Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സ്‌കൂളിലെ ക്യാമ്പിൽ വച്ച് യുവാവുമായി പരിചയത്തിലായി; മൊബൈൽ ഫോൺ കൈമാറി സന്ദേശങ്ങളയച്ചു; ഫോൺ വീട്ടുകാർ കണ്ടെത്തിയതോടെ പ്രശ്‌നങ്ങൾ; തന്നോടൊപ്പം വന്നില്ലെങ്കിൽ വെച്ചു പൊറുപ്പിക്കില്ലെന്ന് ഭീഷണിപ്പെടുത്തി യുവാവ്; എസ്.എസ്.എൽ.സിയിലെ ഫുൾ എ പ്ലസുകാരി തൂങ്ങി മരിക്കാൻ കാരണം 28 കാരനോ? ആരോപണവുമായി രാഖിശ്രീയുടെ പിതാവ്

സ്‌കൂളിലെ ക്യാമ്പിൽ വച്ച് യുവാവുമായി പരിചയത്തിലായി; മൊബൈൽ ഫോൺ കൈമാറി സന്ദേശങ്ങളയച്ചു; ഫോൺ വീട്ടുകാർ കണ്ടെത്തിയതോടെ പ്രശ്‌നങ്ങൾ; തന്നോടൊപ്പം വന്നില്ലെങ്കിൽ വെച്ചു പൊറുപ്പിക്കില്ലെന്ന് ഭീഷണിപ്പെടുത്തി യുവാവ്; എസ്.എസ്.എൽ.സിയിലെ ഫുൾ എ പ്ലസുകാരി തൂങ്ങി മരിക്കാൻ കാരണം 28 കാരനോ? ആരോപണവുമായി രാഖിശ്രീയുടെ പിതാവ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പത്താം ക്ലാസിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ രാഖിശ്രീ ജീവനൊടുക്കിയത് വീട്ടുകാരെയും നാട്ടുകാരെയും ഞെട്ടിച്ചിരിക്കുകയാണ്. ചിറയിൻകീഴ് ശാർക്കര ശ്രീശാരദവിലാസം ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥിനിയായ രാഖിശ്രീയുടെ മരണത്തിൽ ദുതരൂഹതയേറുകയാണ്. മകൾ തൂങ്ങിമരിക്കാൻ കാരണം യുവാവിന്റെ ശല്യം സഹിക്കവയ്യാതെയെന്ന രാഖിശ്രീയുടെ അച്ഛന്റെ വെളിപ്പെടുത്തൽ പുറത്തു വന്നിരിക്കുന്നു. പുളിമൂട്ട് കടവ് സ്വദേശിയായ 28 വയസ്സുകാരൻ നിരന്തരം ശല്യം ചെയ്തുവെന്നും, ഈ മാസം 16 നു ബസ് സ്റ്റോപ്പിൽ വച്ച് തടഞ്ഞു നിർത്തി ഭീഷണിപ്പെടുത്തിയെന്നും പിതാവ് പറഞ്ഞു.

6 മാസം മുൻപ് സ്‌കൂളിൽ വച്ച് ഒരു ക്യാമ്പ് നടന്നിരുന്നു അവിടെവച്ച് യുവാവ് പെൺകുട്ടിയുമായി പരിചയത്തിലായി. ഇതിനുശേഷം പെൺകുട്ടിക്ക യുവാവ് മൊബൈൽ ഫോൺ നൽകി. തന്നെ വിളിച്ചാൽ കിട്ടിയില്ലെങ്കിൽ അമ്മയെയും സഹോദരിയെയും ബന്ധപ്പെടുവാനുള്ള ഫോൺ നമ്പർ നൽകുകയും ചെയ്തു. പിന്നീട് പല തവണ കത്തുകൾ കൈമാറി. ഇതിലൊക്കെ ഭീഷണിയുടെ സ്വരം ഉണ്ടായിരുന്നു. തന്നോടൊപ്പം വന്നില്ലെങ്കിൽ വച്ചു പൊറുപ്പിക്കില്ല എന്ന രീതിയിൽ ഭീഷണി സന്ദേശങ്ങൾ അയക്കുകയും ചെയ്തു.

തുടർന്ന് രാഖിശ്രീയുടെ പക്കൽ മൊബൈൽ ഫോൺ ഉണ്ടെന്നു മനസ്സിലാക്കിയ മതാപിതാക്കൾ ഉടൻ തന്നെ വാങ്ങി വെയ്ക്കുകയും ചെയ്തു. പിന്നീട് യുവാവിന്റെ വീട്ടിൽ ഈ മൊബൈൽ ഫോൺ കൊണ്ടുകൊടുക്കുകയും ചെയ്തു. ശേഷം യുവാവിന്റെ വീട്ടുകാരുടെ ശല്ല്യം ചെയ്യില്ല എന്ന ഉറപ്പിൽ മടങ്ങി. പിന്നീട് കതുറച്ചു നാളുകളായി ശല്യം ഉണ്ടായിരുന്നില്ല. യുവാവിന്റെ ഇത്തരം പ്രവർത്തികളെത്തുടർന്ന് യുവാവിനെ വീട്ടുകാർ വിദേശത്തേയ്ക്ക് അയച്ചിരുന്നു.

എന്നാൽ കഴിഞ്ഞയാഴ്‌ച്ച ഇയാൾ നാട്ടിലേയ്ക്ക് മടങ്ങിയെത്തിയത്. പിന്നാലെ ഭീഷണി സന്ദേശമടങ്ങിയ കത്തുൾപ്പടെ അയക്കാൻ ആരംഭിച്ചു. തുടർന്ന് ഈ മാസം 15നു ചിറയൻകീഴിലെ ബസ് സ്റ്റോപ്പിൽ് വച്ച് ട്യൂഷു പോകാൻ വേണ്ടി നിൽക്കുകയായിരുന്ന രാഖിശ്രീയെ തടഞ്ഞു നിർത്തി തന്നോടൊപ്പം ജീവിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തുവെന്നും രാഖിശ്രീയുടെ അച്ഛൻ പറഞ്ഞു. നിലവിൽ അസ്വാഭാവിക മരണത്തിനു കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അതേസമയം വീട്ടുകാരുടെയും നാട്ടുകാരുടെയും പ്രിയപ്പെട്ടവൾ ആയിരുന്നു രാഖിശ്രീ. രാഖിശ്രീയുടെ മരണ വാർത്ത സഹപാഠികളെയും അദ്ധ്യാപകരെയും കണ്ണീരിലാഴ്‌ത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസാണ് എസ് എസ് എൽ സി പരീക്ഷ ഫലം പ്രഖ്യാപിച്ചത്. റിസൾട്ട് വന്നപ്പോൾ രാഖിശ്രീക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ആയിരുന്നു. ഇതിൽ വീട്ടുകാരും നാട്ടുകാരും സഹപാഠികളും അദ്ധ്യാപകരും ഒരുപോലെ സന്തോഷത്തിലായിരുന്നു.

എന്നിട്ടും എന്തുകൊണ്ട് രാഖിശ്രീ ജീവനൊടുക്കി എന്ന ചോദ്യമാണ് ഉയരുന്നു വന്നിരുന്നു. കൂന്തള്ളൂർ പനച്ചുവിളാകം രാജീവ് - ശ്രീവിദ്യ ദമ്പതികളുടെ മകളാണ് രാഖിശ്രീ ആർ എസ്. രാഖിശ്രീ ഉൾപ്പെടെ വിജയിച്ച കുട്ടികളെല്ലാം ശനിയാഴ്ച സ്‌കൂളിൽ എത്തിയിരുന്നു. പിന്നീട് വൈകുന്നേരത്തോടെയാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

കിണറിൽ നിന്നും വെള്ളം കോരുന്ന പ്ലാസ്റ്റിക് കയർ ഉപയോഗിച്ച് കുളിമുറിയിൽ തൂങ്ങിമരിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി കൂടുതൽ വിവരങ്ങൾ ശേഖരിച്ചു. പെൺകുട്ടിയുടെ മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്തുമെന്നും, കുട്ടിയുടെ മൊബൈൽ ഫോൺ വിശദമായി പരിശോധിക്കുമെന്നും പൊലീസ് പറഞ്ഞു. സംസ്‌കാരം നാളെ വീട്ടുവളപ്പിൽ നടക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP