Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആധാർ ദുരുപയോഗം തടയാൻ നടപടിക്രമങ്ങൾ കർശനമാക്കി; ഒരു തെറ്റിന് ആധാർസേവന കേന്ദ്രത്തിന് ചുമത്തുക ആയിരം രൂപ പിഴ; തെറ്റായ രേഖയോ അപേക്ഷയോ സമർപ്പിച്ചാൽ പിഴ പതിനായിരം; ലൈസൻസ് റദ്ദാക്കും; ആധാർ തിരുത്ത് കർശനമാക്കി അധികൃതർ

ആധാർ ദുരുപയോഗം തടയാൻ നടപടിക്രമങ്ങൾ കർശനമാക്കി; ഒരു തെറ്റിന് ആധാർസേവന കേന്ദ്രത്തിന് ചുമത്തുക ആയിരം രൂപ പിഴ; തെറ്റായ രേഖയോ അപേക്ഷയോ സമർപ്പിച്ചാൽ പിഴ പതിനായിരം; ലൈസൻസ് റദ്ദാക്കും; ആധാർ തിരുത്ത് കർശനമാക്കി അധികൃതർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ആധാർ കാർഡിലെ തിരുത്തലുകളിൽ മാനദണ്ഡങ്ങൾ നടപ്പിലാക്കാൻ നടപടിക്രമങ്ങൾ കർശനമാക്കി യൂണിക് ഐഡന്റിഫിക്കേഷൻ അഥോറിറ്റി ഓഫ് ഇന്ത്യ. ആധാർ കാർഡിലെ മേൽവിലാസം തിരുത്താൻ മാത്രമെ ഇനി മുതൽ ഗസറ്റഡ് ഓഫീസറുടെ സാക്ഷ്യപത്രം സ്വീകരിക്കൂ. മറ്റെല്ലാ തിരുത്തലുകൾക്കും മതിയായ അസ്സൽരേഖകൾ സമർപ്പിക്കണം എന്നാണ് യൂണിക് ഐഡന്റിഫിക്കേഷൻ അഥോറിറ്റി ഓഫ് ഇന്ത്യ നിർദ്ദേശം നൽകിയിരിക്കുന്നത്.

ഇത്തരത്തിൽ സമർപ്പിക്കുന്ന അപേക്ഷയിലോ രേഖയിലോ അക്ഷരത്തെറ്റോ മാറ്റിയെഴുത്തോ മങ്ങലോ മായ്ക്കലോ ഉണ്ടെങ്കിൽ ആധാർ സേവന കേന്ദ്രത്തിന് മുൻപ് 25 രൂപയാണ് പിഴ ഈടാക്കിയിരുന്നത്. എന്നാൽ ഇനി മുതൽ ആയിരം രൂപ ആയിരിക്കും പിഴ ഈടാക്കുക. ആധാറുമായി ബന്ധപ്പെട്ട് സമർപ്പിക്കുന്ന അപേക്ഷയിലോ രേഖയിലോ തെറ്റായ കാര്യങ്ങളുണ്ടെങ്കിൽ സേവനകേന്ദ്രങ്ങളിൽ നിന്ന് 10000 രൂപയും പിഴ ഈടാക്കും. കൂടാതെ സേവനദാതാവിന്റെ ലൈസൻസ് ഒരു വർഷത്തേക്ക് റദ്ദാക്കുകയും ചെയ്യും.

പഴയ കാലത്തെ എസ് എസ് എൽ സി ബുക്കിലെ അക്ഷരങ്ങളുടെ മങ്ങലും മായലും, വോട്ടർ തിരിച്ചറിയൽ കാർഡിലെ അവ്യക്തത തുടങ്ങിയവയും തെറ്റായ വിവരങ്ങളായി കണക്കാക്കിയാണ് പിഴയിടുക. അതേസമയം നിബന്ധനകൾ കർശനമാക്കിയത് അറിയാതെ സേവനം നടത്തിയ നിരവധി പേർക്ക് ലൈസൻസ് നഷ്ടമായിട്ടുണ്ട്.

ഉപജീവനത്തിനായി അക്ഷയകേന്ദ്രങ്ങളും സമാനസേവനസ്ഥാപനങ്ങളും ആരംഭിച്ച ഭിന്നശേഷിക്കാരായവർക്ക് ഇതോടെ പ്രതിസന്ധിയിലാണ്. ആധാർ ദുരുപയോഗം തടയാനാണ് യൂണിക് ഐഡന്റിഫിക്കേഷൻ അഥോറിറ്റി ഓഫ് ഇന്ത്യ നടപടി ക്രമങ്ങൾ കർശനമാക്കിയത്. ഒരു ആധാർ സേവനത്തിന് യൂണിക് ഐഡന്റിഫിക്കേഷൻ അഥോറിറ്റി ഓഫ് ഇന്ത്യ നൽകുന്ന പ്രതിഫലം 36 രൂപയാണ് എന്നിരിക്കെയാണ് തെറ്റിപ്പോയാൽ പിഴ 1,000 മുതൽ 10,000 വരെ ഈടാക്കുന്നത്.

തിരിച്ചറിയൽ രേഖ എന്ന നിലയിൽ വളരെയധികം ആധികാരികതയുള്ള ഒന്നാണ് ആധാർ കാർഡ് എന്നതിനാൽ തന്നെ ആധാർ സംബന്ധിച്ച ദുരുപയോഗങ്ങൾ പൂർണമായി തടയുക എന്നതാണ് യൂണിക് ഐഡന്റിഫിക്കേഷൻ അഥോറിറ്റി ഓഫ് ഇന്ത്യ ലക്ഷ്യമിടുന്നത്. അതിനിടെ ആധാർ കാർഡ് എടുത്ത് 10 വർഷം കഴിഞ്ഞവർ വിവരങ്ങൾ പുതുക്കണമെന്ന് യുണീക്ക് ഐഡന്റിഫിക്കേഷൻ അഥോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചിരുന്നു.

ജനനത്തീയതി, പേരുവിവരങ്ങളിലെ തെറ്റുകൾ, വിലാസം തുടങ്ങിയവ തിരുത്താനുള്ളവർക്കും സേവനം സൗജന്യമായി 2023 മാർച്ച് 15 മുതൽ ജൂൺ 15 വരെ ഉപയോഗിക്കാം. അതിന് ശേഷം 50 രൂപ നൽകി വേണം തിരുത്തലുകൾ നടത്താൻ. ഓൺലൈൻ മുഖാന്തരം സ്വന്തമായി ആധാർ വിവരങ്ങൾ പുതുക്കുന്നവർക്കാണ് ജൂൺ 15 വരെ സൗജന്യ സേവനം ലഭിക്കുക. ഈ സമയപരിധിക്കിടയിൽ സേവന കേന്ദ്രങ്ങളെ സമീപിക്കുന്നവർ ഫീസ് നൽകണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP