Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ദുരിതത്തിൽ ആയ സ്ത്രീകളെ സഹായിക്കാൻ റൂണി റെഡി; രണ്ടു വർഷം കൊണ്ട് 54 കുട്ടികളുടെ അച്ഛനായ യുവാവിന്റെ കഥ

ദുരിതത്തിൽ ആയ സ്ത്രീകളെ സഹായിക്കാൻ റൂണി റെഡി; രണ്ടു വർഷം കൊണ്ട് 54 കുട്ടികളുടെ അച്ഛനായ യുവാവിന്റെ കഥ

കുട്ടികളില്ലാതാവുന്നത് സ്ത്രീകളെ സംബന്ധിച്ചിടത്തോളം ദുരിതപൂർണമായ ഒരു കാര്യമാണ്. പലവിധ കാരണങ്ങളാൽ കുട്ടികളില്ലാതായി ദുരിതത്തിൽ നിന്ന് മോചിപ്പിക്കാൻ റൂണിയെന്ന യുവാവ് ഏത് സമയവും റെഡിയാണ്...!!.

അക്കാരണത്താൽ രണ്ടു വർഷം കൊണ്ട് 54 കുട്ടികളുടെ അച്ഛനാകാൻ ഈ യുവാവിന് സാധിച്ചിരിക്കുന്നു...!!. ബ്രിട്ടനിലെ ഏറ്റവും മികച്ച സ്‌പേം ഡോണർമാരിൽ ഒരാളായ റൂണി 43 വയസിനിടെയാണ് ഇത്രയും കുട്ടികളുടെ അച്ഛനായിത്തീർന്നത്. സ്വന്തമായി വെബ്‌സൈറ്റ് രൂപകൽപന ചെയ്തിട്ടാണ് റൂണി തന്റെ സേവനം ലഭ്യമാക്കുന്നത്. ഇതിന് പുറമെ ഔദ്യോഗികമായി ഇദ്ദേഹത്തിന് എട്ട് മക്കൾ കൂടിയുണ്ടെന്നറിയുമ്പോഴാണ് നാം തലയിൽ കൈവച്ച് പോകുന്നത്.

എന്നാൽ തന്റെ ബീജം നൽകി ഇത്തരത്തിൽ സ്ത്രീകളെ സഹായിക്കുമ്പോഴും അതിന് അഞ്ച് പൈസ പോലും ഇദ്ദേഹം പ്രതിഫലമായി വാങ്ങുന്നില്ലെന്ന പ്രത്യേകതയുമുണ്ട്. തികച്ചും സൗജന്യമായാണ് തന്റെ ബീജം വന്ധ്യത മാറ്റാനായി സംഭാവന ചെയ്യുന്നത്. എന്നാൽ നിയമാനുസൃതമല്ലാതെ റൂണി നടത്തുന്ന ഈ സേവനം സുരക്ഷിതമല്ലെന്നും അതിനാൽ ഇതിനെക്കുറിച്ച് അന്വേഷിക്കണമെന്നുമാണ് വിദഗ്ദ്ധർ ആവശ്യപ്പെടുന്നത്.

കഴിഞ്ഞ വർഷം തന്റെ ഡോണർ വെബ്‌സൈറ്റ് സെറ്റ് ചെയ്തതിന് ശേഷം താൻ 17 ആൺകുട്ടികളുടെയും 14 പെൺകുട്ടികളുടെയും പിതാവായെന്നാണ് റൂണി അവകാശപ്പെടുന്നത്. മറ്റ് 15 സ്ത്രീകളെ താൻ ഗർഭിണികളാക്കിയെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. ഇത്തരത്തിൽ ബീജം നൽകി സഹായിക്കാൻ തയ്യാറാകുന്നവരെ പുണ്യാളന്മാരായാണ് കാണേണ്ടതെന്നും എന്നാൽ സമൂഹം ഇവരെ അസാന്മാർഗികളായാണ് ഇന്ന് കാണുന്നതെന്നും റൂണി ആരോപിക്കുന്നു.

താൻ ഒരു മോശം കാര്യമാണ് ചെയ്യുന്നതെന്ന് കരുതുന്നില്ലെന്നും താൻ സ്ത്രീകളെ കുടുംബമുണ്ടാക്കാൻ സഹായിക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം അവകാശപ്പെടുന്നു. റൂണിക്ക് ഔദ്യോഗികമായുള്ള എട്ട് കുട്ടികൾ നാല് അമ്മമാരിലാണ് പിറന്നത്. തന്റെ സേവനം നൽകാനായി 200 മൈലുകൾവരെ സഞ്ചരിക്കുന്ന റൂണി തന്റെ ചെലവുകൾ മാത്രമേ ചാർജായി വാങ്ങുന്നുള്ളുവെന്നാണ് പറയുന്നത്. തന്റെ സേവനം ലെസ്‌ബിയൻ ദമ്പതികൾ, ഒറ്റയ്ക്ക് ജീവിക്കുന്ന സ്ത്രീകൾ, ബൈസെക്ഷ്വലുകളായ സ്ത്രീകൾ,

ഹെറ്ററോസെക്ഷ്വൽ ദമ്പതികൾ എന്നിവർക്ക് മാത്രമെ നൽകുകയുള്ളൂവെന്നാണ് റൂണിയുടെ വെബ്‌സൈറ്റ് വ്യക്തമാക്കുന്നത്.ഫേസ്ബൂക്കിലൂടെയും മൊബൈൽ ആപ്പിലൂടെയും റൂണി തന്റെ സേവനത്തിന്റെ പരസ്യം നൽകിയിട്ടുണ്ട്.തന്റെ സേവനം ജനകീയമാണെന്നും 24 മണിക്കൂറിനിടെ താൻ മൂന്ന് സ്ത്രീകൾക്ക് വരെ സഹായം ചെയ്യാറുണ്ടെന്നും അദ്ദേഹം അവകാശപ്പെടുന്നു. ഇത്തരത്തിൽ ബീജം സ്വീകരിച്ച് അമ്മയാകുന്നതിന് യുകെയിൽ കർക്കശമായ നിയമങ്ങൾ നിലവിലുണ്ടെങ്കിലും നിയമാനുസൃതമല്ലാത്ത റൂണിയെപ്പോലുള്ള ഡോണർമാരിൽ നിന്നും ബീജം സ്വീകരിക്കുന്നവർ ഏറെയാണ്. ഇതിന് ഒട്ടേറെ പ്രശ്‌നങ്ങളുണ്ടെന്ന് അധികൃതർ മുന്നറിയിപ്പേകുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP