Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

പാവങ്ങൾക്കുവേണ്ടിയുള്ള കറൻസി നോട്ടായി 2000ന്റെ നോട്ടിനെ മോദി കണ്ടിരുന്നില്ല; നിരോധിച്ച നോട്ടുകൾ തിരികെയെത്തുന്നതും പുതിയ നോട്ടുകളുടെ പ്രിന്റിങ്ങും ഉൾപ്പെടെയുള്ള കാര്യങ്ങൾ നോക്കുമ്പോൾ 2000ന്റെ നോട്ടുകൾ ഇറക്കുക എന്നതായിരുന്നു അന്നുണ്ടായിരുന്ന പോംവഴി; അന്ന് സംഭവിച്ചത് മോദിക്ക് താൽപ്പര്യമില്ലാത്ത കാര്യം; 2000 നോട്ട് നിരോധനം കള്ളപ്പണത്തെ തടയുമോ?

പാവങ്ങൾക്കുവേണ്ടിയുള്ള കറൻസി നോട്ടായി 2000ന്റെ നോട്ടിനെ മോദി കണ്ടിരുന്നില്ല; നിരോധിച്ച നോട്ടുകൾ തിരികെയെത്തുന്നതും പുതിയ നോട്ടുകളുടെ പ്രിന്റിങ്ങും ഉൾപ്പെടെയുള്ള കാര്യങ്ങൾ നോക്കുമ്പോൾ 2000ന്റെ നോട്ടുകൾ ഇറക്കുക എന്നതായിരുന്നു അന്നുണ്ടായിരുന്ന പോംവഴി; അന്ന് സംഭവിച്ചത് മോദിക്ക് താൽപ്പര്യമില്ലാത്ത കാര്യം; 2000 നോട്ട് നിരോധനം കള്ളപ്പണത്തെ തടയുമോ?

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: റിസർവ്വ് ബാങ്ക് പിൻവലിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് താൽപ്പര്യമില്ലായിരുന്ന നോട്ടുകൾ. 2000ന്റെ നോട്ടുകൾ രാജ്യത്ത് ഇറക്കുന്നതിനോട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് താൽപര്യം ഇല്ലായിരുന്നുവെന്ന് റിപ്പോർട്ട്. 2000ന്റെ നോട്ട് ആർബിഐ പിൻവലിച്ചിരുന്നു. കൈവശമുള്ള നോട്ടുകൾ മാറാൻ സെപ്റ്റംബർ 30 വരെ സമയം അനുവദിച്ചിട്ടുണ്ട്. നോട്ട് നിരോധനവും കേന്ദ്ര സർക്കാരിന്റെ തീരുമാനമായിരുന്നില്ലെന്ന സൂചനകളാണ് പുതിയ വെളിപ്പെടുത്തലുകളിലുള്ളത്.

നോട്ട് നിരോധനം തീരെച്ചെറിയ കാലത്തിനുള്ളിൽ നടപ്പാക്കണമായിരുന്നെന്നതും ചെറിയ കറൻസി നോട്ടുകൾ പ്രിന്റ് ചെയ്യാനുള്ള ശേഷി ഇല്ലാതിരുന്നതിനെയും തുടർന്നാണ് മോദിക്ക് അങ്ങനെ തീരുമാനം എടുക്കേണ്ടി വന്നതെന്ന് വാർത്താ ഏജൻസിയായ എഎൻഐക്ക് നൽകിയ അഭിമുഖത്തിൽ പ്രധാനമന്ത്രി മോദിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന നൃപേന്ദ്ര മിശ്ര പറയുന്നു. 2014-2019 വരെ മോദിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്നു അദ്ദേഹം. നോട്ട് നിരോധനത്തിന് പിന്നിൽ മോദിയുടെ പാളിയ തന്ത്രമായിരുന്നുവെന്ന് പ്രതിപക്ഷം ആരോപിക്കുന്നുണ്ട്. ഇതിനിടെയാണ് പുതിയ വാദം എത്തുന്നത്. ഇതിനോട് സർക്കാർ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

''പാവങ്ങൾക്കുവേണ്ടിയുള്ള കറൻസി നോട്ടായി 2000ന്റെ നോട്ടിനെ അദ്ദേഹം കണ്ടിരുന്നില്ല. 1000, 500 നോട്ടുകൾ പിൻവലിച്ചതിനെ തുടർന്ന് അവിടെ കുറച്ചുകാലത്തേക്കു പുതിയ നോട്ടുകൾ ഇറക്കേണ്ടിയിരുന്നു. നിരോധിച്ച നോട്ടുകൾ തിരികെയെത്തുന്നതും പുതിയ നോട്ടുകളുടെ പ്രിന്റിങ്ങും ഉൾപ്പെടെയുള്ള കാര്യങ്ങൾ നോക്കുമ്പോൾ 2000ന്റെ നോട്ടുകൾ ഇറക്കുക എന്നതായിരുന്നു പോംവഴി. കള്ളപ്പണത്തെ നേരിടാൻവേണ്ടിയാണ് നോട്ട് നിരോധിച്ചത്. അപ്പോൾ വലിയ സംഖ്യയുടെ കറൻസി വീണ്ടുമിറക്കിയാൽ പൂഴ്‌ത്തിവയ്ക്കാനുള്ള സാധ്യത ഉണ്ടാകും. 2018 മുതൽ 2000ന്റെ നോട്ടുകൾ പുറത്തിറക്കിയിട്ടില്ല'' നൃപേന്ദ്ര മിശ്ര കൂട്ടിച്ചേർത്തു.

അതിനിടെ 2000 രൂപ നോട്ടുകൾ നിരോധിക്കുന്നത് വലിയ തോതിൽ കള്ളപ്പണം തടയാൻ സഹായിക്കുമെന്ന് മുൻ റിസർവ് ബാങ്ക് ഡെപ്യൂട്ടി ഗവർണർ ആർ. ഗാന്ധി പറയുന്നു. കള്ളപ്പണം തടയാൻ ഒരു പരിധിവരെ ഈ നീക്കം സഹായിക്കും. 2016ലെ നോട്ട് നിരോധനത്തിന്റെ ലക്ഷ്യങ്ങളിലൊന്ന് സമ്പദ്വ്യവസ്ഥയിലെ കള്ളപ്പണം തടയുക എന്നതായിരുന്നുവെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. 2016ലെ നോട്ട് നിരോധന സമയത്ത് റിസർവ് ബാങ്കിൽ കറൻസി ഡിപ്പാർട്ട്മെന്റ് തലവനായിരുന്നു ആർ. ഗാന്ധി. രാഷ്ട്രീയ കാരണങ്ങളാലാണ് നോട്ട് നിരോധനമെന്ന വാദം ശ്ക്തമാണ്. ഇതിനിടെയാണ് കള്ളപ്പണത്തിനെതിരായ പോരാട്ടമാണ് ഇതെന്ന ചർച്ചയും ഉയരുന്നത്.

ദൈനംദിന കൊടുക്കൽ വാങ്ങലുകൾക്ക് അധികപേരും നോട്ടുകൾ ഉപയോഗിക്കാതെ ഡിജിറ്റൽ രീതി അവലംബിക്കുന്നതിനാൽ 2,000 രൂപ നിരോധനം സമ്പദ്വ്യവസ്ഥയിൽ വ്യവസ്ഥാപരമായ സ്വാധീനം ചെലുത്താൻ സാധ്യതയില്ലെന്നും അദ്ദേഹം വാർത്താ ഏജൻസിയായ പി.ടി.ഐയോട് പറഞ്ഞു. എങ്കിലും ഒറ്റത്തവണ മാറ്റാവുന്ന നോട്ടുകൾക്ക് 20,000 രൂപ പരിധി വെച്ചത് ആളുകൾക്ക് അസൗകര്യം സൃഷ്ടിച്ചേക്കും. കൂടുതൽ 2,000 രൂപ നോട്ടുകൾ കൈവശമുള്ളവർ കറൻസി മാറ്റുന്നതിന് നിരവധി തവണ ബാങ്ക് ശാഖയിലേക്ക് പോ?കേണ്ടി വരും -അദ്ദേഹം പറഞ്ഞു.

ഇന്നലെ വൈകീട്ടാണ് റിസർവ് ബാങ്ക് 2000 രൂപ കറൻസി നോട്ടുകളുടെ പിൻവലിക്കൽ പ്രഖ്യാപിച്ചത്. നിലവിലുള്ള നോട്ടുകൾ ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിക്കുകയോ സെപ്റ്റംബർ 30-നകം മാറ്റി വാങ്ങുകയോ ചെയ്യണം. അതുവരെ ഇടപാടുകൾക്ക് 2000 രൂപ ഉപയോഗിക്കാം. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP