Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എസ് എസ് എൽ സിക്ക് വിജയിച്ച കുട്ടികളെല്ലാം ശനിയാഴ്ച സ്‌കൂളിൽ ഒത്തുകൂടി; വൈകീട്ട് വീടിനുള്ളിലെ കുളിമുറിയിൽ രാഖിശ്രീ തൂങ്ങിമരിച്ച നിലയിൽ; ഫുൾ എ പ്ലസ് നേടിയ ആഹ്ലാദം ഒറ്റ നിമിഷം കൊണ്ട് കണ്ണീർക്കടലായി; പൊട്ടിക്കരഞ്ഞു നാട്ടുകാരും വീട്ടുകാരും; പെൺകുട്ടിയുടെ മരണത്തിൽ വിശദ അന്വേഷണത്തിന് പൊലീസ്

എസ് എസ് എൽ സിക്ക് വിജയിച്ച കുട്ടികളെല്ലാം ശനിയാഴ്ച സ്‌കൂളിൽ ഒത്തുകൂടി; വൈകീട്ട് വീടിനുള്ളിലെ കുളിമുറിയിൽ രാഖിശ്രീ തൂങ്ങിമരിച്ച നിലയിൽ; ഫുൾ എ പ്ലസ് നേടിയ ആഹ്ലാദം ഒറ്റ നിമിഷം കൊണ്ട് കണ്ണീർക്കടലായി; പൊട്ടിക്കരഞ്ഞു നാട്ടുകാരും വീട്ടുകാരും; പെൺകുട്ടിയുടെ മരണത്തിൽ വിശദ അന്വേഷണത്തിന് പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ചിറയിൻകീഴ് ശാർക്കര ശ്രീശാരദവിലാസം ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥിനി രാഖിശ്രീ ആർ.എസ് വീട്ടുകാരുടെയും നാട്ടുകാരുടെയും പ്രിയപ്പെട്ടവൾ ആയിരുന്നു. രാഖിശ്രീയുടെ മരണ വാർത്ത സഹപാഠികളെയും അദ്ധ്യാപകരെയും കണ്ണീരിലാഴ്‌ത്തിയിരിക്കുകയാണ്.

കഴിഞ്ഞ ദിവസാണ് എസ് എസ് എൽ സി പരീക്ഷ ഫലം പ്രഖ്യാപിച്ചത്. റിസൾട്ട് വന്നപ്പോൾ രാഖിശ്രീക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ആയിരുന്നു. ഇതിൽ വീട്ടുകാരും നാട്ടുകാരും സഹപാഠികളും അദ്ധ്യാപകരും ഒരുപോലെ സന്തോഷത്തിലായിരുന്നു.

എന്നിട്ടും എന്തുകൊണ്ട് രാഖിശ്രീ ജീവനൊടുക്കി എന്ന ചോദ്യമാണ് ഉയരുന്നത്. കൂന്തള്ളൂർ പനച്ചുവിളാകം രാജീവ് - ശ്രീവിദ്യ ദമ്പതികളുടെ മകളാണ് രാഖിശ്രീ ആർ എസ്. രാഖിശ്രീ ഉൾപ്പെടെ വിജയിച്ച കുട്ടികളെല്ലാം ശനിയാഴ്ച സ്‌കൂളിൽ എത്തിയിരുന്നു. പിന്നീട് വൈകുന്നേരത്തോടെയാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

കിണറിൽ നിന്നും വെള്ളം കോരുന്ന പ്ലാസ്റ്റിക് കയർ ഉപയോഗിച്ച് കുളിമുറിയിൽ തൂങ്ങിമരിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി കൂടുതൽ വിവരങ്ങൾ ശേഖരിച്ചു. പെൺകുട്ടിയുടെ മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്തുമെന്നും, കുട്ടിയുടെ മൊബൈൽ ഫോൺ വിശദമായി പരിശോധിക്കുമെന്നും പൊലീസ് പറഞ്ഞു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് മോർച്ചറിയിലേക്കു മാറ്റിയിരിക്കുകയാണ്. സംസ്‌കാരം നാളെ വീട്ടുവളപ്പിൽ നടക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP