Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം വി ഡി സവർക്കറുടെ ജന്മവാർഷിക ദിനത്തിൽ; രാജ്യത്തിന് തികഞ്ഞ അപമാനം; നരേന്ദ്ര മോദിയുടെ പൊങ്ങച്ചത്തിന്റെ പ്രോജക്ട് എന്ന് കോൺഗ്രസ്

പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം വി ഡി സവർക്കറുടെ ജന്മവാർഷിക ദിനത്തിൽ; രാജ്യത്തിന് തികഞ്ഞ അപമാനം; നരേന്ദ്ര മോദിയുടെ പൊങ്ങച്ചത്തിന്റെ പ്രോജക്ട് എന്ന് കോൺഗ്രസ്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: വി ഡി സവർക്കറുടെ ജന്മവാർഷിക ദിനത്തിൽ പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം നിർവഹിക്കുന്നതിനെ വിമർശിച്ച് കോൺഗ്രസ്. മെയ് 28 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ വിമർശനം ഉയർത്തുന്നത്. ഇത് രാജ്യത്തിനും രാജ്യത്തിന്റെ സ്ഥാപക പിതാക്കന്മാർക്കും തികഞ്ഞ അപമാനമാണെന്നാണ് കോൺഗ്രസിന്റെ വിമർശനം.

പ്രധാനമന്ത്രി എന്തിനാണ് ഉദ്ഘാടനം ചെയ്യുന്നതെന്നും പ്രതിപക്ഷ പാർട്ടികൾ ചോദ്യം ഉന്നയിക്കുന്നുണ്ട്. രാജ്യത്തിന്റെ സ്ഥാപകരെ, ഗാന്ധി, നെഹ്റു, പട്ടേൽ, ബോസ്, ഡോ. അംബേദ്കർ എന്നിവരെയെല്ലാം നിരാകരിച്ച് കൊണ്ടാണ് പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം നടത്തുന്നതെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്‌റാം രമേശ് ട്വീറ്റ് ചെയ്തു.

ഇന്ത്യയുടെ മഹാനായ പുത്രൻ വി ഡി സവർക്കറുടെ 140-ാം ജന്മവാർഷികത്തിൽ പുതിയ പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുമെന്നാണ് ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ ട്വീറ്റ് ചെയ്തത്.

നരേന്ദ്ര മോദിയുടെ പൊങ്ങച്ചത്തിന്റെ പ്രോജക്ടാക്കി മന്ദിരത്തെ മാറ്റുകയാണെന്ന് കോൺ?ഗ്രസ് നേതാവ് ജയറാം രമേശ് കൂട്ടിച്ചേർത്തിരുന്നു. മോദിയുടെ മന്ദിര സന്ദർശന ചിത്രത്തോടൊപ്പമാണ് ജയറാം രമേശിന്റെ ട്വീറ്റ്. പാർലമെന്റ് മന്ദിരം കല്ലും സിമന്റും കൊണ്ടുള്ള വെറും കെട്ടിടമല്ലെന്നും ശബ്ദമില്ലാത്തവരുടെ ശബ്ദമാണെന്നും കോൺ?ഗ്രസ് എംപി മാണിക്കം ടാ?ഗോറും വിമർശിച്ചു.

പ്രതിപക്ഷത്തിന്റെ മൈക്ക് ഓഫ് ചെയ്തുവച്ചിട്ട് പാർലമന്റ് മന്ദിരം കൊണ്ടുള്ള ഉപയോ?ഗമെന്താണെന്നും കോൺ?ഗ്രസ് നേതാക്കൾ ചോദിച്ചു. അതേസമയം, രണ്ടര വർഷം കൊണ്ടാണ് അതിവിശാലമായ പുതിയ പാർലമെന്റ് മന്ദിരത്തിന്റെ പണി പൂർത്തിയാകിയത്. 970 കോടി ചെലവിൽ 64,500 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് പുതിയ കെട്ടിടം. രാജ്യസഭയിലും ലോക്‌സഭയിലുമായി 1224 എംപിമാരെയും ഉദ്യോഗസ്ഥരെയും ഉൾക്കൊള്ളാനാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP