Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'ഞങ്ങളെ ധിക്കരിച്ച് പണി നടത്തിയാൽ കയ്യും കാലും തല്ലിയൊടിക്കും': രാജാക്കാട് കജനാപ്പാറയിൽ കർഷകന്റെ വീട് നിർമ്മാണം സിപിഎം ത സ്സപ്പെടുത്തിയെന്ന് പരാതി; പഞ്ചായത്തിൽ നിന്ന് അനുമതി കിട്ടിയിട്ടും നടപ്പുവഴിയുടെ പേരിൽ ഭീഷണി; ആരോപണം നിഷേധിച്ച് സിപിഎം

'ഞങ്ങളെ ധിക്കരിച്ച് പണി നടത്തിയാൽ കയ്യും കാലും തല്ലിയൊടിക്കും': രാജാക്കാട് കജനാപ്പാറയിൽ കർഷകന്റെ വീട് നിർമ്മാണം സിപിഎം ത സ്സപ്പെടുത്തിയെന്ന് പരാതി; പഞ്ചായത്തിൽ നിന്ന് അനുമതി കിട്ടിയിട്ടും നടപ്പുവഴിയുടെ പേരിൽ ഭീഷണി; ആരോപണം നിഷേധിച്ച് സിപിഎം

പ്രകാശ് ചന്ദ്രശേഖർ

രാജാക്കാട്: പഞ്ചായത്തിൽ നിന്നും ആവശ്യമായ രേഖകൾ ലഭിച്ചതിനെത്തുടർന്ന് ആരംഭിച്ച കെട്ടിട നിർമ്മാണം സിപിഎം പ്രാദേശിക നേതൃത്വം തടസപ്പെടുത്തുന്നതായി പരാതി. ഇത് സംബന്ധിച്ച് രാജകുമാരി കജനാപ്പാറ സ്വദേശിയും കർഷകനുമായ ടി മുരുകനാണ് പൊലീസിൽ പരാതി നൽകിയിട്ടുള്ളത്. ഇടുക്കി ജില്ലാ പൊലീസ് മേധവിക്കും രാജക്കാട് പൊലീസിലും പരാതി നൽകിയിരുന്നെങ്കിലും പൊലീസ് ഇടപെട്ടില്ലന്നും അതിനാൽ ഇന്നും വീടുപണി തുടങ്ങാൻ കഴിഞ്ഞില്ലന്നും മുരുകൻ മറുനാടനോട് വ്യക്തമാക്കി.

കജനാപ്പാറയിൽ ജനിച്ചുവളർന്ന മുരുകൻ ഭാര്യയ്ക്കും 3 ആൺമക്കൾക്കും ഒപ്പമാണ് താമസിച്ചുവന്നിരുന്നത്.രണ്ടാമത്തെ മകന്റെ വിവാഹം കഴിഞ്ഞതോടെ വീട്ടിൽ എല്ലാവർക്കും കഴിയുന്നതിന് സ്ഥലം തികയാത്ത അവസ്ഥയായി. അതിനാൽ വീടിന്റെ ഒരു വശം പൊളിച്ചുമാറ്റി രണ്ട് മുറികൾകൂടി നിർമ്മിക്കാൻ കുടുംബം തീരുമാനിച്ചു.ഇതിനായി പഞ്ചായത്തിൽ അപേക്ഷ നൽകുകയും അനുമതി ലഭിക്കുകയും ചെയ്തിരുന്നു.ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം കെട്ടിട നിർമ്മാണം ആരംഭിച്ചു.

പിന്നാലെ എതിർപ്പുമായി സിപിഎം പ്രാദേശിക നേതാക്കൾ രംഗത്തെത്തി. വീടിന് സമീപം നടപ്പുവഴിയുണ്ടെന്നും ഇത് നീക്കിയിടാതെയാണ് കെട്ടിടനിർമ്മാണം നടക്കുന്നതെന്നും ഇത് അനുവദിക്കില്ലെന്നുമായിരുന്നുനേതാക്കളുടെ നിലപാട്.തങ്ങളെ ധിക്കരിച്ച് പണി നടത്തിയാൽ കൈയും കാലും തല്ലിയൊടിക്കുമെന്ന് പ്രതിഷേധവുമായി എത്തിയവർ ഭീഷിണിപ്പെടുത്തിയതായും മുരുകൻ പറഞ്ഞു.

മുരുകന്റെ ബന്ധു പരാതിയുമായി പാർട്ടി ഓഫീസിൽ എത്തിയെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രശ്നത്തിൽ ഇടപെട്ടതെന്നുമാണ് പ്രതിഷേധവുമായി എത്തിയ പാർട്ടി നേതാക്കളുടെ വിശദീകരണം. വഴിക്കുള്ള സ്ഥലം നീക്കിയിട്ട ശേഷമാണ് ചട്ടങ്ങൾ പാലിച്ച് കെട്ടിടനിർമ്മാണം ആരംഭിച്ചതെന്നും പാർട്ടി നേതാക്കളുടെയും പ്രവർത്തകരുടെയും വാദത്തിൽ കഴമ്പില്ലന്നുമാണ് ഇക്കാര്യത്തിന്റെ മുരുകന്റെ നിലപാട്.

സിപിഎം ഏര്യകമ്മറ്റി അംഗം പി രവി, ലോക്കൽ സെക്രട്ടറി എസ് മുരുകൻ ഇവർക്കൊപ്പം ഉണ്ടായിരുന്ന പി രാജാറാം ,കുമരേശൻ ,ചിത്ര എന്നിവർ ചേർന്നാണ് വീട് നിർമ്മാണം തടസപ്പെടുത്തിയതെന്ന് മുരുകൻ പൊലീസിൽ നിൽകിയ പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. നിർമ്മാണപ്രവർത്തനവുമായി മുന്നോട്ടുപോയാൽ കയ്യും കാലും തല്ലിയൊടിക്കുമെന്ന് പ്രതിഷേധവുമായി എത്തിയവർ ഭീഷിണിപ്പെടുത്തിയതായും മുരുകൻ പരാതയിൽ സൂചിപ്പിച്ചുട്ടുണ്ട്.

മുരുകന്റെ ആരോപണം വാസ്തവവിരുദ്ധമാണെന്നും ഇയാളുടെ വീടിന്റെ പിന്നിൽ സ്ഥിതിചെയ്യുന്ന സ്ഥലത്തേയ്ക്കുള്ള വഴിമുടക്കി, വീട് നിർമ്മാണം നടക്കുന്നതായുള്ള പരാതി അന്വേഷി്ക്കാനാണ് തങ്ങൾ എത്തിയതെന്നും ഇരുകൂട്ടരുമായി സംസാരിച്ച് പ്രശ്നം പരിഹരിക്കുന്നതിനാണ് ശ്രമിച്ചതെന്നും സിപിഎം ലോക്കൽ സെക്രട്ടറി എസ് മുരുകൻ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

ഇന്നും താൻ നിർമ്മാപ്രവർത്തനം ആരംഭിക്കാൻ ലക്ഷ്യമിട്ടിരുന്നു.എന്നാൽ പൊലീസിന്റെ ഭാഗത്തുനിന്നും അനുകൂല സമീപനം ലഭിച്ചില്ല.ഇതുമൂലം മഴക്കാലത്തിന് മുമ്പ തീർക്കാൻ ലക്ഷ്യമിട്ടിട്ടുള്ള നിർമ്മാണപ്രവർത്തനങ്ങൾ ഇനിയും വൈകും.മരുകൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP