Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അമ്പയർ നോ ബോൾ അനുവദിച്ചില്ല; ലഖ്നൗ ഡഗൗട്ടിലേക്ക് നട്ടും ബോൾട്ടും വലിച്ചെറിഞ്ഞ് കാണികൾ; മത്സരത്തിനിടെ ഗ്രൗണ്ടിലേക്ക് ഓടിക്കയറി താരങ്ങളും സ്റ്റാഫും; അമ്പയറെ അശ്ലീല ആംഗ്യം കാണിച്ച് ആൻജി ഫ്‌ളവർ; വിമർശനവുമായി ആരാധകർ

അമ്പയർ നോ ബോൾ അനുവദിച്ചില്ല; ലഖ്നൗ ഡഗൗട്ടിലേക്ക് നട്ടും ബോൾട്ടും വലിച്ചെറിഞ്ഞ് കാണികൾ; മത്സരത്തിനിടെ ഗ്രൗണ്ടിലേക്ക് ഓടിക്കയറി താരങ്ങളും സ്റ്റാഫും; അമ്പയറെ അശ്ലീല ആംഗ്യം കാണിച്ച് ആൻജി ഫ്‌ളവർ; വിമർശനവുമായി ആരാധകർ

സ്പോർട്സ് ഡെസ്ക്

ഹൈദരാബാദ്: ഹൈദരാബാദിലെ രാജീവ് ഗാന്ധി രാജ്യാന്തര സ്റ്റേഡിയത്തിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സും സൺറൈസേഴ്‌സ് ഹൈദരാബാദും തമ്മിൽ നടന്ന മത്സരത്തിനിടെ അരങ്ങേറിയ നാടകീയ സംഭവങ്ങൾ വിവാദത്തിൽ. മത്സരം പുരോഗമിക്കുന്നതിനിടെ 19-ാം ഓവറിലാണ് പ്രശ്‌നങ്ങൾ ആരംഭിച്ചത്. ആവേശ് ഖാൻ എറിഞ്ഞ പന്ത് മൂന്നാം അമ്പയർ നോ ബോൾ അനുവദിച്ചില്ല. ഹെന്റിച്ച് ക്ലാസൻ ഇതിനെ കുറിച്ച് ഫീൽഡ് അമ്പയറോട് പരാതിപ്പെട്ടെങ്കിലും ഗുണകരമായ തീരുമാനം ഒന്നും ഉണ്ടായില്ല.

ഇതിനിടെ കാണികൾ ലഖ്നൗ ഡഗൗട്ടിലേക്ക് നട്ടും ബോൾട്ടും വലിച്ചെറിഞ്ഞതായാണ് പ്രമുഖ ക്രിക്കറ്റ് വെബ്സൈറ്റായ ക്രിക്‌ബസിന്റെ റിപ്പോർട്ട്. നട്ടും ബോൾട്ടും എറിഞ്ഞതോടെ ലഖ്നൗ മുഖ്യ പരിശീലകൻ ആൻഡി ഫ്‌ളവറും കോച്ചിങ് സ്റ്റാഫും താരങ്ങളും പരിഭ്രാന്തരായി ഗ്രൗണ്ടിലേക്ക് ഓടിക്കയറി. ഇതോടെ മത്സരം തടസപ്പെട്ടു. ഓൺ ഫീൽഡ് അംപയർമാർ എത്തിയാണ് രംഗം ശാന്തമാക്കിയത്. നട്ടും ബോൾട്ടും കാണികൾ എങ്ങനെയാണ് സ്റ്റേഡിയത്തിലേക്ക് കടത്തിയതെന്നും സംഘടിപ്പിച്ചതെന്നും അറിവായിട്ടില്ല.

ഇതേസമയം തന്നെ 'കോലി...കോലി' എന്ന ചാന്റും സ്റ്റേഡിയത്തിൽ മുഴങ്ങി. ഐപിഎല്ലിനിടെ മുമ്പ് നടന്ന വിരാട് കോലി-ഗൗതം ഗംഭീർ വാക്പോരിന്റെ തുടർച്ചയായിരുന്നു ഇത്. ഗംഭീറിനെ മൈതാനത്ത് കണ്ടതോടെയാണ് ഗ്യാലറിയിൽ കോലി...കോലി ചാന്റ് ഉച്ചത്തിൽ മുഴങ്ങിയത്. ലഖ്‌നൗ സൂപ്പർ ജയന്റ്‌സിന്റെ ഉപദേശകനായ ഗൗതം ഗംഭീർ സ്റ്റേഡിയത്തിലൂടെ നടക്കുമ്പോഴെല്ലാം ആരാധകർ വിരാട് കോലിക്കായി ആരവം ഉയർത്തുന്നുണ്ടായിരുന്നു.

എന്നാൽ, ഇതിനിടെ ലഖ്‌നൗവിന്റെ പരിശീലകൻ ആൻഡി ഫ്‌ളവറും അമ്പയറോട് ക്ഷുഭിതനായി സംസാരിക്കുന്നതിന്റെ ഒരു ചിത്രം പുറത്ത് വന്നു. ഇതിൽ ആൻജി ഫ്‌ളവർ അമ്പയറെ 'നടുവിരൽ' ഉയർത്തിക്കാട്ടിയെന്നാണ് ചിത്രം സഹിതം ആരാധകർ ആരോപിക്കുന്നത്.

ലക്‌നൗ പരിശീലകനെതിരെ കടുത്ത വിമർശനങ്ങളും ആരാധകർ ഉയർത്തുന്നുണ്ട്. അതേസമയം, സൺറൈസേഴ്‌സിന്റെ പ്ലേ ഓഫ് സ്വപ്നങ്ങളെ തളർത്തി നിർണായക മത്സരത്തിൽ മിന്നും വിജയമാണ് ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് നേടിയത്.

ഹൈദരാബാദ് ഉയർത്തിയ 183 റൺസ് വിജയലക്ഷ്യം ലഖ്‌നൗ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. 47 റൺസ് നേടിയ ഹെന്റിച്ച് ക്ലാസൻ, 37 റൺസെടുത്ത അബ്ദുൾ സമദ് എന്നിവർ ചേർന്നാണ് സൺറൈസേഴ്‌സിനെ മുന്നോട്ട് നയിച്ചത്. രണ്ട് വിക്കറ്റുകളുമായി ക്രുനാൽ പാണ്ഡ്യ ലഖ്‌നൗവിനായി മികവ് കാട്ടി. മറുപടി ബാറ്റിംഗിൽ അർധ സെഞ്ചുറി നേടിയ പ്രേരക് മങ്കാദ് (64) ആണ് ലഖ്‌നൗവിന്റെ തീപ്പൊരിയായത്. മാർക്കസ് സ്റ്റോയിനിസ് (40), നിക്കോളാസ് പുരാൻ (44) എന്നിവർ അത് ആളിക്കത്തിച്ചതോടെ വിജയം ലഖ്‌നൗ പേരിലാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP