Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രാഖിശ്രീയെ 28 കാരനായ അർജുൻ ഭീഷണിപ്പെടുത്തിയതിന് തെളിവുകൾ ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞതായി റിപ്പോർട്ട്; പത്താം ക്ലാസിൽ ഫുൾ എപ്ലസ് നേടിയിട്ടും രാഖിശ്രീ ആത്മഹത്യ ചെയ്തത് എന്തിന്? അർജുൻ ഡിവൈഎഫ്‌ഐക്കാരനോ? കേസ് അട്ടിമറിക്കാൻ രാഷ്ട്രീയ സമ്മർദ്ദമോ? ചിറയിൻകീഴിൽ സംശയം പലവിധം

രാഖിശ്രീയെ 28 കാരനായ അർജുൻ ഭീഷണിപ്പെടുത്തിയതിന് തെളിവുകൾ ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞതായി റിപ്പോർട്ട്; പത്താം ക്ലാസിൽ ഫുൾ എപ്ലസ് നേടിയിട്ടും രാഖിശ്രീ ആത്മഹത്യ ചെയ്തത് എന്തിന്? അർജുൻ ഡിവൈഎഫ്‌ഐക്കാരനോ? കേസ് അട്ടിമറിക്കാൻ രാഷ്ട്രീയ സമ്മർദ്ദമോ? ചിറയിൻകീഴിൽ സംശയം പലവിധം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ചിറയിൻകീഴിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയായിരുന്ന രാഖിശ്രീ തൂങ്ങിമരിച്ച സംഭവത്തിലെ ദുരൂഹത നീങ്ങുന്നില്ല. ചിറയിൻകീഴ് പുളിമൂട്ടുകടവ് സ്വദേശിയായ ഇരുപത്തിയെട്ടുകാരൻ അർജുൻ യുവാവിന്റെ ശല്യം സഹിക്കവയ്യാതെയാണ് രാഖിശ്രീ ആത്മഹത്യ ചെയ്തതെന്നാണ് പെൺകുട്ടിയുടെ അച്ഛൻ രാജീവ് ആരോപിക്കുന്നത്. ഇയാൾ രാഖിശ്രീയെ നിരന്തരം ശല്യം ചെയ്തിരുന്നതായും ബന്ധുക്കൾ ആരോപിക്കുന്നു. ഇതിന് വിരുദ്ധമായ റിപ്പോർട്ടുകളും പുറത്തു വരുന്നു. മറുനാടൻ നടത്തിയ അന്വേഷണത്തിൽ യുവാവിന് 24 വയസ്സായതേയുള്ളൂവെന്ന സൂചനയും ലഭിച്ചു. ഇനി മൊബൈൽ പരിശോധനകൾ നിർണ്ണായകമാകും.

അതേസമയം പത്താം ക്ലാസുകാരിയായ പെൺകുട്ടിയെ യുവാവ് നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായും ആരോപണമുണ്ട്. എന്നാൽ, ആരോപണ വിധേയനായ അർജുൻ രാഖിശ്രീയെ ഭീഷണിപ്പെടുത്തിയതിന് മതിയായ തെളിവുകൾ ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. ഈ വാർത്ത റിപ്പോർട്ടു ചെയ്യുന്നത് ജന്മഭൂമിയാണ്. യുവാവ് പെൺകുട്ടിക്ക് അയച്ച മൊബൈൽ സന്ദേശങ്ങളും നൽകിയ കത്തുകളും പരിശോധിച്ചതിൽ നിന്നും ഭീഷണിയുടെ സ്വഭാവം അവയിൽ ഇല്ലെന്ന് പൊലീസ് വ്യക്തമാക്കുന്നുവെന്നും വാർത്തയിൽ പറയുന്നു. അതുകൊണ്ടുതന്നെ മതിയായ തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രമേ യുവാവിനെതിരെ കേസെടുക്കാൻ കഴിയുകയുള്ളൂ എന്നാണ് പൊലീസ് പറയുന്നത്. ഇയാളോട് പൊലീസിനു മുമ്പാകെ ഹാജരാജൻ നിർദ്ദേശിച്ചിട്ടുണ്ട്.

ചിറയിൻകീഴ് ശാർക്കര ശ്രീ ശാരദവിലാസം ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥിനിയായിരുന്നു രാഖിശ്രീ. മികച്ച വിജയമാണ് എസ്എസ്എൽസി പരീക്ഷയിൽ രാഖിശ്രീ സ്വന്തമാക്കിയത്. എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ രാഖിശ്രീ അന്ന് പകൽ സ്‌കൂളിലെത്തി കൂട്ടുകാരെ കാണുകയും ചെയ്തിരുന്നു. അദ്ധ്യാപകർ ഉൾപ്പെടെയുള്ളവരുടെ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങിയ ശേഷമാണ് രാഖിശ്രീ ശനിയാഴ്ച വീട്ടിൽ തിരിച്ചെത്തിയത്. അർജുനുമായുള്ള പരിചയമാണ് രാഖിശ്രീയുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പെൺകുട്ടിയുടെ വീട്ടുകാർ ആരോപിക്കുന്നത്. ആറുമാസം മുൻപ് സ്‌കൂളിൽ നടന്ന ക്യാമ്പിൽ വച്ചാണ് യുവാവുമായി പെൺകുട്ടി പരിചയപ്പെടുന്നതെന്നാണ് സൂചനകൾ.

പരിചയം പിന്നീട് വളരുകയായിരുന്നു. ഇതിനിടയിൽ ഇയാൾ രാഖിശ്രീക്ക് ഒരു മൊബൈൽഫോൺ നൽകിയിരുന്നു എന്നും പറയപ്പെടുന്നുണ്ട്. ഈ ഫോണിൽ വിളിച്ചിട്ട് കിട്ടിയില്ലെങ്കിൽ ബന്ധപ്പെടാൻ തന്റെ അമ്മയുടേയും സഹോദരിയുടെയും ഫോൺ നമ്പറുകളും ഇയാൾ പെൺകുട്ടിക്ക് നൽകിയിരുന്നതായും പെൺകുട്ടിയുടെ പിതാവ് രാജീവ് ആരോപിക്കുന്നുണ്ട്. ഡിവൈഎഫ് ഐക്കാരനാണ് അർജുൻ എന്നും ആരോപണമുണ്ട്.

എസ്എസ്എൽസി ജയിച്ചയുടൻ യുവാവിനൊപ്പം ഇറങ്ങിച്ചെല്ലണമെന്നും ഇല്ലെങ്കിൽ ജീവിക്കാൻ അനുവദിക്കില്ലെന്നും യുവാവ് പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയതായും രാജീവ് ആരോപിക്കുന്നു. ഇതിനിടെ കഴിഞ്ഞ 15ന് ട്യൂഷൻ കഴിഞ്ഞുവന്ന പെൺകുട്ടിയെ ചിറയിൻകീഴ് ബസ് സ്റ്റോപ്പിൽ വച്ച് തടഞ്ഞുനിർത്തി യുവാവ് ഭീഷണപ്പെടുത്തിയെന്നും ബന്ധുക്കൾ പറയുന്നു. ഇതുമായി ബന്ധതപ്പെട്ട് പെൺകുട്ടിയുടെ കുടുംബം പരാതി നൽകിയിരുന്നു.

നിലവിൽ അസ്വാഭാവിക മരണത്തിനാണ് ചിറയിൻകീഴ് പൊലീസ് കേസെടുത്തിട്ടുള്ളത്. ഇതിനിടെ രാഖിശ്രീയുടെ മാതാപിതാക്കൾക്ക് എതിരെ ആരോപണ വിധേയനായ യുവാവിന്റെ ബന്ധുക്കൾ ആരോപണവുമായി രംഗത്തെത്തിയിട്ടുണ്ട്. ഇരുവരും പരസ്പര സമ്മതത്തോടെയുള്ള ബന്ധമായിരുന്നു ഉണ്ടായിരുന്നതെന്നും ഈ ബന്ധത്തിൽ രാഖിശ്രീക്ക് എതിർപ്പ് ഇല്ലായിരുന്നുവെന്നും യുവാവിന്റെ അമ്മയും സഹോദരിയും പറയുന്നു. യാർത്ഥത്തിൽ ഈ ബന്ധത്തിൽ എതിർപ്പുണ്ടായിരുന്നത് രാഖിശ്രീയുടെ മാതാപിതാക്കൾക്കാണെന്നും ജന്മഭൂമി വാർടത്തയിൽ പറയുന്നു. പെൺകുട്ടിയെ ഇതു സംബന്ധിച്ച് ഭീഷണിപ്പെടുത്തിയിരുന്നു എന്നും യുവാവിന്റെ ബന്ധുക്കൾ ആരോപിക്കുന്നുണ്ട്. സംഭവത്തിൽ ഫോൺവിവരങ്ങളുടേയും സുഹൃത്തുക്കളുടെ മൊഴികളുടേയും അടിസ്ഥാനത്തിൽ വിശദമായ അന്വേഷണത്തിന് ഒരുങ്ങുകയാണ് പൊലീസ്.

അതേസമയം വീട്ടുകാരുടെയും നാട്ടുകാരുടെയും പ്രിയപ്പെട്ടവൾ ആയിരുന്നു രാഖിശ്രീ. രാഖിശ്രീയുടെ മരണ വാർത്ത സഹപാഠികളെയും അദ്ധ്യാപകരെയും കണ്ണീരിലാഴ്‌ത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസാണ് എസ് എസ് എൽ സി പരീക്ഷ ഫലം പ്രഖ്യാപിച്ചത്. റിസൾട്ട് വന്നപ്പോൾ രാഖിശ്രീക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ആയിരുന്നു. ഇതിൽ വീട്ടുകാരും നാട്ടുകാരും സഹപാഠികളും അദ്ധ്യാപകരും ഒരുപോലെ സന്തോഷത്തിലായിരുന്നു. എന്നിട്ടും എന്തുകൊണ്ട് രാഖിശ്രീ ജീവനൊടുക്കി എന്ന ചോദ്യമാണ് ഉയർന്നു വവരുന്നത്.

കൂന്തള്ളൂർ പനച്ചുവിളാകം രാജീവ് - ശ്രീവിദ്യ ദമ്പതികളുടെ മകളാണ് രാഖിശ്രീ ആർ എസ്. രാഖിശ്രീ ഉൾപ്പെടെ വിജയിച്ച കുട്ടികളെല്ലാം ശനിയാഴ്ച സ്‌കൂളിൽ എത്തിയിരുന്നു. പിന്നീട് വൈകുന്നേരത്തോടെയാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കിണറിൽ നിന്നും വെള്ളം കോരുന്ന പ്ലാസ്റ്റിക് കയർ ഉപയോഗിച്ച് കുളിമുറിയിൽ തൂങ്ങിമരിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി കൂടുതൽ വിവരങ്ങൾ ശേഖരിച്ചു. പെൺകുട്ടിയുടെ മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്തുമെന്നും, കുട്ടിയുടെ മൊബൈൽ ഫോൺ വിശദമായി പരിശോധിക്കുമെന്നും പൊലീസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP