Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഹോസ്റ്റൽ മുറിയിലെ ജീവിതമാണ് എല്ലാം മാറ്റി മറിച്ചത്; പൊട്ട് തൊടുന്നത് ഉപേക്ഷിച്ചു; ഡാൻസും പാട്ടും ഒഴിവാക്കി; അനുജത്തിയെയും മതം മാറ്റാൻ ശ്രമിച്ചു; അച്ഛനെയും അമ്മയേയും വെറുത്തു; അവർ ചെയ്യുന്ന എല്ലാത്തിനോടും പുച്ഛം തോന്നി; സുഹൃത്തുക്കൾ ഐമ അമീറ എന്ന പേര് ഇടാനും ശ്രമിച്ചു: അനഘ മറുനാടനോട് പറയുന്നു വീട് മരണവീട് പോലെയായ കഥ

ഹോസ്റ്റൽ മുറിയിലെ ജീവിതമാണ് എല്ലാം മാറ്റി മറിച്ചത്; പൊട്ട് തൊടുന്നത് ഉപേക്ഷിച്ചു; ഡാൻസും പാട്ടും ഒഴിവാക്കി; അനുജത്തിയെയും മതം മാറ്റാൻ ശ്രമിച്ചു; അച്ഛനെയും അമ്മയേയും വെറുത്തു; അവർ ചെയ്യുന്ന എല്ലാത്തിനോടും പുച്ഛം തോന്നി; സുഹൃത്തുക്കൾ ഐമ അമീറ എന്ന പേര് ഇടാനും ശ്രമിച്ചു: അനഘ മറുനാടനോട് പറയുന്നു വീട് മരണവീട് പോലെയായ കഥ

ശ്യാം എസ് ധരൻ

തിരുവനന്തപുരം: കഴിഞ്ഞദിവസമാണ് കേരള സ്റ്റോറി എന്ന സിനിമ റിലീസായത്. നിരവധി സംവാദങ്ങളാണ് സിനിമ റിലീസ് ആകുന്നതിനു മുൻപും ശേഷവുമെല്ലാം ഉടലെടുത്തത്. ലൗ ജിഹാദും മതപരിവർത്തനവും കൊടുമ്പിരികൊണ്ട ചർച്ചകൾക്കാണ് വിധേയമാക്കപ്പെട്ടു. ഈ സാഹചര്യത്തിൽ മതപരിവർത്തനത്തിനു ഇരയാക്കപ്പെട്ട അനഘ എന്ന തൃശൂർ സ്വദേശിനി തന്റെ ജീവിത കഥ മറുനാടനോട് വെളിപ്പെടുത്തുകയാണ്.

'2013- 14 കാലഘട്ടത്തിൽ ഞാൻ ഇസ്ലാമിക മത പഠനത്തിനു ഇരയായിട്ടുണ്ട്. എംബിബിഎസ് പഠനത്തിനായി, എറണാകുളത്ത് പോയപ്പോഴാണ് ഇസ്ലാം മതത്തിലേയ്ക്ക് ആകർഷിക്കപ്പെട്ടത്. ഹോസ്റ്റൽ മുറിയിലെ ജീവിതമാണ് എല്ലാം മാറ്റി മറിച്ചത്. മുറിയിലെ സ്വാഭാവിക സംഭാഷണങ്ങൾക്കിടെ മതവും പ്രധാന ഘടകമായി വന്നു. താൻ ഒരു ബ്രാഹ്‌മണ കുടുംബത്തിൽ നിന്നു വന്ന കുട്ടിയായതു കൊണ്ട് സഹപാഠികൾക്ക് നിരവധി സംശയങ്ങൾ ഉണ്ടായിരുന്നു. പ്രധാനമായും ആചാര അനുഷ്ടാനങ്ങളെക്കുറിച്ച്. അതിനു വ്യക്തമായ മറുപടി നൽകാൻ തനിക്കു സാധിച്ചില്ല. ഉത്തരങ്ങൾക്കായി സോഷ്യൽ മീഡിയയിലടക്കം പരിശോധിച്ചെങ്കിലും ഉത്തരം കണ്ടെത്താൻ സാധിച്ചില്ല. തുടർന്ന് ഹിന്ദുമതത്തിൽ ഒരു കാമ്പുമില്ലെന്ന് മനസ്സിലാക്കി.

സഹപാഠികൾക്കിടയിലെ ഇസ്ലാം മതത്തെക്കുറിച്ചുള്ള കൊടുമ്പിരി കൊണ്ട ചർച്ച അവിടെയാണ് ആരംഭിക്കുന്നത്. നമ്മുടെ സംശയങ്ങൾക്കുള്ള എല്ലാ ഉത്തരവും അവരുടെ മതഗ്രന്ഥങ്ങളിൽ ഉണ്ടായിരുന്നു. ഈ ഉത്തരങ്ങൾ ഇസ്ലാം മതത്തിലേയ്ക്ക് കൂടുതൽ തന്നെ അടുപ്പിച്ചു. അങ്ങിനെ മത ഗ്രന്ഥങ്ങൾ അവർ എനി്ക്ക് നൽകാൻ തുടങ്ങി. എം എം അക്‌ബർ, സാക്കിർ നായ്ക്ക് എന്നിവരുടെ വീഡിയോകൾ സോഷ്യൽ മീഡിയ വഴി അയച്ചു തന്നു. ഇസ്ലാം പഠനം ആരംഭിക്കുന്നത് ഇങ്ങനെയാണ്. 2 വർഷം കൊണ്ട് ഇസ്ലാം മതം തലയ്ക്ക് പിടിച്ചുതുടങ്ങി. പിന്നീട് പൊട്ട് തൊടുന്നത് ഉപേക്ഷിച്ചു. ഡാൻസും പാട്ടും ഹറാമാണെന്ന് പറഞ്ഞതിനെത്തുടർന്ന് അതും ഒഴിവാക്കി. അങ്ങനെ ചെയ്തില്ലെങ്കിൽ അള്ളാഹു നരഗത്തിലേയ്ക്ക് അയച്ച് ശിക്ഷിക്കും തങ്ങളെ ശിക്ഷിക്കുമെന്നും പറഞ്ഞു. ഇത് നരകത്തെക്കുറിച്ചുള്ള ഉൾഭയം ഉണ്ടാക്കി. ഇതാണ് ഇസ്ലാം മതത്തിൽ എന്നെ അടിയുറച്ച് വിശ്വസിക്കാൻ കാരണമായത്.

ജീവനില്ലാത്ത കല്ലിനെ ആരാധിച്ചതു കൊണ്ട് എന്താണ് ഗുണമെന്നു സ്വയം ചോദിച്ചു. അതിനുപോലും ഉത്തരം അന്ന് ലഭിച്ചില്ല. അപ്പോൾ ഹിന്ദുമതത്തിൽ ചെയ്യുന്ന ഓരോ ക്രിയകളും അർത്ഥ ശൂന്യമാണെന്ന് തോന്നി. ഇതിനു പിന്നാലെ സഹപാഠികൾ ഇസ്ലാം മതം തന്നിലേയ്ക്ക് കുത്തി വെയ്ക്കാൻ തുടങ്ങി. തുടർന്ന് ഹിന്ദുമതത്തെ വെറുത്തു, അച്ഛനെയും അമ്മയേയും വെറുത്തു, അവർ ചെയ്യുന്ന എല്ലാത്തിനോടും പുച്ഛം തോന്നിത്തുടങ്ങി.

പിന്നീട് എംബിബിഎസ് പഠനം പൂർത്തിയാക്കി 2018 ൽ കോഴിക്കോട് എത്തിയ ശേഷം ഇസ്ലാം മത പഠനത്തിനു അനുകൂലമായ സാഹചര്യമായിരുന്നു. തുടർന്ന് ഡോക്ടർ-രോഗി ബന്ധത്തിനിടയിൽ മുസ്ലിം മതസ്ഥരുമായി സൗഹൃദം വളർന്നു. അവർ മതം മാറാനുള്ള എല്ലാ സഹായവും ചെയ്യാമെന്നും അറിയിച്ചു. വിദേശത്തു ജോലി, വിവാഹം ഉൾപ്പടെ വാഗ്ദാനം ചെയ്തു. അതേസമയം ചോദ്യങ്ങൾ ചോദിക്കുന്നവർ ഇബിലീസുകളാണെന്ന വാദം മനസ്സിനെ വല്ലാതെ വിഷമിപ്പിച്ചു. ഇത് ചിന്താ സ്വാതന്ത്ര്യത്തെ തടയുന്നതാണെന്ന് മനസ്സിലാക്കി. അപ്പോഴും ഖുറാനിൽ പറഞ്ഞത് എന്താണോ അതാണ് ശരിയെന്ന് വിശ്വിച്ച് മുന്നോട്ടു പോയി. പർദ്ദയിട്ടാണ് സ്ത്രീകൾ ജീവിക്കേണ്ടത് എന്നതിലും അടിയുറച്ചു വിശ്വസിച്ചു. പിന്നീട് സമൂഹത്തിന്റെ മുന്നിൽ മുസ്ലിം യുവതിയായി തന്നെ അറിയപ്പെടണമെന്ന് ആഗ്രഹിച്ചു. തുടർന്ന് കോഴിക്കോടുള്ള തർബിയത്തുൽ ഇസ്ലാം സഭയിലേയ്ക്ക് ഇസ്ലാം മതം സ്വീകരിക്കാനുള്ള നിർദ്ദേശങ്ങൾ ആരാഞ്ഞു. കോവിഡ് സമയം ആയാതിനാൽ മതം മാറാൻ സാധിച്ചില്ല. അങ്ങനെ തൃശൂരിലെ വീട്ടിലേയ്ക്ക് മടങ്ങി. അച്ഛനോടും അമ്മയോടും മതം മാറ്റത്തെക്കുറിച്ചു സംസാരിച്ചു. നിങ്ങൾക്കും നല്ലത് ഇസ്ലാമിലേയ്ക്ക് വരുന്നതാണ് നല്ലതാണെന്നും പറഞ്ഞു. അനിയത്തിയേയും മതം മാറ്റാൻ ശ്രമിച്ചിരുന്നു. ഇസ്ലാമിൽ മതം മാറുന്നത് പുണ്യ പ്രവർത്തിയായാണ് പറഞ്ഞിരിക്കുന്നത്. അതിനാലാണ് അനുജത്തിയെയും മതം മാറ്റാൻ ശ്രമിച്ചത്. അങ്ങനെ അവളും തയ്യാറായി. പിന്നീട് തന്റെ വീട് മരണവീടു പോലെയായിരുന്നു.

ഈ സമയത്ത് ഏറ്റവും കൂടുതൽ വെറുത്തത് നരേന്ദ്ര മോദിയെ ആയിരുന്നു. കാരണം ഹിന്ദുമത രാഷ്ട്രം പടുത്തുയർത്താൻ അദ്ദേഹമാണ് പ്രചാരണം നടത്തുന്നത്. അതേസമയം എല്ലാ ഹിന്ദു സംഘടനകളെയും വെറുത്തു. ഇസ്ലാം മാത്രമാണ് ശരിയെന്ന് അടിയുറച്ചു വിശ്വസിച്ചു. വീട്ടുകാർ കരഞ്ഞാലും പിന്മാറരുതെന്ന് മുസ്ലിം സഹപാഠികൾ പറഞ്ഞു. മതം മാറുന്നതിനുള്ള എല്ലാ സഹായങ്ങളും സുഹൃത്തുക്കൾ ആണ് ഒരുക്കിയത്. തുടർന്ന് ഐമ അമീറ എന്ന പേര് ഇടാനും ശ്രമിച്ചു.

തുടർ തൃശൂരിലെ വീടിനടുത്തുള്ള ക്ലിനിക്കിൽ ജോലി ചെയ്യുന്ന സമയത്ത് മുസ്ലിം മതസ്ഥരുടെ വേഷമണിഞ്ഞാണ് പോയിരുന്നത്. എന്നാൽ തന്റെ പേര് അനഘയും വേഷം പർദ്ദയും ആയതു കൊണ്ട് പലരും ചോദ്യങ്ങൾ ഉന്നയിച്ചു. ഇത് ആർഎസ്എസ് സംഘടനയെ ചിലർ അറിയിച്ചു. ഇതാണ് തന്നെ വീണ്ടും അനഘയാക്കിയത്.

ഞാൻ നിയമപരമായി മതം മാറിയിട്ടില്ല എന്നേ ഉള്ളൂ...ഒരു വർഷത്തിനടുത്ത് മുസ്ലിം മതചര്യകൾ അനുവർത്തിച്ചു കൊണ്ടാണ് ജീവിച്ചിരുന്നത്. അവരുടെ വസ്ത്രങ്ങൾ ധരിച്ചും, നിസ്‌ക്കരിച്ചുമാണ് മുന്നോട്ടു പോയത്. സുന്നത്തുകളും പിന്തുടർന്നു. എങ്ങനെയാണോ ഒരു മുസ്ലിം അതു പോലെ ജീവിച്ചു പോന്നു.

മുസ്ലിങ്ങളെ ചെറുപ്പം മുതലെ പഠിപ്പിക്കുന്നത് ഒരു അമുസ്ലിമിനെ ഇസ്ലാമിലേയ്ക്ക് കൊണ്ടുവരുന്നത് ഏറ്റവും വലിയ പുണ്യമായ പ്രവർത്തിയെന്നാണ്. അതുകൊണ്ട് ചെറുപ്പം മുതലെ അവർ സ്വയം മിഷണറിമാർ ആവുകയാണ്. ഇത് സത്യമാണ്. ഇതാണ് തന്റെ ജീവിതത്തിലും ഉണ്ടായിരിക്കുന്നതെന്നും അനഘ മറുനാടനോട് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP