Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ദൈവത്തെ കാണൽ ചടങ്ങു നടന്നു; കൊട്ടിയൂർ വൈശാഖ മഹോത്സവ ഒരുക്കങ്ങളായി

ദൈവത്തെ കാണൽ ചടങ്ങു നടന്നു; കൊട്ടിയൂർ വൈശാഖ മഹോത്സവ ഒരുക്കങ്ങളായി

മറുനാടൻ മലയാളി ബ്യൂറോ

കൊട്ടിയൂർ : ദേവഭൂമിയെന്ന് അറിയപ്പെടുന്ന കൊട്ടിയൂർ ശിവക്ഷേത്രത്തിലെ മഹോത്സവത്തിന്റെ ഈ വർഷത്തെ പ്രാരംഭ ഒരുക്കങ്ങൾ തുടങ്ങി. മണത്തണ പൊടിക്കളത്തിൽ ദൈവത്തെ കണ്ടതോടെയാണ് ഒരുക്കങ്ങൾ തുടങ്ങിയത്. കൊട്ടിയൂർ വൈശാഖ മഹോത്സവ ഒരുക്കങ്ങൾക്ക് തുടക്കം കുറിക്കുന്ന ദൈവത്തെ കാണൽ ചടങ്ങ് മണത്തണ പൊടിക്കളത്തിൽ നടന്നു. ഗോത്രാചാര രീതിയിൽ നടക്കുന്ന ചടങ്ങ് കുറിച്യ സ്ഥാനികനായ ഒറ്റപ്പിലാൻ പണിക്കരുടെ നേതൃത്വത്തിലാണ് നടക്കുന്നത്.

രാവിലെ 10 മണിയോടെ ആരംഭിച്ച ദൈവത്തെ കാണൽ ചടങ്ങിൽ മലബാർ ദേവസ്വം ബോർഡ് കമ്മീഷണർ പി നന്ദകുമാർ, ദേവസ്വം ബോർഡ് ഏരിയ കമ്മിറ്റി ചെയർമാൻ ടി കെ സുധി, കൊട്ടിയൂർ ദേവസ്വം ചെയർമാൻ കരിമ്പനക്കൽ ചാത്തോത് സുബ്രഹ്‌മണ്യൻ നായർ, കൊട്ടിയൂർ ക്ഷേത്ര പാരമ്പര്യ ട്രസ്റ്റിമാരായ തിട്ടയിൽ നാരായണൻ നായർ, കുളങ്ങരയത്ത് കുഞ്ഞികൃഷ്ണൻ നായർ, പാരമ്പര്യേതര ട്രസ്റ്റിമാരായ പ്രശാന്ത്, രവീന്ദ്രൻ പൊയിലൂർ, എക്സിക്യൂട്ടീവ് ഓഫീസർ നാരായണൻ തുടങ്ങിയവരും നിരവധി ഭക്ത ജനങ്ങളും പങ്കെടുത്തു.

ശനിയാഴ്ചയാണ് പ്രക്കൂഴം. ഇക്കരെ കൊട്ടിയൂർ ക്ഷേത്രത്തിലാണ് പ്രക്കൂഴം ദിവസത്തെ ചടങ്ങുകൾ നടക്കുക. ജൂൺ ഒന്നിന് നെയ്യാട്ടത്തോടെയാണ് വൈശാഖ മഹോത്സവം തുടങ്ങുന്നത്. കൊട്ടിയൂർ മഹോത്്സവത്തിന് കേരളത്തിനകത്തു നിന്നും പുറത്തുനിന്നും ആയിരക്കണക്കിനാളുകളാണ് ഒരുമാസം നീണ്ടുനിൽക്കുന്ന ഉത്സവദിവസങ്ങളിൽ കൊട്ടിയൂരിലെത്തുന്നത്.

വടക്കൻകേരളത്തിന്റെ വിവിധഭാഗങ്ങളിലെ തറവാടുകളിലെയും വീടുകളിൽ നിന്നും നെയ്യമൃത് വ്രതാനുഷ്ഠസംഘങ്ങൾ കൊണ്ടുവരുന്ന ഇളനീരുകൾകൊണ്ടുള്ളള പൂജ കൊട്ടിയൂരിൽ വളരെ പ്രശസ്തമായ ഇളനീരാട്ടമായാണ് അറിയപ്പെടുന്നത്.പ്രകൃതിയും മനുഷ്യനും സമ്ഞ്ജസമായി ചേരുന്ന ഉത്സവമാണ് കൊട്ടിയൂരിലേത്.

ഉത്സവകാലത്തേക്ക്മാത്രമാണ് അക്കരെ കൊട്ടിയൂരിൽ പർണശാലകൾ കെട്ടിയുണ്ടാക്കുന്നത്. ഉത്സവം കഴിഞ്ഞാൽ ഇതു പൊളിച്ചുകളയുകയും വിശ്വാസികൾക്ക് അക്കരെ കൊട്ടിയൂരിലേക്ക് പ്രവേശനം നിഷേധിക്കുകയും ചെയ്യുന്നു.ദക്ഷയാഗവുമായി ബന്ധപ്പെട്ട ഐതിഹ്യമാണ് കൊട്ടിയൂർ ശിവക്ഷേത്രത്തിനുള്ളത്. അക്കരെ കൊട്ടിയൂരിൽ ഉത്സവകാലങ്ങളിൽ മാത്രമേ പ്രവേശനമുള്ളൂവെങ്കിലും ഇക്കരകൊട്ടിയൂർ ക്ഷേത്രം ഭക്തജനങ്ങളുടെ സാന്നിധ്യം കൊണ്ടു എപ്പോഴും സജീവമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP