Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഡ്രൈ ഡേ മാറ്റില്ല; ഐടി പാർക്കിലെ മദ്യവിതരണ ക്ലബ്ബുകളുടെ കാര്യത്തിലും വ്യക്തത വരുത്തും; സൈബർ പാർക്കിൽ പുറത്തു നിന്നെത്തി മദ്യപാനം അനുവദിക്കില്ല; പുതിയ മദ്യ നയം അടുത്തയാഴ്ച; കരട് തയ്യറാക്കി എക്‌സൈസ് വകുപ്പ്; മന്ത്രിസഭാ യോഗത്തിൽ ഉടൻ അന്തിമ തീരുമാനം

ഡ്രൈ ഡേ മാറ്റില്ല; ഐടി പാർക്കിലെ മദ്യവിതരണ ക്ലബ്ബുകളുടെ കാര്യത്തിലും വ്യക്തത വരുത്തും; സൈബർ പാർക്കിൽ പുറത്തു നിന്നെത്തി മദ്യപാനം അനുവദിക്കില്ല; പുതിയ മദ്യ നയം അടുത്തയാഴ്ച; കരട് തയ്യറാക്കി എക്‌സൈസ് വകുപ്പ്; മന്ത്രിസഭാ യോഗത്തിൽ ഉടൻ അന്തിമ തീരുമാനം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഐടി പാർക്കുകളിലെ തിരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിൽ മദ്യം വിതരണം ചെയ്യുന്നതിനുള്ള നിർദേശങ്ങൾ ഉൾപ്പെടുത്തി മദ്യനയം വരും. ബാറുകളുടെ ഫീസിൽ വർധനയുണ്ടാകും. എല്ലാ മാസവും ഒന്നാം തീയതിയുള്ള ഡ്രൈ ഡേ ഒഴിവാക്കില്ല.

ഐടി പാർക്കുകളിൽ മദ്യം വിതരണം ചെയ്യുന്നതിന് കഴിഞ്ഞ വർഷം നയപരമായി തീരുമാനമെടുത്തിരുന്നെങ്കിലും നടത്തിപ്പു രീതിയും ഫീസും അടക്കമുള്ള കാര്യങ്ങളിൽ തീരുമാനമെടുത്തിരുന്നില്ല. ഇക്കാര്യത്തിലാകും വ്യക്തത വരുത്തുക. ഐടി വകുപ്പിന്റെ നിർദേശങ്ങൾ സ്വീകരിച്ചശേഷം സബ്ജക്ട് കമ്മിറ്റിയും വിഷയം ചർച്ച ചെയ്തു. ഐടി പാർക്കിലെ മദ്യവിതരണ കേന്ദ്രങ്ങൾക്ക് ക്ലബ്ബുകളുടെ ഫീസ് ഏർപ്പെടുത്താനായിരുന്നു ധാരണ. ഫീസിൽ ഇളവ് അടക്കമുള്ള കാര്യങ്ങളിൽ ഇനി തീരുമാനം എടുക്കേണ്ടതുണ്ട്.

പ്രധാന ഐടി കമ്പനികളുടെ തിരഞ്ഞെടുക്കപ്പെടുന്ന സ്ഥലങ്ങളിലായിരിക്കും മദ്യവിതരണത്തിനുള്ള സ്ഥലം അനുവദിക്കുക. പുറത്തുനിന്നുള്ളവർക്ക് പ്രവേശനം ഉണ്ടാകില്ല. ക്ലബ്ബുകളുടെ മാതൃകയിലായിരിക്കും പ്രവർത്തനം. നടത്തിപ്പിന്റെ ഉത്തരവാദിത്തം കമ്പനികൾക്കായിരിക്കും. ബാറുകളുടെ ലൈസൻസ് ഫീസിൽ 5 ലക്ഷം രൂപ വർധനയുണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം. അഞ്ച് മുതൽ 10 ലക്ഷം വരെ കൂട്ടാനാണ് സാധ്യത.

ഒന്നാം തീയതിയിലെ ഡ്രൈ ഡേ ഒഴിവാക്കില്ല. അവധി ഒഴിവാക്കുന്നതിനെതിരെ തൊഴിലാളി യൂണിനുകളും എതിർപ്പ് അറിയിച്ചിരുന്നു. ഡ്രൈ ഡേയ്ക്ക് തലേദിവസം മദ്യവിൽപ്പന കൂടുന്നതിനാൽ സർക്കാരും ഡ്രൈ ഡേയ്ക്ക് അനുകൂലമാണ്. മദ്യനയം തയാറായതായതായും ഉടൻ മന്ത്രിസഭായോഗത്തിന്റെ പരിഗണനയ്ക്ക് എത്തുമെന്നും എക്‌സൈസ് മന്ത്രി എം.ബി.രാജേഷ് പ്രതികരിച്ചു.

യു.ഡി.എഫ് സർക്കാരിനെ പിടിച്ചുലച്ച, വിവാദ കൊടുങ്കാറ്റിൽ പെടുത്തിയതാണ് മദ്യനയം. ബാർകോഴക്കേസിന്റെ ഉത്ഭവം തന്നെ മദ്യനയത്തിൽ നിന്നാണ്. ഈ കോഴക്കേസ് യുഡിഎഫ് സർക്കാരിന്റെ അടിവേരറുത്തത് കേരളം കണ്ടതാണ്. അതുകൊണ്ട് ഇടതു സർക്കാരിന്റെ പുതിയ മദ്യനയത്തിൽ കരുതലുണ്ടാകും. കള്ളുഷാപ്പിൽ ഉണ്ടാവേണ്ട ചെത്തുതൊഴിലാളികളുടെ എണ്ണം അഞ്ചിൽ നിന്ന് മൂന്നായി കുറയ്ക്കണമെന്ന ഷാപ്പുടമകളുടെ ആവശ്യം പരിഗണിച്ചേക്കും. നേരത്തെയുള്ള നിരവധി തൊഴിലാളികൾ വിരമിച്ചതിനാലും കള്ള് ചെത്ത് മേഖലയിലേക്ക് പുതുതലമുറക്കാർ വരാത്തതിനാലും തൊഴിലാളി ക്ഷാമമുണ്ടെന്നാണ് അവരുടെ വാദം.

ഒരു തൊഴിലാളി ഒരു തെങ്ങിൽ നിന്ന് രണ്ട് ലിറ്റർ കള്ള് അളക്കുമെന്ന മാനദണ്ഡത്തിന് മാറ്റം വരുത്തണമെന്ന നിർദ്ദേശവും ഷാപ്പുടമകൾ മുന്നോട്ടുവച്ചിരുന്നു. പുതിയ ഇനം തെങ്ങുകളിൽ നിന്ന് നാല് ലിറ്റർ വരെ കള്ള് കിട്ടുന്നുണ്ട്. തൊഴിലാളികളുടെ എണ്ണത്തിന് ആനുപാതികമായതിൽ കൂടുതൽ കള്ള് , ഷാപ്പുകളിൽ സൂക്ഷിച്ചാൽ വ്യാജ കള്ള് എന്ന കുറ്റം ചുമത്തി എക്‌സൈസിന് കേസെടുക്കാം. ഒരു തൊഴിലാളി എട്ട് തെങ്ങ് ചെത്തണമെന്നതാണ് വ്യവസ്ഥ.

വിദ്യാലയങ്ങൾ, ആരാധനാലയങ്ങൾ, ശ്മശാനങ്ങൾ തുടങ്ങി നിശ്ചിത കേന്ദ്രങ്ങളിൽ നിന്ന് കള്ള് ഷാപ്പുകൾ പ്രവർത്തിക്കാനുള്ള ദൂരപരിധി 400 മീറ്ററാണ്. എന്നാൽ ഫൈവ് സ്റ്റാർ , ഫോർ സ്റ്റാർ ബാർ ഹോട്ടലുകൾക്ക് ഇത് 50 മീറ്ററും ത്രീസ്റ്റാർ ബാറുകൾക്കും ചില്ലറ മദ്യവില്പനശാലകൾക്കും 200 മീറ്ററുമാണ്. കള്ള് ഷാപ്പുകളോടുള്ള ഈ വിവേചനം മാറ്റുന്നതും മദ്യനയത്തിൽ പരിഗണിച്ചേക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP