Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

താലിബാൻ ശക്തികേന്ദ്രങ്ങൾ പിടിച്ചെടുത്ത് താലിബാൻ ഭീകരരെ കൊന്ന് ഐസിസ് അഫ്ഗാനിലും വേരുറപ്പിച്ചു; ഇനി കഴുത്തറുക്കുന്ന ഭീകരരുടെ കേന്ദ്രം യെമനും അഫ്ഗാനും; ഇന്ത്യയ്ക്ക് കനത്ത ഭീഷണി

താലിബാൻ ശക്തികേന്ദ്രങ്ങൾ പിടിച്ചെടുത്ത് താലിബാൻ ഭീകരരെ കൊന്ന് ഐസിസ് അഫ്ഗാനിലും വേരുറപ്പിച്ചു; ഇനി കഴുത്തറുക്കുന്ന ഭീകരരുടെ കേന്ദ്രം യെമനും അഫ്ഗാനും; ഇന്ത്യയ്ക്ക് കനത്ത ഭീഷണി

സിറിയയിലും ഇറാഖിലും ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ മനുഷ്യത്വത്തിന് നിരക്കാത്ത അരുംകൊലകൾ നടത്തുന്ന വാർത്ത കേട്ട് നാം ഞെട്ടാറുണ്ടെങ്കിലും അതങ്ങ് മധ്യപൂർവേഷ്യയിലല്ലേ... നമ്മെയൊന്നും ബാധിക്കില്ലെന്ന സുരക്ഷിതത്വ ബോധം നമുക്കുണ്ടായിരുന്നു. എന്നാൽ ഐസിസ് ഭീകരർ ഇപ്പോൾ നമ്മുടെ അയൽപക്കമായ അഫ്ഗാനിസ്ഥാനിലും വേരുറപ്പിക്കാൻ തുടങ്ങിയിരിക്കുന്നുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടുകളും ചിത്രങ്ങളുമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.

വർഷങ്ങളായി അഫ്ഗാനിസ്ഥാനെ വിറയ്‌പ്പിക്കുന്ന മറ്റൊരു ഭീകരസംഘടനയായ താലിബാനെ തോൽപ്പിച്ച് അവരുടെ ശക്തികേന്ദ്രങ്ങൾ ഐസിസ് ഇപ്പോൾ പിടിച്ചെടുത്തു കൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായി താലിബാന്റെ പ്രമുഖ തലവന്മാരെയും താലിബാൻ ഭീകരരെയും ഐസിസ് വൻതോതിൽ കൊന്ന് തള്ളുന്നുമുണ്ട്. പാക്കിസ്ഥാനുമായി അഫ്ഗാൻ അതിർത്തി പങ്ക് വയ്ക്കുന്ന ഇന്ത്യയ്ക്ക് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ ഈ മുന്നേറ്റം കനത്ത ഭീഷണിയാണ് സൃഷ്ടിക്കുന്നത്.

മുസ്ലീങ്ങളെ ശത്രുവായി കരുതുന്ന രാജ്യമാണ് ഇന്ത്യയെന്നും ബീഫ് കഴിക്കുന്ന മുസ്ലീങ്ങളെ കൊല്ലുന്നവരാണ് ഇന്ത്യക്കാരെന്നും ഇതിനാൽ ഇന്ത്യയിൽ തങ്ങളുടെ പ്രവർത്തനം വ്യാപിപ്പിക്കുമെന്നും ഐസിസ് കഴിഞ്ഞ ദിവസം ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. വർഷങ്ങളായി ഇന്ത്യാവിരുദ്ധ പ്രവർത്തനം നടത്തുന്ന പാക്കിസ്ഥാനടുത്ത് ഐസിസും കൂടി ശക്തിപ്രാപിക്കുന്നത് നമുക്ക് കനത്ത വെല്ലുവിളിയുയർത്തുമെന്നുറപ്പാണ്. പാശ്ചാത്യ രാജ്യങ്ങൾ സിറിയയിലും ഇറാഖിലും ഐസിസിന് നേരെ വ്യോമാക്രമണം ശക്തിപ്പെടുത്തിയ സാഹചര്യത്തിൽ അവർ യെമനിലേക്കും അഫ്ഗാനിസ്ഥാനിലേക്കും തങ്ങളുടെ കേന്ദ്രം മാറ്റിക്കൊണ്ടിരിക്കുകയാണെന്നതിന്റെ വ്യക്തമായ സൂചനകൾ പുറത്ത് വന്നിട്ടുണ്ട്.

ഈ ആഴ്ച താലിബാൻ നേതാവ് മുല്ല അക്തർ മൻസൂറിനെ ഐസിസ് ഭീകരർ വെടി വച്ച് കൊന്നുവെന്ന സൂചനകൾ പുറത്ത് വന്നിട്ടുണ്ട്. താലിബാൻ കമാൻഡർമാരുടെ ഒരു യോഗത്തിൽ പങ്കെടുത്തുകൊണ്ടിരിക്കുമ്പോഴായിരുന്നു ഇയാൾ വെടിയേറ്റ് മരിച്ചത്. എന്നാൽ ഐസിസാണ് ഈ കൊലയ്ക്ക് പുറകിലെന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ മാത്രമെ പുറത്ത് വന്നിട്ടുള്ളൂ. ഐസിസിനോട് കൂറ് പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട് താലിബാനിൽ രൂപമെടുത്ത അഭിപ്രായവ്യത്യാസമാണ് ഈ കൊലയിലേക്ക് നയിച്ചതെന്നും റിപ്പോർട്ടുകളുണ്ട്. താലിബാന്റെ അധീശത്വമുള്ള ചില പ്രദേശങ്ങളെല്ലാം ഐസിസ് പിടിച്ചെടുക്കാനും തുടങ്ങിയിട്ടുണ്ട്. ഐസിസ് ഇവിടെ വളരുന്നതിന്റെ പശ്ചാത്തലത്തിൽ താലിബാൻ നേതൃത്വത്തിനിടയിൽ കനത്ത ഉൾപ്പോര് വ്യാപിക്കുന്നുണ്ടെന്നും സൂചനയുണ്ട്.

തങ്ങളുടെ കലീഫറ്റ് അഫ്ഗാനിസ്ഥാനിലേക്കും വ്യാപിപ്പിക്കുന്നതിനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഐസിസ് താലിബാന്റെ പ്രദേശങ്ങൾ പിടിച്ചെടുത്തുകൊണ്ടിരിക്കുന്നത്.ഐസിസിൽ അഫിലിയേറ്റ്‌ചെയ്തിരിക്കുന്ന മറ്റൊരു ഭീകരസംഘടനയായ വിലായത്ത് ഖുറാസാൻ കിഴക്കൻ അഫ്ഗാനിസ്ഥാനിലെ പർവതങ്ങളിൽ നിലയുറപ്പിച്ചിട്ടുണ്ട്. അവർ അവിടെ വച്ച് പ്രദേശവാസികൾക്കെതിരെ ആക്രമണോത്സുകമായ ഒരു കാംപയിൻ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. ഇവർ ഇവിടെയുള്ള താലിബാൻ ഭീകരരെ പരാജയപ്പെടുത്തുകയും അഫ്ഗാനിസ്ഥാനിലെ 34 പ്രവിശ്യകളിൽ നിന്നും 25 അഫ്ഗാൻ കാരെ പുതുതായി റിക്രൂട്ട് ചെയ്യുകയും ചെയ്തിട്ടുണ്ട്.അഫ്ഗാനിസ്ഥാനിലെ വനപ്രദേശത്ത് ഐസിസുകാർ പരിശീലനം നടത്തുന്നതിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങളും അടുത്തിടെ പുറത്ത് വന്നിരുന്നു. മഞ്ഞ ബാലക്ലാവ ധരിച്ച ഭീകരർ എകെ 47 തോക്കുകൾ ഉപയോഗിച്ചാണ് പരിശീലനം നടത്തിയിരുന്നത്. പശ്ചാത്തലത്തിൽ ഐസിസ് പതാകയും കാണാം. മറ്റൊരു ഫൂട്ടേജിൽ എങ്ങനെ ആയുധമുപയോഗിക്കാമെന്ന് പരിശീലനം നേടുന്ന ഭീകരരെയും കാണാം.രാജ്യത്ത് ഐസിസ് ഭീഷണിയുണ്ടെന്ന കാര്യം അഫ്ഗാൻ അധികൃതർ നിഷേധിക്കുന്നുണ്ടെങ്കിലും ഐസിസിന് രാജ്യത്ത് വർധിച്ച് വരുന്ന സ്വാധീനത്തെ കുറിച്ച് അവർ ബോധവാന്മാരായിട്ടുണ്ട്.

താലിബാൻ വിമതർ, പാക്കിസ്ഥാനി താലിബാൻ, ചെചൻ ഉസ്‌ബെക്ക് തീവ്രാദികൾ തുടങ്ങിയിവർ അഫ്ഗാനിലെ ഐസിസിന്റെ കൊടിക്ക്കീഴിൽ അണിനിരക്കാനുള്ള സാധ്യതയുണ്ടെന്നാണ് ഒരു മുതിർന്ന നയതന്ത്ര വിദഗ്ധൻ കാബൂളിൽ വച്ച് ദി ടൈംസിനോട് വെളിപ്പെടുത്തിയിരിക്കുന്നത്.ഇപ്പോൾ മധ്യപൂർവേഷ്യയിൽ നടത്തുന്നത് പോലെ പെട്ടെന്നൊരു ആക്രമണം അവർക്ക് ഇവിടെ നടത്താൻ സാധിക്കില്ലെങ്കിലും അഞ്ച് വർഷത്തിനുള്ളിൽ അവർ അത് നടത്തുമെന്നും അദ്ദേഹം മുന്നറിയിപ്പേകുന്നുണ്ട്.താലിബാനേക്കാൾ പോരാളികളും ധനവും കൈമുതലായുള്ള ഐസിസ് ഇവിടെ വൻ ഭീഷണിയുയർത്തുമെന്ന ആശങ്ക ശക്തമാകുന്നുണ്ട്. മറ്റ് രാജ്യങ്ങളിലേക്കും തങ്ങളുടെ പ്രവർത്തനം വ്യാപിപ്പിക്കാൻ ഐസിസ് പദ്ധതിയിടുന്നുണ്ട്.ഐസിസ് മിഡിൽ ഈസ്റ്റിൽ നടത്തുന്ന ത് പോലുള്ള കൊലകൾ ഇവിടെയും നടത്താൻ തുടങ്ങിയെന്ന ആശങ്കയുണർത്തുന്ന സൂചനകളും പുറത്ത് വന്നിട്ടുണ്ട്. കോട്ട് ജില്ലയിലെ ഷിൻവാരി ഗോത്രവർഗക്കാരിൽ പെട്ട 10 പേരെ കണ്ണ് കെട്ടി സ്‌ഫോടകവസ്തുക്കളുമായി ബന്ധിപ്പിച്ച് പൊട്ടിത്തെറിപ്പിച്ച് കൊല്ലുന്ന വീഡിയോ വിലായത്ത് ഖുറാസാൻ പ ുറത്ത് വിട്ടിട്ടുണ്ട്.

കഴിഞ്ഞ ഓട്ടം സീസൻ മുതലാണ് ഐസിസ് അഫ്ഗാനിൽ കടന്ന് കയറ്റം തുടങ്ങിയിരുന്നത്.ജൂലൈയിൽ ഐസിസ് ഭീകരർ പെഹയിലെയും മാമൻഡിലെയും പർവത താഴ് വരകളിൽ നിന്നും താലിബാൻ കാരെ പുറത്താക്കുകയും അവിടെ തമ്പടിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടർന്ന് അവിടെയെത്തിച്ചേർന്ന പൊലീസിനെയും സൈനികരെയും ആക്രമിക്കുകയും ചെയ്തിരുന്നു.ഐസിസ് അഫ്ഗാനിസ്ഥാനിൽ നിന്നും റിക്രൂട്ട്‌മെൻര് നടത്തുന്നുണ്ടെന്ന് സെപ്റ്റംബറിൽ യുഎൻ വെളിപ്പെടുത്തിയിരുന്നു.സിറിയയിൽ നിന്നും ഇറാഖിൽ നിന്നും 70 ഐസിസ് ഭീകരർ അഫ്ഗാനിലെത്തി ഇവിടെ തങ്ങളുടെ ബ്രാഞ്ച് ആരംഭിക്കാൻ പദ്ധതികൾ തയ്യാറാക്കിയെന്നും യുഎൻ വെളിപ്പെടുത്തിയിരുന്നു.ജലാലാബാദിന് തെക്കുള്ള നാല് ജില്ലകളിൽ 1600ഓളം ഐസിസുകാർ എത്തിയിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്. ഇത്തരം ഭീഷണിയെക്കുറിച്ച് യുഎസ് ഉദ്യോഗസ്ഥന്മാർക്കും വിവരം ലഭിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP