Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഭാര്യയെ കമ്പിവടി ഉപയോഗിച്ചു തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

ഭാര്യയെ കമ്പിവടി ഉപയോഗിച്ചു തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

മറുനാടൻ മലയാളി ബ്യൂറോ

ചെങ്ങന്നൂർ: ബുധനൂരിൽ ഭാര്യയെ കമ്പിവടി ഉപയോഗിച്ചു തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഗ്യാസ് ഏജൻസി ജീവനക്കാരനായ ഭർത്താവ് അറസ്റ്റിൽ. ബുധനൂർ തോണ്ടുതറയിൽ വീട്ടിൽ അനിൽകുമാറി(43)നെയാണ് മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞമാസം മുപ്പതിനാണ് ഇയാൾ ഭാര്യ ശ്രീലേഖ(38 )യെ ആക്രമിച്ചത്.

വീട്ടിൽ വെച്ച് വഴക്കുണ്ടായ ശേഷം ഭാര്യയെ ദേഹോപദ്രവം ഏൽപ്പിക്കുകയായിരുന്നു. പേടിച്ച് സഹോദരന്റെ വീട്ടിലേക്ക് ഓടിപ്പോയ ശ്രീലേഖയെ പിന്നാലെയെത്തിയ അനിൽ കമ്പി വടി കൊണ്ട് തലക്കടിച്ച് ഗുരുതര പരിക്കേൽപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അടിയേറ്റുവീണ ഭാര്യയെ വീണ്ടും ഉപദ്രവിച്ചു. മർദനത്തിൽ തലക്ക് ഗുരുതര പരിക്കേൽക്കുകയും കൈയുടെ അസ്ഥിക്ക് പൊട്ടൽസംഭവിക്കുകയും ചെയ്തു.

ശ്രീലേഖ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലാണ്. സംഭവത്തിന് ശേഷം ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ കഴിഞ്ഞ ദിവസം കൊല്ലത്ത് നിന്നാണ് പൊലിസ് പിടികൂടിയത്. മാന്നാർ പൊലീസ് ഇൻസ്പെക്ടർ ജോസ് മാത്യുവിന്റെ നേതൃത്വത്തിൽ, എസ്‌ഐ ബിജുക്കുട്ടൻ, സിവിൽ പൊലിസ് ഓഫിസർമാരായ സിദ്ധിഖുൽ അക്‌ബർ, സാജിദ്, ഹരിപ്രസാദ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽഹാജരാകിയ പ്രതിയെ റിമാൻഡ് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP