Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വനപാലകരുടെ ഷെഡ് തകർത്ത് കലി തീർന്നില്ലെന്ന സന്ദേശം നൽകൽ; മേഘമലയുടെ ആശങ്കമാറി; പെരിയാർ വന്യജീവി സങ്കേതത്തിൽ ഇറക്കിവിട്ട അതേ സ്ഥലത്തേക്ക് അരിക്കൊമ്പൻ തിരിച്ചെത്തി; സീനിയർ ഓട എന്ന ഭാഗത്ത് നടന്നുല്ലസിക്കുന്ന കൊമ്പൻ; കേരളത്തിന്റെ വനം വകുപ്പിന് വീണ്ടും പണി; നിരീക്ഷണം അതിശക്തം; ജനവാസ കേന്ദ്രത്തിൽ എത്തില്ലെന്ന് പ്രതീക്ഷ

വനപാലകരുടെ ഷെഡ് തകർത്ത് കലി തീർന്നില്ലെന്ന സന്ദേശം നൽകൽ; മേഘമലയുടെ ആശങ്കമാറി; പെരിയാർ വന്യജീവി സങ്കേതത്തിൽ ഇറക്കിവിട്ട അതേ സ്ഥലത്തേക്ക് അരിക്കൊമ്പൻ തിരിച്ചെത്തി; സീനിയർ ഓട എന്ന ഭാഗത്ത് നടന്നുല്ലസിക്കുന്ന കൊമ്പൻ; കേരളത്തിന്റെ വനം വകുപ്പിന് വീണ്ടും പണി; നിരീക്ഷണം അതിശക്തം; ജനവാസ കേന്ദ്രത്തിൽ എത്തില്ലെന്ന് പ്രതീക്ഷ

മറുനാടൻ മലയാളി ബ്യൂറോ

കുമളി: അരിക്കൊമ്പൻ വീണ്ടും കേരളത്തിൽ. തമിഴ്‌നാട് മേഘമലയുടെ ആശങ്ക ഒഴിയുകയാണ്. ചിന്നക്കനാലിൽനിന്നു പിടികൂടി പെരിയാർ വന്യജീവി സങ്കേതത്തിൽ ഇറക്കിവിട്ട അതേ സ്ഥലത്തേക്ക് അരിക്കൊമ്പൻ തിരിച്ചെത്തി. പെരിയാറിലെ സീനിയർ ഓട എന്ന ഭാഗത്താണ് ഇപ്പോൾ അരിക്കൊമ്പൻ ഉള്ളത്. നാലുദിവസം മുൻപാണ് ആന തമിഴ്‌നാട്ടിൽ നിന്ന് കേരളത്തിന്റെ വനമേഖലയിൽ പ്രവേശിച്ചത്. വനപാലകർക്കുവേണ്ടി നിർമ്മിച്ച ഷെഡ് ഞായറാഴ്ച അരിക്കൊമ്പൻ തകർത്തു. ഇവിടെ ഉണ്ടായിരുന്ന ജീവനക്കാർ ഓടി രക്ഷപ്പെട്ടു.

അരിക്കൊമ്പന്റെ ആക്രമണം ഭയന്ന് മേഘമലയിൽ വിനോദസഞ്ചാരികൾക്ക് തമിഴ്‌നാട് വനം വകുപ്പ് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം ഇനിയും നീക്കിയിട്ടില്ല. ആന ഇനിയും മടങ്ങിവരാനുള്ള സാധ്യത തമിഴ്‌നാട് തള്ളിക്കളയുന്നില്ല. അതിനാൽ നിരീക്ഷണം തമിഴ്‌നാട് തുടരും. കഴിഞ്ഞ ഒരാഴ്ചയായി അതിർത്തിയിൽ കേരളത്തിന്റേയും തമിഴ്‌നാടിന്റേയും വനമേഖലയിൽ ചുറ്റിത്തിരിയുകയായിരുന്ന അരിക്കൊമ്പൻ. രണ്ട് കിലോ മീറ്റർ ഉള്ളിലേക്ക് കേരളത്തിന്റെ വനത്തിൽ എത്തിയ കൊമ്പൻ പിന്നീട് അതിർത്തിയിലെത്തി തമിഴ്‌നാട് വനമേഖലയിൽ സഞ്ചരിക്കുകയായിരുന്നു. 

ദിവസേന ഏഴ് മുതൽ എട്ട് കിലോ മീറ്റർ വരെ കൊമ്പൻ സഞ്ചരിക്കുന്നുണ്ടെന്നാണ് വനം വകുപ്പ് കണ്ടെത്തിയിരിക്കുന്നത്. നിലവിൽ അരിക്കൊമ്പൻ പെരിയാർ കടുവ സങ്കേതത്തിന് ഉള്ളിൽ തന്നെയാണ് ഉള്ളത്. ചിന്നക്കനാലിൽ സ്ഥിരം ശല്യക്കാരനായിരുന്ന അരിക്കൊമ്പനെ ഏപ്രിൽ അവസാനത്തോടെയാണ് മയക്കുവെടി വച്ച് പിടികൂടി പെരിയാർ കടുവാ സങ്കേതത്തിലേക്ക് തുറന്ന് വിട്ടത്. റേഡിയോ കോളർ ഘടിപ്പിച്ച ശേഷമായിരുന്നു അരിക്കൊമ്പനെ പെരിയാർ കടുവാ സങ്കേതത്തിൽ തുറന്ന് വിട്ടത്. ആനയ്ക്ക് ആരോഗ്യ പ്രശ്‌നങ്ങൾ ഇല്ലെന്ന് ഉറപ്പാക്കിയ ശേഷമായിരുന്നു വനം വകുപ്പിന്റെ നടപടി.

മംഗളാദേവി ക്ഷേത്രത്തിന് സമീപം മേദകാനത്തിനും മുല്ലക്കുടിക്കും ഇടയിലുള്ള ഉൾക്കാട്ടിലാണ് ആനയെ തുറന്നു വിട്ടത്. ഇവിടെയാണ് വീണ്ടും അരിക്കൊമ്പൻ എത്തിയത്. കൊമ്പൻ ജനവാസ മേഖലയിലേക്ക് കടക്കാതിരിക്കാൻ വനം വകുപ്പ് നിരീക്ഷണം തുടരുന്നുണ്ട്. 40 പേരടങ്ങുന്ന സംഘത്തെ തമിഴ്‌നാട് വനംവകുപ്പ് അരിക്കൊമ്പനെ നിരീക്ഷണത്തിനായി നിയോഗിച്ചിരിന്നു. അരിക്കൊമ്പനെ തുറന്ന് വിടാൻ തീരുമാനിച്ചത് മുല്ലക്കുടിയിലായിരുന്നു. കാലാവസ്ഥ പ്രതികൂലമായതിനാലാണ് മേദകാനത്ത് തുറന്ന് വിട്ടത്.

ഇവിടെ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നാണ് വനം വകുപ്പ് പറയുന്നത്. ജിപിഎസ് കോളറിൽ നിന്നുള്ള വിവരങ്ങൾ കൃത്യമായി ലഭിക്കുന്നുണ്ടെന്നും വനം വകുപ്പ് അറിയിച്ചു. അതേസമയം, അരിക്കൊമ്പനെ കാട്ടിൽ കയറ്റാൻ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് തമിഴ്‌നാട് വനം വകുപ്പും അവിടത്തെ ജനങ്ങളും.

അരിക്കൊമ്പൻ തമിഴ്‌നാട്ടിലെ വനത്തോട് ചേർന്ന ജനവാസമേഖലയായ മേഖമലയിൽ ഭീതി പരത്തിയിരുന്നു. ഇവിടെ വീടും വനംവകുപ്പ് വാഹനവും അരിക്കൊമ്പൻ തകർത്തിരുന്നു. കൂടാതെ വൻ കൃഷിനാശവും വരുത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP