Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നാളെ മുതൽ അഞ്ച് ദിവസമായി ഫൈനലിസ്റ്റുകളെ പ്രഖ്യാപിക്കും; തിങ്കളാഴ്‌ച്ച മുതൽ വായനക്കാർക്ക് വോട്ട് ചെയ്യാം; പ്രവാസി അവാർഡുകൾക്ക് ഇനിയും എൻട്രികൾ സ്വീകരിക്കും

നാളെ മുതൽ അഞ്ച് ദിവസമായി ഫൈനലിസ്റ്റുകളെ പ്രഖ്യാപിക്കും; തിങ്കളാഴ്‌ച്ച മുതൽ വായനക്കാർക്ക് വോട്ട് ചെയ്യാം; പ്രവാസി അവാർഡുകൾക്ക് ഇനിയും എൻട്രികൾ സ്വീകരിക്കും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സമൂഹത്തിലെ വ്യത്യസ്തരായ വ്യക്തികളെ ആദരിക്കാൻ വേണ്ടി മറുനാടൻ മലയാളി ഏർപ്പെടുത്തിയ 'മറുനാടൻ അവാർഡ്‌സ് 2015'ലെ ഫൈനലിസ്റ്റുകൾ ആരെന്ന് നാളെ മുതൽ അറിയാം. നാളെ മുതൽ തുടർച്ചയായ അഞ്ച് ദിവസം മറുനാടൻ പുരസ്‌ക്കാരത്തിന്റെ ഓരോ ലിസ്റ്റിലും വീതം ഇടംപിടിച്ച അഞ്ച് പേർ ആരെക്കെയാണെന്നും അവർ എന്തുകൊണ്ട് തിരഞ്ഞെടുക്കപ്പെട്ടു എന്നുമുള്ള വിവരങ്ങൾ ഞങ്ങൾ പ്രസിദ്ധീകരിക്കും.

അവാർഡിനായി വായനക്കാർ നോമിനേറ്റ് ചെയ്തവരിൽ നിന്നും ഏറ്റവും കൂടുതൽ നോമിനേഷൻ ലഭിച്ചവരിൽ നിന്നും ഓരോ വിഭാഗത്തിലും അഞ്ച് പേരാണ് ഫൈനൽ ലിസ്റ്റിൽ ഇടംപിടിച്ചിരിക്കുന്നത്. ഇവരിൽ നിന്നും വോട്ടിങ് നടത്തിയും മറുനാടൻ വിദഗ്ധ സമിതിയുടെയും വിലയിരുത്തലിന്റെയും അടിസ്ഥാനത്തിലാണ് അന്തിമ വിജയികളെ പ്രഖ്യാപിക്കുക. അതേസമയം മറുനാടൻ പ്രവാസി അവാർഡുകളിലേക്ക് ഇനിയും എൻട്രികൾ സ്വീകരിക്കുന്നതണ്. സാമൂഹ്യ സേവനം നടത്തുന്ന പ്രവാസിക്കും പ്രവാസി സംഘടനകൾക്കുമാണ് മറുനാടൻ പുരസ്‌ക്കാരം നൽകുന്നത്. ഈ രണ്ട് വിഭാഗങ്ങളിലേക്കും വായനക്കാർക്ക് ഇനിയും നോമിനേഷനുകൾ നൽകാം.

പ്രവാസികളുടെ ക്ഷേമ പ്രവർത്തനങ്ങൾക്ക് വേണ്ടി നിസ്വാർത്ഥമായി പ്രവർത്തിക്കുന്ന സംഘടനകൾക്കും വ്യക്തിക്കും വേണ്ടിയാണ് ഈ പുരസ്‌ക്കാരങ്ങൾ. ഈ പുരസ്‌കാരത്തിന് പരിഗണിക്കുന്ന വ്യക്തി അല്ലെങ്കിൽ സംഘടന നിർബന്ധമായും പ്രവാസി ആയിരിക്കണം. ഇന്ത്യയിൽ പ്രവാസികൾക്ക് വേണ്ടി പ്രവർത്തിക്കുന്നവരെ പരിഗണിക്കുന്നതല്ല.

ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാനും മൃതദേഹങ്ങൾ നാട്ടിൽ എത്തിക്കാനും ഒക്കെ പ്രവർത്തിക്കുന്ന അനേകം വ്യക്തികൾ ഉണ്ട്. ഒപ്പം നിസ്വാർത്ഥമായി സാമൂഹ്യ സേവനം നടത്തുന്ന സംഘടനകളെയും കണ്ടെത്താൻ കഴിയും. പ്രവാസികൾക്ക് വേണ്ടി സാംസ്‌കാരിക പ്രവർത്തനങ്ങൾ നടത്തുന്ന സംഘടനയെയും പരിഗണിക്കുന്നതാണ്. സാമൂഹ്യ ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കുന്ന പ്രവാസി ബിസിനസ്സുകാർക്കും ഈ പുരസ്‌കാരത്തിനായി അപേക്ഷിക്കാം. ഗൾഫ് മേഖലയെന്നോ യൂറോപ്പെന്നോ വ്യത്യാസമില്ലാതെ ഏത് മേഖലയിൽ ഉള്ള പ്രവസികൾക്കും സംഘടനകൾക്കും മറുനാടൻ പ്രഖ്യാപിച്ച രണ്ട് അവാർഡുകൾക്ക് വേണ്ടി അപേക്ഷിക്കാവുന്നതാണ്. [email protected]  എന്ന ഇമെയ്ൽ അഡ്രസിലേക്കാണ് നോമിനേഷനുകൾ അയക്കേണ്ടത്.

കേരള രാഷ്ട്രീയത്തിലെ ജനകീയ നേതാവ്, കേരളത്തിലെ ഏറ്റവും മികച്ച യുവനേതാവ് / നാളെയുടെ നേതാവ് എന്നീ വിഭാഗങ്ങളിൽ ഫൈനൽ ലിസ്റ്റിൽ ഇടംപിടിച്ചവരെ കുറിച്ചുള്ള വിവരങ്ങളാകും മറുനാടൻ നാളെ പ്രസിദ്ധീകരിക്കുന്നത്. തുടർന്നുള്ള ദിവസങ്ങളിൽ മറ്റ് വിഭാഗങ്ങളിലെ ഫൈനലിസ്റ്റുകളെക്കുറിച്ചുള്ള വിശദമായ വിവരങ്ങളും മറുനാടൻ പ്രസിദ്ധീകരിക്കുന്നതാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP