Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

യുദ്ധ കുറ്റകൃത്യങ്ങളുടെ പേരിൽ ഇന്റർനാഷണൽ അറസ്റ്റ് വാറന്റ് നിലനിൽക്കുമ്പോൾ പുടിൻ ദക്ഷിണാഫ്രിക്കയിൽ എത്തുമോ? ഇന്ത്യയും ചൈനയും ബ്രസീലും ചേർന്നൊരുക്കുന്ന ബ്രിക്സ് സമ്മേളനത്തിൽ പങ്കെടുക്കാൻ പുടിൻ എത്തിയേക്കുമെന്ന് സൂചന; ചർച്ചകളും നിയമോപദേശം തേടലും സജീവം; അമേരിക്ക കട്ടക്കലിപ്പിൽ

യുദ്ധ കുറ്റകൃത്യങ്ങളുടെ പേരിൽ ഇന്റർനാഷണൽ അറസ്റ്റ് വാറന്റ് നിലനിൽക്കുമ്പോൾ പുടിൻ ദക്ഷിണാഫ്രിക്കയിൽ എത്തുമോ? ഇന്ത്യയും ചൈനയും ബ്രസീലും ചേർന്നൊരുക്കുന്ന ബ്രിക്സ് സമ്മേളനത്തിൽ പങ്കെടുക്കാൻ പുടിൻ എത്തിയേക്കുമെന്ന് സൂചന; ചർച്ചകളും നിയമോപദേശം തേടലും സജീവം; അമേരിക്ക കട്ടക്കലിപ്പിൽ

മറുനാടൻ മലയാളി ബ്യൂറോ

യുക്രെയിനിൽ നടത്തിയതായി ആരോപിക്കപ്പെടുന്ന യുദ്ധ കുറ്റകൃത്യങ്ങളുടെ പേരിൽ അന്താരാഷ്ട്ര അറസ്റ്റ് വാറന്റ് ഉള്ള പുടിന് ചുവന്ന പരവതാനി വിരിക്കാനായി ദക്ഷിണാഫ്രിക്ക തയ്യാറായേക്കുമെന്ന വാർത്തകൾ പുറത്തു വരുന്നു. ഏറ്റവും ഒടുവിൽ വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് ആഗസ്റ്റിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ പുടിൻ, ദക്ഷിണാഫ്രിക്കൻ തലസ്ഥാനമായ പ്രെടോറിയയിൽ എത്തും. ഇതിന്റെ നിയമ കുരുക്കുകളും മറ്റും പഠിക്കുന്നതിനായി പ്രസിഡണ്ട് സിറിൾ രാമഫോസ ഒരു കമ്മീഷനെ നിയമിച്ചിട്ടുണ്ട് എന്ന് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

അന്താരാഷ്ട്ര നിയമങ്ങളും, ആഭ്യന്തര നിയമങ്ങളും കൂലങ്കുഷമായി വിശകലനം ചെയ്യുന്നതോടൊപ്പം അന്താരാഷ്ട്ര ക്രിമിനൽ കോടതി സ്ഥാപിക്കാൻ നിദാനമായ റോം സ്റ്റാറ്റിയൂവും ഇവർ പരിശോധിക്കും. അന്താരാഷ്ട്ര ക്രിമിനൽ കോടതിയാണ് ഇക്കഴിഞ്ഞ മാർച്ചിൽ പുടിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. യുക്രെയിനിലെ കുട്ടികളെ തട്ടിക്കൊണ്ടു പോവുകയും റഷ്യൻ കുടുംബങ്ങൾക്ക് വളർത്താൻ നൽകുകയും ചെയ്തു എന്ന ആരോപണത്തിലാണ് മാർച്ച് 17 ന് അന്താരാഷ്ട്ര കോടതി പുടിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്.

അന്താരാഷ്ട്ര കോടതിയുടെ വിധി ദക്ഷിണാഫ്രിക്ക അനുസരിക്കേണ്ടതായി വരും എന്നാണ് ആദ്യം കിട്ടിയ നിയമോപദേശം എന്ന് ദക്ഷിണാഫ്രിക്കൻ വൃത്തങ്ങൾ പറയുന്നു. എന്നാൽ സ്വതന്ത്രമായ മറ്റൊരു നിയമോപദേശം നേർ വിപരീതമാണെന്നും അവർ പറയുന്നു. റഷ്യയുമായി ഏറ്റവുമധികം അടുപ്പമുള്ള ആഫ്രിക്കൻ രാജ്യമാണ് സൗത്ത് ആഫ്രിക്ക. റഷ്യ യുക്രെയിനിൽ നടത്തിയ അധിനിവേശത്തെ അവർ അപലപിച്ചിട്ടില്ല എന്ന് മാത്രമല്ല്, പാശ്ചാത്യ ശക്തികൾ ഏർപ്പെടുത്തിയ ഉപരോധവുമായി സഹകരിക്കുന്നുമില്ല. റഷ്യൻ ആക്രമണത്തെ അപലപിച്ചുകൊണ്ടുള്ള ഐക്യരാഷ്ട്ര സഭയുടെ പ്രമേയത്തിൽ വോട്ടെടുപ്പിൽ നിന്നും ഈ ആഫ്രിക്കൻ രാജ്യം വിട്ടു നിൽക്കുകയും ചെയ്തു.

നേരത്തെ ദക്ഷിണാഫ്രിക്ക, റഷ്യക്ക് ആയുധങ്ങൾ നൽകുന്നതായി അമേരിക്ക ആരോപിച്ചിരുന്നു. ഇത് ദക്ഷിണാഫ്രിക്ക ഉറക്കെ പ്രഖ്യാപിക്കുന്ന നിഷ്പക്ഷ നിലപാടിന് എതിരാണെന്നും അമേരിക്ക ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനു പുറകെയാണ് പുടിൻ ദക്ഷിണാഫ്രിക്ക സന്ദർശിക്കും എന്ന വാർത്ത പുറത്തു വന്നത്. ഏതായാലും ബ്രിക്സ് ഉച്ചകോടിയിൽ വെർച്വൽ ആയി പുടിൻ പങ്കെടുക്കില്ല എന്ന് റഷ്യ വ്യക്തമാക്കിയിട്ടുണ്ട്.

അതിനിടെ റഷ്യയുടെ അറിയപ്പെടുന്ന സുഹൃത്തായ ദക്ഷിണാഫ്രിക്കയുമായി റഷ്യയുടെയും യുക്രെയിന്റെയും പ്രതിനിധികൾ സംസാരിച്ചതായി പ്രസിഡന്റ് രാമഫോസ പറഞ്ഞു. യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള സാധ്യതകൾ കണ്ടെത്താനാണ് ശ്രമം എന്നും അദ്ദേഹം സൂചിപ്പിച്ചു. ഇക്കഴിഞ്ഞ വാരാന്ത്യത്തിൽ റഷ്യൻ പ്രസിഡണ്ടുമായും യുക്രെയിൻ പ്രസിഡണ്ടുമായും റാമഫോസ ഫോണിൽ സംസാരിച്ചതായും അദ്ദേഹത്തിന്റെ വക്താവ് അറിയിച്ചു. ആഫ്രിക്കയിൽ നിന്നുള്ള ഒരു സമാധാന സംഘത്തെ മോസ്‌കോവിലേക്കും കീവിലേക്കും സ്വാഗതമരുളാൻ ഇരു കൂട്ടരും സമ്മതിച്ചു എന്നും വക്താവ് അറിയിച്ചു.

സാംബിയ, സെനെഗൾ, കോംഗോ, ഉഗാണ്ട, ഈജിപ്ത് എന്നീ രാജ്യങ്ങളിലെ രാഷ്ട്രത്തലവന്മാരും റാമഫോസക്ക് ഒപ്പം ചേർന്നേക്കും. അതേസമയം, പുടിന്റെ ദക്ഷിണാഫ്രിക്കൻ സന്ദർശനം വെറുമൊരു പ്രചാരണം മാത്രമാണെന്നാണ് റഷ്യ- ദക്ഷിണാഫ്രിക്ക ബന്ധങ്ങളുടെ കാര്യത്തിൽ ആഴത്തിൽ പഠനം നടത്തിയിട്ടുള്ള പ്രൊഫസർ ഐറിന ഫിലാറ്റോവ പറയുന്നത്. ലോകത്ത് താൻ ഒറ്റപ്പെട്ടിട്ടില്ല എന്ന് വരുത്തി തീർക്കാനുള്ള പുടിന്റെ ഒരു ശ്രമം എന്നതിനുപരി അതിന് പ്രാധാന്യമില്ലെന്നും അവർ പറയുന്നു.

അതിനിടയിൽ കിഴക്കൻ നഗരമായ ബാഖ്മട്ടിൽ നടന്ന പോരാട്ടത്തിൽ യുക്രെയിൻ കൂടുതൽ കാര്യമായ നേട്ടങ്ങൾ കൈവരിച്ചതായി യുക്രെയിൻ സൈന്യം അവകാശപ്പെട്ടു. ആൾബലം കുറവാനെങ്കിലും ആയുധ ശക്തിയാൽ റഷ്യൻ സൈന്യത്തെ3 പലയിടങ്ങളിലും തുരത്താൻ കഴിഞ്ഞതായി അവർ അവകാശപ്പെട്ടു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP