Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എടക്കാട് ബസും കാറും കൂട്ടിയിടിച്ചു; കാർ യാത്രക്കാരിയായ കാസർകോട് സ്വദേശി മരിച്ചു

എടക്കാട് ബസും കാറും കൂട്ടിയിടിച്ചു; കാർ യാത്രക്കാരിയായ കാസർകോട് സ്വദേശി മരിച്ചു

മറുനാടൻ മലയാളി ബ്യൂറോ

തലശേരി: കാറും സ്വകാര്യ ബസും കൂട്ടിയിടിച്ചു ഗുരുതരമായി പരുക്കേറ്റ കാർ യാത്രക്കാരിയായ കാസർകോട് സ്വദേശിനി മരിച്ചു. കണ്ണൂർ-തലശേരി ദേശീയപാതയിലെ എടക്കാട് റെയിൽവേസ്റ്റേഷനു സമീപമാണ് സംഭവം. എടക്കാട് പൊലീസ് സ്വകാര്യബസ് ഡ്രൈവർക്കെതിരെ കേസെടുത്തു.

വ്യാഴാഴ്ച രാവിലെ പത്തേമുക്കാലിനാണ് അപകടമുണ്ടായത്. തലശേരി ഭാഗത്ത് നിന്നു വന്ന കാറും കണ്ണൂർ ഭാഗത്തു നിന്നും വടകരയിലേക്ക് പോവുകയായിരുന്ന സിൽസില്ലെന്ന സ്വകാര്യബസുമാണ് കൂട്ടിയിടിച്ചു. ഇടിയുടെ ആഘാതത്തിൽ ഇരുവാഹനങ്ങളുടെയും മുൻഭാഗം പൂർണമായും തകർന്നു. കാർ യാത്രക്കാരിയായ കാസർകോട് പള്ളിക്കരയിലെ നഷീതയാണ്(28)ചാല  മിംസ് ആശുപത്രിയിൽ ചികിത്സയിരിക്കെ ഇന്ന് ഉച്ചയ്ക്ക് മൂന്നുമണിയോടെ മരണമടഞ്ഞത്.

രണ്ടു കുട്ടികളുടെ ഉമ്മയാണ് നഷീത. മലപ്പുറത്ത് നിന്ന് നാട്ടിലേക്ക് മടങ്ങവേ എടക്കാട് വച്ചായിരുന്നു അപകടം .നഷീതയ്ക്കൊപ്പം കാറിൽ കുടുംബാഗങ്ങളും ഉണ്ടായിരുന്നു. ഒപ്പമുണ്ടായ നിഹാൽ സമീർ ഫൗസിയ ഷനത നഫീസ എന്നിവർ ചികിത്സയിലാണ്. ഭർത്താവ്: ഷബീർ (കുവൈറ്റ്).മക്കൾ: നുസൈബ് ( പള്ളിക്കര ഇസ്ലാമിക് സ്‌കൂൾ). സുബൈല (നൂറ്റിൽ ഹുദ സ്‌കൂൾ പാലക്കുന്ന്)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP