Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വീണ്ടും വൈഫ് സ്വാപ്പിങ് ഇടപാടുകൾക്ക് ഭർത്താവ് ശ്രമിച്ചു; ഇത് എതിർത്തതോടെയാണ് യുവതിയോടെ പക ഉണ്ടായത്; പങ്കാളിയെ കൈമാറി സെക്‌സ് റാക്കറ്റ് നടത്തിയ കേസിൽ ഉൾപ്പെട്ടവർക്ക് സംഭവത്തിൽ പങ്കുണ്ടോയെന്നും സംശയം; മണർകാട്ടെ യുവതിയുടെ കൊലപാതകത്തിൽ യുവതിക്ക് ഭർത്താവിൽ നിന്ന് നിരന്തരം ഭീഷണി ഉണ്ടായിരുന്നെന്ന് കുടുംബം

വീണ്ടും വൈഫ് സ്വാപ്പിങ് ഇടപാടുകൾക്ക് ഭർത്താവ് ശ്രമിച്ചു; ഇത് എതിർത്തതോടെയാണ് യുവതിയോടെ പക ഉണ്ടായത്; പങ്കാളിയെ കൈമാറി സെക്‌സ് റാക്കറ്റ് നടത്തിയ കേസിൽ ഉൾപ്പെട്ടവർക്ക് സംഭവത്തിൽ പങ്കുണ്ടോയെന്നും സംശയം; മണർകാട്ടെ യുവതിയുടെ കൊലപാതകത്തിൽ യുവതിക്ക് ഭർത്താവിൽ നിന്ന് നിരന്തരം ഭീഷണി ഉണ്ടായിരുന്നെന്ന് കുടുംബം

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: മണർകാട്ടെ യുവതിയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണം തുടരവെ ഭർത്താവിനെതിരെ ആരോപണവുമായി യുവതിയുടെ കുടുംബം. പങ്കാളിയെ കൈമാറി സെക്‌സ് റാക്കറ്റ് നടത്തിയ കേസിൽ കൊല്ലപ്പെട്ട പരാതിക്കാരിയായ യുവതിക്ക് ഭർത്താവിൽ നിന്ന് ഭീഷണി ഉണ്ടായിരുന്നതായി കുടുംബം. പല തവണ പിന്തുടർന്നു. പാലക്കാട്ടേക്കുള്ള ട്രയിൻ യാത്രയ്ക്കിടെ പിന്തുടർന്ന് ഭീഷണിപ്പെടുത്തിയെന്നും കൊല്ലപ്പെട്ട യുവതിയുടെ സഹോദരൻ ആരോപിച്ചു.

വീണ്ടും വൈഫ് സ്വാപ്പിങ് ഇടപാടുകൾക്ക് ഭർത്താവ് ശ്രമിച്ചിരുന്നുവെന്നും കുടുംബം പറഞ്ഞു. ഇത് എതിർത്തതോടെയാണ് യുവതിയോട് പക ഉണ്ടായത്. പങ്കാളിയെ കൈമാറി സെക്‌സ് റാക്കറ്റ് നടത്തിയ കേസിൽ ഉൾപ്പെട്ടവർക്ക് സംഭവത്തിൽ പങ്കുണ്ടോ എന്നും സംശയമുണ്ടെന്നും സഹോദരൻ പറഞ്ഞു.

പങ്കാളിയെ കൈമാറ്റം ചെയ്ത കേസിലെ പരാതിക്കാരി കൂടിയായ യുവതിയെ കൊന്നത് ഭർത്താവ് തന്നെയാണെന്ന നിഗമനത്തിലാണ് പൊലീസ്. വിഷം കഴിച്ച നിലയിൽ കണ്ടെത്തിയ ഇയാളിപ്പോൾ കോട്ടയം മെഡിക്കൽ കോളേജിൽ പൊലീസ് നിരീക്ഷണത്തിൽ ചികിത്സയിലാണ്. പ്രാഥമികമായി ചോദ്യം ചെയ്യൽ നടത്തിയെങ്കിലും കൊലപാതകവുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ ഇയാളിൽ നിന്ന് കിട്ടിയിട്ടില്ലെന്നാണ് പൊലീസ് ഭാഷ്യം.

കഴിഞ്ഞ ദിവസമാണ് മണർകാട് മാലത്തെ വീട്ടിൽ വച്ച് യുവതി ദാരുണമായി കൊല്ലപ്പെട്ടത്. പിന്നാലെ ഭർത്താവിനെ വിഷം കഴിച്ച നിലയിൽ ചങ്ങനാശേരിയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് കസ്റ്റഡിയിലെടുത്തു. ഇയാൾ ഇപ്പോഴും കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ തുടരുകയുമാണ്. പ്രതിയെന്ന് സംശയിക്കുന്ന ഇയാളുടെ ആരോഗ്യനില സാധാരണ നിലയിലെത്തിയെങ്കിലും മാനസികനില കൂടി സാധാരണനിലയിലെന്ന് വൈദ്യപരിശോധനയിലൂടെ ഉറപ്പാക്കിയ ശേഷം മാത്രം കസ്റ്റഡിയിൽ ചോദ്യം ചെയ്താൽ മതിയെന്ന ധാരണയിലാണ് പൊലീസ്.

സംസ്ഥാനത്തെ ഏറെ വിവാദമായൊരു സംഭവമായിരുന്നു ഏകദേശം ഒരു വർഷം മുൻപ് കോട്ടയം കേന്ദ്രമായി പ്രവർത്തിച്ച പങ്കാളി കൈമാറ്റക്കേസ്. അന്ന് യുവതി തന്റെ ഭർത്താവ് അടക്കമുള്ളവർക്കെതിരെ നൽകിയ പരാതിയിൽ 9 പേർക്കെതിരെയാണു കേസ് എടുത്തത്. ഭാര്യമാരെ കൈമാറ്റം ചെയ്യുന്ന സംഘത്തിൽ ചേരാൻ എത്തുന്ന അവിവാഹിതരിൽ നിന്ന് 14000 രൂപ വരെ ഈടാക്കിയിരുന്നു എന്നും പൊലീസ് വ്യക്തമാക്കിയിരുന്നു. രണ്ടു മണിക്കൂറിന് 5000 രൂപ മുതൽ പതിനായിരം രൂപ വരെയാണ് വാങ്ങിയിരുന്നത്.

ഭാര്യമാരുമായി വരുന്നവരുടെ പക്കൽ നിന്നും പണം വാങ്ങിയിരുന്നില്ല. പകരം അവരുടെ ഭാര്യയെ അടുത്തയാളുടെ ഭർത്താവ് ഉപയോഗിക്കുകയായിരുന്നുവെന്നും യുവതി പരാതിയിൽ വ്യക്തമാക്കിയിരുന്നു. അഞ്ചുവർഷത്തെ പ്രണയത്തിനു ശേഷമായിരുന്നു ഇരുവരും വിവാഹിതരായത്. വിവാഹ ശേഷം ഭർത്താവ് വിദേശത്തേക്കു പോയിരുന്നു. ഭർത്താവ് നാട്ടിൽ തിരിച്ചെത്തിയ ശേഷം 2018 മുതലാണ് യുവതിയെ മറ്റൊരാളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ യുവതിയെ നിർബന്ധിച്ചു തുടങ്ങിയതെന്നാണ് വിവരം.

നിർബന്ധം അസഹ്യമായതോടെയാണ് യുവതി പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. യുവതിയെ പരപുരുഷന്മാരോടൊപ്പം കിടക്ക പങ്കിടാൻ ഭർത്താവ് സമ്മതിപ്പിച്ചത് മക്കളുടെ കഴുത്തിൽ കത്തിവച്ച് ഭീഷണിപ്പെടുത്തിയാണെന്നുള്ള വിവരങ്ങളും നേരത്തെ പുറത്തു വന്നിരുന്നു. എട്ടുപേരാണ് ഭർത്താവിന്റെ സഹായത്തോടെ യുവതിയെ പീഡിപ്പിച്ചത്.

വിസമ്മതിച്ചപ്പോൾ ഒരിക്കൽ സഹോദരിയെ കെട്ടിയിട്ടുവെന്ന് ചൂണ്ടിക്കാട്ടി യുവതിയുടെ സഹോദരൻ രംഗത്തെത്തിയിരുന്നു. പല കാരണങ്ങളും പറഞ്ഞാണ് ഇവരുടെ ഒത്തുചേരലെന്നും നിങ്ങളുടെ അമ്മ വിചാരിച്ചാൽ പണമുണ്ടാക്കാമെന്ന് കുട്ടികളോട് പോലും പറഞ്ഞുവെന്നും യുവതിയുടെ സഹോദരൻ വ്യക്തമാക്കിയിരുന്നു.

ഒരു സ്ത്രീക്ക് ഒരിക്കലും സഹിക്കാൻ കഴിയാത്ത പ്രവർത്തികളാണ് ഭർത്താവ് തന്നോട് കാണിച്ചിട്ടുള്ളതെന്ന് യുവതി നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നും ഓരോ വ്യക്തികളുമായി കിടക്കപങ്കിടാൻ നിർബന്ധിക്കുമായിരുന്നു. വിസമ്മതിക്കുമ്പോൾ പലരുമായി കിടക്ക പങ്കിടുന്ന ദൃശ്യങ്ങൾ കയ്യിലുണ്ടെന്നും ഇത് സഹോദരങ്ങൾക്ക് അയച്ചുകൊടുക്കുമെന്നും, സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു. സ്വന്തം വീട്ടിൽ വച്ചായിരുന്നു ഈ ക്രൂരതകൾ നടന്നിരുന്നതെന്നും യുവതിയുടെ പരാതിയിൽ വ്യക്തമാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP