Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മന്ത്രി വി അബ്ദുറഹിമാൻ സിപിഎം അംഗത്വം സ്വീകരിച്ചു; തിരൂർ ഏരിയ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയേക്കും; തിരഞ്ഞെടുപ്പിൽ മത്സരിച്ചത് നാഷണൽ സെക്യുലർ കോൺഫറൻസ് പാർട്ടിയുടെ ലേബലിൽ

മന്ത്രി വി അബ്ദുറഹിമാൻ സിപിഎം അംഗത്വം സ്വീകരിച്ചു; തിരൂർ ഏരിയ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയേക്കും; തിരഞ്ഞെടുപ്പിൽ മത്സരിച്ചത് നാഷണൽ സെക്യുലർ കോൺഫറൻസ് പാർട്ടിയുടെ ലേബലിൽ

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: താനൂർ എംഎൽഎയും കായിക മന്ത്രിയുമായ വി അബ്ദുറഹിമാൻ സിപിഎഎം അംഗത്വം സ്വീകരിച്ചു. അബ്ദുറഹിമാനെ തിരൂർ ഏരിയ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയേക്കുമെന്നാണ് സൂചന. കോൺഗ്രസ് നേതൃത്വത്തോടു ഇടഞ്ഞ് 2014ലാണ് അദ്ദേഹം പാർട്ടിയിൽനിന്ന് പുറത്തുപോയത്. പിന്നീട് നാഷണൽ സെക്യുലർ കോൺഫറൻസ് എന്ന പാർട്ടിയുടെ ലേബലിലാണ് തിരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നത്.

തിരൂർ പൂക്കയിൽ സ്വദേശിയായ അബ്ദുറഹിമാൻ കെഎസ്‌യുവിലൂടെയാണ്‌ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്. കെഎസ്‌യു യൂണിറ്റ് സെക്രട്ടറി, തിരൂർ താലൂക്ക് സെക്രട്ടറി, യൂത്ത് കോൺഗ്രസ് തിരൂർ ബ്ലോക്ക് സെക്രട്ടറി, ജില്ലാ സെക്രട്ടറി പദവികൾ വഹിച്ചു. കെപിസിസി അംഗമായും തിരഞ്ഞെടുക്കപ്പെട്ടു. തിരൂർ നഗരസഭാ ഉപാധ്യക്ഷനായി അഞ്ചു വർഷമുണ്ടായിരുന്നു. അഞ്ചു വർഷം നഗരസഭാ സ്ഥിരസമിതി അധ്യക്ഷനുമായി.

2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ താനൂരിലെ സിറ്റിങ് എംഎൽഎയായിരുന്ന അബ്ദുറഹിമാൻ രണ്ടത്താണിയെ തോൽപ്പിച്ചാണ് വി അബ്ദുറഹിമാൻ നിയമസഭയിലേക്ക് എത്തുന്നത്. 4918 വോട്ടായിരുന്നു അന്ന് അദ്ദേഹത്തിന് ലഭിച്ചത്. 2021ലെ തിരഞ്ഞെടുപ്പിൽ യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പികെ ഫിറോസിനെ പരാജയപ്പെടുത്തി അബ്ദുറഹിമാൻ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP