Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ജൂവലറികളിൽ കയറി ആഭരണങ്ങൾ മോഷണം നടത്തുന്ന പർദ്ദക്കാരിയുടെ കയ്യിൽ റാഡോ വാച്ചും സ്‌പ്രേ കുപ്പികളും; മോഷ്ടിച്ചതാണോ എന്ന് പരിശോധിക്കും; തെളിവെടുപ്പിനായി സഫിയയെ കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ്

ജൂവലറികളിൽ കയറി ആഭരണങ്ങൾ മോഷണം നടത്തുന്ന പർദ്ദക്കാരിയുടെ കയ്യിൽ റാഡോ വാച്ചും സ്‌പ്രേ കുപ്പികളും; മോഷ്ടിച്ചതാണോ എന്ന് പരിശോധിക്കും; തെളിവെടുപ്പിനായി സഫിയയെ കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ്

ജംഷാദ് മലപ്പുറം

മലപ്പുറം: ജൂവലറികളിൽ കയറി ആഭരണങ്ങൾ മോഷണം നടത്തുന്ന പർദ്ദക്കാരിക്കെതിരെ കൂടുതൽ തെളിവുകളുമായി പൊലീസ്. വളാഞ്ചേരി പൊലിസ് പിടികൂടിയ കൊണ്ടോട്ടി സ്വദേശിനി മണ്ണാരിൽ വീട്ടിൽ സഫിയ (50) മോഷണം നടത്തുന്ന സി.സി.ടി.വി ദൃശ്യം അടക്കം ലഭിച്ചതായി പൊലിസ് സ്റ്റേഷൻ എസ്.എച്ച്.ഒ ജലീൽ കറുത്തേടത്ത് മറുനാടൻ മലയാളിയോട് പറഞ്ഞു. ആദ്യം ലഭിച്ചിരുന്ന സി.സി.ടി.വി ദൃശ്യത്തിൽ ഇവർ മോഷണം നടത്തുന്ന ദൃശ്യങ്ങളുണ്ടായിരുന്നില്ല. എന്നാൽ പിന്നീടു നടത്തിയ പരിശോധനയിലാണു ഇതുസംബന്ധിച്ചു കൂടുതൽ വിവരങ്ങൾ ലഭിച്ചതെന്നും പൊലീസ് പറഞ്ഞു.

വളാഞ്ചേരി പെരിന്തൽമണ്ണ റോഡിലെ പാലാറ ഗോൾഡിൽ നിന്നും സ്വർണാഭരണം മോഷണം നടത്താനുള്ള ശ്രമത്തിനിടയിലാണ് പൊലിസ് ഇവരെ പിടികൂടിയത്. മാസങ്ങൾക്ക് മുമ്പ് ഇതേ സ്ഥാപനത്തിൽ നിന്ന് സ്ത്രീ സ്വർണാഭരണം മോഷണം നടത്തിയിരുന്നു.കഴിഞ്ഞ ദിവസം ജൂവലറിയിൽ എത്തിയ സ്ത്രീയിൽ സംശയം തോന്നിയ ജൂവലറി ഉടമ പൊലിസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്നാണ് ഇവരെ പിടികൂടിയത്.

രണ്ടുപവൻവരുന്ന സ്വർണമാലയാണ് ഇവർ ആദ്യം കടയിൽനിന്നും മോഷ്ടിച്ചതെന്നും ഇതിന് ഏകദേശം ഒരുഒരു ലക്ഷം രൂപ വിലവരുമെന്നും കടയുടമ പറയുന്നു. പിന്നീട് സമാനമായി ഇവർ തന്നെ കടയിൽവന്നു വീണ്ടും മോഷണം നടത്താൻ ശ്രമിച്ചപ്പോഴാണ് പൊലീസിനെ വിവരമറിയിച്ചതെന്നും കടയുടമ പറയുന്നു. രണ്ടാമത് എത്തിയപ്പോൾ തന്നെ കയ്യിൽ 68,000 രൂപയുണ്ടെന്നും അതിനുള്ള കൈ ചെയിൻ വേണമെന്ന് പറഞ്ഞു. വിവിധ ആഭരണങ്ങൾ എടുപ്പിച്ചുകാണിച്ചുവെന്നും ഇതിനിടയിലാണു സംശയം തോന്നിയപ്പോൾ മുമ്പു മോഷണം നടത്തിയ സ്ത്രീയുടെ സി.സി.ടി.വി പരിശോധിച്ചതെന്നും അപ്പോഴാണു രണ്ടുപേരും ഒന്നാണെന്ന് വ്യക്തമായതെന്നും ഇവർ കടയുടമ വ്യക്തമാക്കി. തുടർന്നു പൊലീസെത്തി ഇവരുടെ ബാഗ് പരിശാധിച്ചപ്പോൾ ഇവർ പറഞ്ഞപ്രകാരമുള്ള ഒരു പണവും ഇവരുടെ പക്കൽ ഇല്ലായിരുന്നുവെന്നും കടയുടമ വ്യക്തമാക്കി.

അതേസമയം സ്ത്രീ ആദ്യം വളാഞ്ചേരിയിലെ മറ്റൊരു ജൂവലറിയിലാണു സ്വർണം മോഷ്ടിക്കാൻ ആദ്യം കയറിയതെന്നും പിന്നീട് അവിടെ നടക്കാതിരുന്നതോടെയാണു ഇവിടെ തന്നെ മോഷണം നടത്തിയതെന്നും പൊലീസ് പറഞ്ഞു. ഇവർ പൊലീസിനു നൽകിയ മൊഴികളിലും പൊരുത്തക്കേടുകളുണ്ട്. സ്ത്രീയെ അറസ്റ്റ് ചെയ്തതിനു പിന്നാലെ ഒരു മകൻ സ്റ്റേഷനിൽ എത്തിയിരുന്നു. സ്വന്തംമക്കളുടെ എണ്ണം പോലും ഇവർ കളവാണു പൊലീസിനോട് പറഞ്ഞതെന്നും മകനുമായി സംസാരിച്ചതിൽ നിന്നും പൊലീസിനു വ്യക്തമായി. വിദേശത്തുള്ള ഒരു മകനെ കുറിച്ചുള്ള വിവരം സ്ത്രീ മറച്ചുവെച്ചു.

അതേസമയം സമാനമായി മലപ്പുറം ജില്ലയിലെ രണ്ടിടങ്ങളിൽ സ്ത്രീ സമാനമായി മോഷണ ശ്രമം നടത്തി പിടിയിലായതായും പൊലീസിനു സൂചന ലഭിച്ചിട്ടുണ്ട്. സംഭവം നാട്ടുകാരും വീട്ടുകാരും ഇടപെട്ട് ഒതുക്കിത്തീർത്തതിനാൽ കേസായില്ലെന്നുമാണു പൊലീസിനു ലഭിച്ച വിവരം. ഇവർക്കു മോഷണം നടത്തുന്നതിൽ ഹരം കണ്ടെത്തുന്നതാണോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

പൊലീസ് ഇവരെ കസറ്റഡിയിലെടുക്കുമ്പോൾ ഒരു റാഡോ വാച്ചും, രണ്ട് പെർഫ്യൂം കുപ്പികളും ഇവരുടെ കയ്യിലുണ്ടായിരുന്നു. ഇതും മോഷ്ടിച്ചതാണോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. തിരൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ മഞ്ചേരിയിലെ സ്ത്രീകളുടെ ജയീലിൽ റിമാൻഡ് ചെയ്തിരിക്കുകയാണ്. ഇവിടെ നിന്നും പ്രതിയെ കസ്റ്റഡിയിൽ വാ്ങ്ങാൻ ഉടൻ കോടതിയെ സമീപിക്കുമെന്നും വളാഞ്ചേരി സിഐ. പറഞ്ഞു.

അതേസമയം യുവതി തന്നെയാണ് നേരത്തെയും ഇതെ സ്ഥാപനത്തിൽ വന്നു മോഷ്ടിച്ചതെന്നു വ്യക്തമാകാൻ ഇവരുടെ മൊബൈൽ ലൊക്കേഷനും പൊലീസ് പരിശോധിച്ചു. രണ്ടുസമയത്തും മോഷണം നടക്കുന്ന സമയത്ത് സ്ത്രീ ഒരേ മൊബൈൽ ലൊക്കേഷൻ പരിധിയിലുണ്ടോയെന്നതാണു പൊലീസ് പരിശോധിച്ചത്. കൊണ്ടോട്ടിയിൽനിന്നും കീലോമീറ്ററുകൾ വ്യത്യാസമുള്ള വളാഞ്ചേരിയിൽ യുവതി എന്തിനാണു വന്നതെന്നും കയ്യിൽ പണമില്ലാതെ എന്തിനാണ് ജൂവലറിയിൽ കയറിയതെന്നുമുള്ള ചോദ്യങ്ങൾക്കു പ്രതി പൊലീസിനു മറുപടി ഒന്നും നൽകിയില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP