Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

'കേരളത്തിൽ ഡ്യൂട്ടിക്കിടെ ഡോക്ടർ കുത്തേറ്റു മരിച്ച വാർത്ത ഞെട്ടലോടെയാണു കേട്ടത്; സർക്കാർ പ്രതിനിധികൾ നടത്തുന്ന വിവേകശൂന്യമായ പരാമർശങ്ങൾ അപലപനീയമെന്ന് രാഹുൽ ഗാന്ധി

'കേരളത്തിൽ ഡ്യൂട്ടിക്കിടെ ഡോക്ടർ കുത്തേറ്റു മരിച്ച വാർത്ത ഞെട്ടലോടെയാണു കേട്ടത്; സർക്കാർ പ്രതിനിധികൾ നടത്തുന്ന വിവേകശൂന്യമായ പരാമർശങ്ങൾ അപലപനീയമെന്ന് രാഹുൽ ഗാന്ധി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് എത്തിച്ചയാളുടെ കുത്തേറ്റ് യുവ ഡോക്ടർ വന്ദന ദാസ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കേരളത്തിൽ ഒരു ഡോക്ടർ ഡ്യൂട്ടിക്കിടെ കുത്തേറ്റു കൊല്ലപ്പെട്ട വാർത്ത ഞെട്ടിച്ചെന്ന് രാഹുൽ ഫേസ്‌ബുക്കിൽ കുറിച്ചു.

ഡോക്ടർമാർക്കും ആരോഗ്യ പ്രവർത്തകർക്കുമെതിരായ തുടർച്ചയായ ആക്രമണങ്ങൾ ആശങ്കാജനകമാണ്. ഇത്തരമൊരു ദുരന്തത്തെക്കുറിച്ച് സർക്കാർ പ്രതിനിധികൾ നടത്തുന്ന വിവേകശൂന്യമായ പരാമർശങ്ങൾ അങ്ങേയറ്റം അപലപനീയമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

രാഹുൽ ഗാന്ധിയുടെ കുറിപ്പ്

കേരളത്തിൽ ഡ്യൂട്ടിക്കിടെ ഡോക്ടർ കുത്തേറ്റു മരിച്ച വാർത്ത ഞെട്ടലോടെയാണു കേട്ടത്. ഡോ. വന്ദനയുടെ കുടുംബത്തെയും സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും എന്റെ അഗാധമായ അനുശോചനം അറിയിക്കുന്നു.

നമ്മുടെ ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും മറ്റുള്ളവരുടെ ജീവൻ രക്ഷിക്കുന്നതിനായി സ്വന്തം ജീവൻ പണയം വയ്ക്കുന്നവരാണ്. അവർക്കെതിരായി ഉയരുന്ന തുടർച്ചയായ ഭീഷണികളും അക്രമങ്ങളും അങ്ങേയറ്റം ആശങ്കാജനകമാണ്. അവരുടെ സംരക്ഷണത്തിനും സുരക്ഷയ്ക്കും സർക്കാർ പ്രാമുഖ്യം നൽകിയേ തീരൂ. ഡോ. വന്ദനയെപ്പോലുള്ള ആളുകളെ നമുക്ക് ഇനിയും ഇത്തരത്തിൽ നഷ്ടപ്പെടുത്താനാകില്ല.

മയക്കുമരുന്ന് വിപത്തിനെ നേരിടാൻ ശക്തമായ നടപടികൾ സ്വീകരിക്കേണ്ടതും അത്യാവശ്യമാണ്. ഇത്തരം സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ പൊലീസ് സ്വീകരിക്കുന്ന നടപടികളും അവലോകനം ചെയ്യണം.

ഇത്തരമൊരു ദുരന്തത്തെക്കുറിച്ച് സർക്കാർ പ്രതിനിധികൾ നടത്തുന്ന വിവേകശൂന്യമായ പരാമർശങ്ങൾ അങ്ങേയറ്റം അപലപനീയമാണ്.

ഈ വിഷയത്തിന് അടിയന്തര പ്രാധാന്യം നൽകണമെന്ന് ഞാൻ കേരള സർക്കാരിനോടും ഇന്ത്യയിലുടനീളമുള്ള എല്ലാ സംസ്ഥാന സർക്കാരുകളോടും അഭ്യർത്ഥിക്കുന്നു. ഡോ. വന്ദനയെ നമുക്ക് പെട്ടെന്ന് നഷ്ടപ്പെട്ടു; പക്ഷേ നീതി വിജയിക്കണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP