Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പ്രവാസി ലീഗൽ സെല്ലിന്റെ പ്രവർത്തനം മാതൃകാപരം; ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി രവിശങ്കർ ശുക്ല

പ്രവാസി ലീഗൽ സെല്ലിന്റെ പ്രവർത്തനം മാതൃകാപരം; ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി രവിശങ്കർ ശുക്ല

സ്വന്തം ലേഖകൻ

മനാമ:' പ്രവാസി ലീഗൽ സെല്ലിന്റെ പ്രവർത്തനം മാതൃകാപരം എന്ന് ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി രവിശങ്കർ ശുക്ല പറഞ്ഞുപ്രവാസി ലീഗൽ സെൽ ബഹ്റൈൻ ചാപ്റ്ററിന്റെ ഒന്നാം വാർഷികം ഉൽഘാടനം ചെയ്യവെയാണ് അദ്ദേഹം ഈ പ്രസ്താവന നടത്തിയത്.ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു അദ്ദേഹം

ബഹ്റൈൻ കാൾട്ടൺ ഹോട്ടലിൽ സംഘടിപ്പിച്ച ചടങ്ങിൽ ബഹ്‌റിനിലെയും ഇന്ത്യയിലെയും പ്രമുഖരായ വ്യക്തികളുടെ സാന്നിധ്യം കൊണ്ട് സമ്പുഷ്ടമായിരുന്നുചടങ്ങിൽ ഇന്ത്യൻ സമൂഹത്തെ നിയമപരമായി ഷാക്തീ കരിക്കുന്നതിനു ഏറ്റവും കൂടുതൽ പ്രയത്‌നിച്ച ബഹ്റൈൻ അഭിഭാഷകനായ അഡ്വ.താരിഖ് അൽ ഓനെ ആദരിച്ചു

ചടങ്ങിൽ പി എൽ സി ബഹ്റൈൻ ചാപ്റ്ററിന്റെ ന്യൂസ്ലെറ്റർ ആയ 'ദി ബ്രിഡ്ജ് ' സെക്കന്റ് സെക്രട്ടറി ആദ്യ കോപ്പി നൽകിക്കൊണ്ട് പ്രകാശനം ചെയ്തു.ഇന്ത്യയുടെ അയൽ രാജ്യങ്ങളായ ബംഗ്ലാദേശിലെയും, നേപ്പാളിലെയും, ശ്രീലങ്ക യിലെയും മൈഗ്രെയിൻസിനു പി എൽ സി ബഹ്റൈൻ ചാപ്റ്ററിന്റെ സേവനം ലഭ്യമാക്കുമെന്നും ചടങ്ങിൽ പ്രഖ്യാപനം നടത്തി

കഴിഞ്ഞ ഒരു വർഷത്തെ പ്രവർത്തനം കൊണ്ട് നൂറ് കണക്കിന് ആളുകൾക്കാണ് പി എൽ സി യുടെ സേവനം ലഭ്യമായതെന്നും ഇനിയും കൂടുതൽ ആളുകളിലേക്ക് പി എൽ സിയുടെ സേവനങ്ങൾ എത്തിക്കുന്നതിനു വേണ്ടിയുള്ള എല്ലാവിധ പിന്തുണയും നൽകുമെന്നും ബഹ്റൈൻ തൊഴിൽ മന്ത്രാലയത്തിന്റെ സേഫ്റ്റി ആൻഡ് ഗൈഡൻസ് മേധാവി ഹുസൈൻ അൽ ഹുസൈനി പറഞ്ഞു

എക്‌സ്പാക്ട് കമ്മ്യൂണിറ്റി ബഹറിനിൽ നൽകിവരുന്ന സേവനങ്ങൾ മഹനീയമാണെന്നും അവരുടെ ഉന്നമനത്തിനായി വേണ്ടി കാര്യങ്ങൾ പാർലമെന്റിൽ അവതരിപ്പിക്കുന്നതിനു വേണ്ട കാര്യങ്ങൾ ചെയ്യുമെന്നും ചടങ്ങിൽ അദ്ദേഹം കൂട്ടിച്ചേർത്തു

പി. എൽ സി. സ്ഥാപകനും ഗ്ലോബൽ പ്രസിഡന്റുമായ സുപ്രീം കോർട്ട് ഓൺ റെക്കോർഡ് അഡ്വ. ജോസ് എബ്രഹാം, ബഹ്റൈൻ പാർലമെന്റ് അംഗം ഹസൻ ബൊക്കാമസ്, തൊഴിൽ മന്ത്രാലയം സേഫ്റ്റി ആൻഡ് ഗൈഡൻസ് മേധാവി ഹുസൈൻ അൽ ഹുസൈനി, വിവിധ എംബസി പ്രതിനിധികൾ, കമ്മ്യൂണിറ്റി നേതാക്കൾ, ക്ഷണിക്കപ്പെട്ട അതിഥികൾ എന്നിവരും സന്നിഹിതരായിരുന്നു

വൈകിട്ട് നടന്ന ഉദ്ഘാടന ചടങ്ങിൽ പി. എൽ. സി ബഹ്റൈൻ കൺട്രി ഹെഡ് സുധീർ തിരുനിലത്ത് അധ്യക്ഷത വഹിച്ചു. തുടർന്ന് പി.എൽ.സി ബഹ്റൈൻ ചാപ്റ്റർ വാര്ഷികത്തോടനുബന്ധമായി തയ്യാറാക്കിയ ന്യൂസ് ലെറ്റർ പ്രകാശനം ചെയ്തു
പി..എൽ. സി ബഹ്റൈൻ ചാപ്റ്ററിന്റെ നേതൃത്വത്തിൽ നടന്നുവരുന്ന നിയമ സഹായ പദ്ധതികൾക്ക് നൽകിവരുന്ന പരിപൂർണ പിന്തുണയ്ക്ക് അഡ്വ താരിഖ് അൽ ഓനെ ആദരിക്കുകയും ചെയ്തു.
പിഎൽസി ഗവേണിങ് കൗൺസിൽ അംഗങ്ങളായ സുഷമ ഗുപ്ത (ജനറൽ സെക്രട്ടറി), എ. ടോജി (ട്രഷറർ) ഫ്രാൻസിസ് കൈതാരത്ത് (മീഡിയ കോ ഓർഡിനേറ്റർ) , ശ്രീജ ശ്രീധരൻ (അസി ജനറൽ സെക്രട്ടറി), മണികണ്ഠൻ ജി.(പ്രോഗ്രാം കോ ഓർഡിനേറ്റർ) മറ്റ് ഗവേണിങ് കൗൺസിൽ അംഗങ്ങളായ സെന്തിൽ കുമാർ, ജയ് ഷാ, വിനോദ് നാരായണൻ, ഹരിബാബു,
ഗണേശ് മൂർത്തി, സുബാഷ്തോമസ്, ശർമിഷ്ഠ ഡേയ്, രാജി ഉണ്ണിക്കൃഷ്ണൻ, അഡ്വ. ഇന്ദു രാജേഷ്, സ്പന്ദന കിഷോർ, രമൻപ്രീത് പ്രവീൺ എന്നിവരെയും ചടങ്ങിൽ ആദരിച്ചു. PLC ബഹ്റൈൻ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന പ്രവാസികളും നിയമപ്രശ്‌നങ്ങളും എന്ന നിയമ സംവാദ പരിപാടിയുടെ നാലാം ഭാഗം തുടർന്ന് നടന്നു

അഭിഭാഷകരായ ജോസ് എബ്രഹാം, മാധവൻ കല്ലത്ത്, താരിഖ് അൽ ഔൻ എന്നിവർ പ്രവാസ ലോകത്തെ പൊതുവായ നിയമ പ്രശ്‌നങ്ങളെക്കുറിച്ച് സംസാരിക്കുകയും ഉന്നയിക്കപ്പെട്ട സംശയങ്ങൾക്ക് മറുപടിനൽകുകയും ചെയ്തു. മുതിർന്ന മാധ്യമ പ്രവർത്തക രാജി ഉണ്ണിക്കൃഷ്ണൻ സംവാദം നിയന്ത്രിച്ചു

സ്പന്ദന കിഷോർ ഉദ്ഘാടന പരിപാടിയുടെ അവതാരക ആയിരുന്നു ആനിവേഴ്‌സറി കമ്മിറ്റി അംഗങ്ങളായ സോനു, ഷാജി അലക്കൽ, പ്രവീൺ,നന്ദകുമാർ, ഉണ്ണി, രമ സന്തോഷ്, റിതിൻ രാജ് എന്നിവർ പരിപാടിയുടെ നടത്തിപ്പിന് വേണ്ട പിന്തുണ നൽകി. പിഎൽസി ബഹ്‌റൈൻ ചാപ്റ്റർ നന്ദി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP