരക്ക് വർദ്ധന എല്ലാ മാസവും സാധാരണക്കാരനെ തേടിയെത്തി. സർച്ചാർജിന് കേന്ദ്രനിർദ്ദേശങ്ങളിൽ പരിധി നിശ്ചയിച്ചിട്ടില്ലെന്നും കേന്ദ്രനിലയങ്ങൾ ഉൾപ്പെടെ വൈദ്യുതിവില ഉയർത്താൻ തയ്യാറാകുകയാണെന്നും ബോർഡ് വാദിച്ചു. മറ്റു സംസ്ഥാനങ്ങളിലും 20 പൈസ എന്ന പരിധി നിശ്ചയിച്ചിട്ടില്ല. എന്നാൽ, മറ്റു സംസ്ഥാനങ്ങളിലെ സാഹചര്യത്തെ കേരളവുമായി താരതമ്യപ്പെടുത്തേണ്ടതില്ലെന്ന് കമ്മിഷൻ അഭിപ്രായപ്പെട്ടു.

കേന്ദ്രനിർദ്ദേശപ്രകാരമാണ് കേരളത്തിലും ഇത് നടപ്പാക്കുന്നത്. നിലവിൽ സർച്ചാർജ് ഈടാക്കണമെങ്കിൽ മൂന്നുമാസത്തിലൊരിക്കൽ ബോർഡ് അപേക്ഷ നൽകണം. കമ്മിഷൻ അതിൽ തെളിവെടുപ്പ് നടത്തി തീരുമാനിക്കും. ഇനിമുതൽ സർച്ചാർജ് ബോർഡിന് സ്വമേധയാ ഈടാക്കാം. വർഷത്തിലൊരിക്കൽ കമ്മിഷനെ അറിയിച്ച് അംഗീകാരം നേടിയാൽമതി. വൈദ്യുതിയുമായി ബന്ധപ്പെട്ട കേന്ദ്ര നിയമത്തിലെ പല സുപ്രധാന നിർദ്ദേശങ്ങളും കെ എസ് ഇ ബി അംഗീകരിക്കുന്നില്ല. എന്നാൽ നിരക്ക് വർദ്ധനവിനുള്ള സാധ്യതകളെ അംഗീകരിക്കുന്നു. ഇതിനൊപ്പം ഇതിന് അപ്പുറത്തേക്ക് വേണമെന്നും ആവശ്യപ്പെടുന്നു.

അമിത വില നൽകി വൈദ്യുതി പുറമെ നിന്ന് വാങ്ങേണ്ടിവന്നാൽ കെ.എസ്.ഇ.ബിക്കുണ്ടാകുന്ന അധികചെലവ് നികത്താൻ വൈദ്യുതി ബില്ലിൽ നിശ്ചിതകാലത്തേക്ക് ഏർപ്പെടുത്തുന്ന തുകയാണ് ഇന്ധനസെസ്.നിലവിൽ മൂന്ന് മാസത്തിലൊരിക്കലാണ് ഇത് ഏർപ്പെടുത്തുക. പുതിയ നിയമം അനുസരിച്ച് അതത് മാസം ഇന്ധനസെസ് ഏർപ്പെടുത്തണം. ഇതിനായി വൈദ്യുതി റെഗുലേറ്ററി വ്യവസ്ഥയിൽ മാറ്റം വരുത്തുന്നതിനാണ് കെ എസ് ഇ ബി സമ്മർദ്ദം ചെലുത്തുന്നത്. ഇതിനൊപ്പം എല്ലാ മാസവും 40 പൈസയായി സെസ് ഉയർത്തണമെന്നതാണ് ആവശ്യം.

അതിനിടെ വൈദ്യുതിബോർഡിന്റെ മൂലധനനിക്ഷേപങ്ങൾ തെളിവെടുപ്പില്ലാതെ അംഗീകരിക്കാൻ നീക്കമില്ലെന്ന് റെഗുലേറ്ററി കമ്മിഷൻ. ബോർഡിന്റെ നിർദ്ദേശങ്ങൾ സൂക്ഷ്മമായ പരിശോധിച്ചുവരുകയാണ്. തെളിവെടുപ്പ് ഉടൻ നടത്തും. ഇപ്പോൾ പ്രസിദ്ധീകരിച്ച ചട്ടങ്ങളിൽ തെളിവെടുപ്പ് ഒഴിവാക്കാൻ വ്യവസ്ഥയില്ലെന്നും കമ്മിഷൻ വ്യക്തമാക്കി. എന്നാൽ, ഇക്കാര്യത്തിൽ വ്യക്തതക്കുറവുണ്ടെന്ന് എച്ച്.ടി. ആൻഡ് ഇ.എച്ച്.ടി. ഇൻഡസ്ട്രിയൽ ഇലക്ട്രിസിറ്റി കൺസ്യൂമർ അസോസിയേഷൻ ചൂണ്ടിക്കാട്ടി. വ്യക്തത വരുത്താമെന്ന് കമ്മിഷൻ അറിയിച്ചു.

വൈദ്യുതി ഉത്പാദിപ്പിക്കാൻ ആവശ്യമായ ഇന്ധനത്തിന്റെ വിലയിലുണ്ടാകുന്ന വർധന സർച്ചാർജായി വൈദ്യുതി നിരക്കിൽ ഉൾപ്പെടുത്തി എല്ലാ മാസവും ഈടാക്കാമെന്നാണ് കേന്ദ്ര വൈദ്യുതി ഭേദഗതി. ഇന്ധന സർച്ചാർജ് ഇപ്പോൾ മൂന്നു മാസത്തിലൊരിക്കലാണ് കണക്കാക്കുന്നത്. എത്ര തുക ഈടാക്കാമെന്ന് തീരുമാനിക്കുന്നത് സംസ്ഥാനങ്ങളിലെ വൈദ്യുതി റെഗുലേറ്ററി കമ്മിഷനുകളാണ്. കേരളത്തിൽ കഴിഞ്ഞ കുറേക്കാലമായി സർചാർജ് ഈടാക്കുന്നതിൽ കമ്മീഷൻ തീരുമാനം എടുത്തിട്ടില്ല. വൈദ്യുതി ഭേദഗതിയിലൂടെ കമ്മീഷന്റെ മുൻകൂർ അനുമതിയില്ലാതെ തന്നെ സർചാർജ് ഈടാക്കാം.

വൈദ്യുതി വാങ്ങുമ്പോഴുണ്ടാകുന്ന അധികചെലവുകളും ഉപഭോക്താക്കളിൽ നിന്ന് മാസംതോറും ഈടാക്കാനുള്ള അധികാരവും വിതരണ കമ്പനികൾക്ക് ചട്ടപ്രകാരം ലഭിച്ചു. പെട്രോൾ, ഡീസൽ വില അടിക്കടി കൂടുന്നതുപോലെ വൈദ്യുതി നിരക്കും കൂട്ടാനാകും. എന്നാൽ കെ.എസ്.ഇ.ബി പൊതുമേഖല സ്ഥാപനമായതിനാൽ കേരള സർക്കാർ ഒരു നയം പ്രഖ്യാപിച്ചാൽ അതിന് വിരുദ്ധമായി ഒന്നുമുണ്ടാകില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP