Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കേരളത്തിലെ 32,000 പെൺകുട്ടികളുടെ ഹൃദയം തകർക്കുന്ന കഥ എന്നതിന് പകരം കേരളത്തിന്റെ വിവിധ ഭാഗത്തുള്ള മൂന്ന് പെൺകുട്ടികളുടെ കഥ എന്ന് ഇപ്പോൾ മാറ്റി; ട്രെയിലറിലെ വിവരണത്തിൽ മാറ്റം; ജെ എൻ യുവിൽ എസ് എഫ് ഐ പ്രതിഷേധം വിലപ്പോയില്ല; പ്രീമിയർ ഷോ നടന്നത് ഡൽഹിയിലെ ക്യാമ്പസിൽ; ദി കേരള സ്റ്റോറി തിയേറ്ററിൽ എത്തുമ്പോൾ

കേരളത്തിലെ 32,000 പെൺകുട്ടികളുടെ ഹൃദയം തകർക്കുന്ന കഥ എന്നതിന് പകരം കേരളത്തിന്റെ വിവിധ ഭാഗത്തുള്ള മൂന്ന് പെൺകുട്ടികളുടെ കഥ എന്ന് ഇപ്പോൾ മാറ്റി; ട്രെയിലറിലെ വിവരണത്തിൽ മാറ്റം; ജെ എൻ യുവിൽ എസ് എഫ് ഐ പ്രതിഷേധം വിലപ്പോയില്ല; പ്രീമിയർ ഷോ നടന്നത് ഡൽഹിയിലെ ക്യാമ്പസിൽ; ദി കേരള സ്റ്റോറി തിയേറ്ററിൽ എത്തുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഇടത് വിദ്യാർത്ഥി സംഘടനകളുടെ കടുത്ത പ്രതിഷേധത്തിനിടെ ജെഎൻയു ക്യാംപസിൽ വിവാദ സിനിമയായ 'ദ് കേരള സ്റ്റോറി' പ്രദർശിപ്പിച്ചത് വിവാദങ്ങൾ തണുപ്പിക്കാൻ. ചൊവ്വാഴ്ച വൈകിട്ട് നാലു മണിയോടെ പ്രീമിയർ ഷോയാണ് പ്രധാന കൺവൻഷൻ സെന്ററിൽവച്ച് പ്രദർശിപ്പിച്ചത്. എബിവിപിയുടെ നേതൃത്വത്തിലുള്ള പ്രദർശനത്തിൽ നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു. സുദീപ്‌തോ സെൻ സംവിധാനം ചെയ്ത സിനിമ മെയ്‌ അഞ്ചിന് റിലീസ് ആകാനിരിക്കെയാണ് ജെഎൻയുവിൽ പ്രത്യേക പ്രദർശനം നടത്തിയത്.

അതിനിടെ 'ദി കേരള സ്റ്റോറി' സിനിമയുടെ ട്രെയ്‌ലറിന് താഴെ നൽകിയിരിക്കുന്ന വിവരണത്തിൽ തിരുത്തുമായി നിർമ്മാതാക്കാൾ എത്തിയെന്നും സൂചനയുണ്ട്. കേരളത്തിലെ 32,000 പെൺകുട്ടികളുടെ ഹൃദയം തകർക്കുന്ന കഥ എന്നതിന് പകരം കേരളത്തിന്റെ വിവിധ ഭാഗത്തുള്ള മൂന്ന് പെൺകുട്ടികളുടെ കഥ എന്ന് ഇപ്പോൾ മാറ്റിയിരിക്കുന്നത്. 32000 പെൺകുട്ടികൾ എന്ന അവകാശവാദം വിവാദമായതിന് പിന്നാലയാണ് മാറ്റം. പുറത്തു വന്ന വിവാദങ്ങളെല്ലാം അടിസ്ഥാന രഹതിമാണെന്ന തരത്തിൽ പ്രതികരണവും വരുന്നു.

അതിനിടെ കേരള സ്റ്റോറി സിനിമയുടെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഇന്ന് സുപ്രിം കോടതിയിൽ പരാമർശിക്കപ്പെട്ടു. വിദ്വേഷ പ്രസംഗത്തിനെതിരായ കേസുകൾ പരിഗണിക്കുന്ന ജസ്റ്റിസ് കെഎം ജോസഫിന്റെ കോടതിയിലാണ് കേസ് പരിഗണനക്ക് എത്തിയത്. വിദ്വേഷ പ്രസംഗത്തിനൊപ്പം ഈ കേസ് കേൾക്കാനാവില്ലെന്നും ആവശ്യമെങ്കിൽ സെൻസർ ബോർഡ് അനുമതിക്കെതിരെ ഹൈക്കോടതിയിൽ പോകാമെന്നും സുപ്രീം കോടതി നിർദ്ദേശിച്ചു.കഴിഞ്ഞ ദിവസമാണ് 'ദ കേരള സ്റ്റോറി'ക്ക് എ സർട്ടിഫിക്കറ്റോടെ പ്രദർശാനുമതി ലഭിച്ചത്. പത്ത് രംഗങ്ങൾ ഒഴിവാക്കണമെന്നതാണ് സെൻസർ ബോർഡിന്റെ നിർദ്ദേശം.

ജെ എൻ യു ക്യാമ്പസിൽ സർക്കാരിന്റെ പിന്തുണയിലായിരുന്നു സിനിമാ പ്രദർശനം. അതിനിടെ സിനിമ പ്രദർശനത്തിനെതിരെ ക്യാംപസിനകത്ത് എസ്എഫ്‌ഐ പ്രതിഷേധിച്ചു. സബർമതി ഹോസ്റ്റലിന് സമീപത്തായി മുദ്രാവാക്യം വിളികളുമായി പ്രവർത്തകർ സംഘടിച്ചു. സംഘപരിവാർ നുണ ഫാക്ടറിയുടെ ഉൽപന്നമാണ് സിനിമയെന്ന് എസ്എഫ്‌ഐ പറഞ്ഞു. മുസ്‌ലിം വിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി കേരളത്തിൽ ഈ സിനിമയ്ക്കെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. ചിത്രത്തിന് പ്രദർശനാനുമതി നൽകരുതെന്ന ആവശ്യവുമായി കോൺഗ്രസും സിപിഎമ്മും മുസ്‌ലിം ലീഗും ഉൾപ്പെടെയുള്ള പാർട്ടികൾ രംഗത്തെത്തിയിരുന്നു. അതേസമയം, സിനിമയെ സിനിമയായി കണ്ടാൽ മതിയെന്ന നിലപാടാണ് ബിജെപി പറയുന്നത്.

സംഘപരിവാറിന്റെ അജൻഡ നടപ്പാക്കുന്ന സിനിമയാണ് 'ദ് കേരള സ്റ്റോറി'യെന്നാണ് പ്രധാന വിമർശനം. സിനിമ പ്രദർശിപ്പിക്കുന്നതിന് അടിയന്തര സ്റ്റേ വേണമെന്ന് ആവശ്യപ്പെട്ട് ഇന്ന് ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നെങ്കിലും, അത് ഹൈക്കോടതി തള്ളിയിരുന്നു. അതേസമയം, സംഭവത്തിൽ സെൻസർ ബോർഡിനോട് ഉൾപ്പെടെ കോടതി വിശദീകരണം തേടുകയും ചെയ്തു. സിനിമയുടെ ടീസർ മാത്രമല്ലേ കണ്ടിട്ടുള്ളൂവെന്ന് ഹർജിക്കാരനോട് ചോദിച്ച ഹൈക്കോടതി, ഹർജി വെള്ളിയാഴ്ച പരിഗണിക്കാനായി മാറ്റി.

കേരള സ്റ്റോറി എന്ന ചിത്രം ഏറെ വിവാദമാണ് സൃഷ്ടിക്കുന്നത്. ചിത്രം കേരളത്തിനെതിരെയുള്ള പ്രൊപ്പഗണ്ടയാണ് എന്നാണ് കേരളത്തിലെ ഭരണ പ്രതിപക്ഷ കക്ഷികൾ ആരോപിക്കുന്നത്. പലയിടത്ത് നിന്നും ചിത്രത്തിനെതിരെ ബഹിഷ്‌കരണ ആഹ്വാനങ്ങളും, നിരോധന ആവശ്യങ്ങളും ഉയർന്നു കഴിഞ്ഞു. ചിത്രത്തിന്റെ ട്രെയിലർ ചില ദിവസങ്ങൾക്ക് മുൻപ് ഇറങ്ങിയതോടെയാണ് വിവാദങ്ങൾ ഉയർന്നത്. ചിത്രത്തിൽ കേരളത്തെ മോശമായി ചിത്രീകരിക്കുന്നില്ലെന്നാണ് ചിത്രത്തിലെ നായികയായ അദാ ശർമ്മ പറയുന്നത്.

തന്റെ മലയാളി വേരുകളെക്കുറിച്ച് പറയുന്ന അദാ. എത്രപേർ ഐഎസിൽ ചേർന്നു എന്നതല്ല. ഒരാൾ ആണെങ്കിൽ പോലും അത് പ്രസക്തമാണെന്നും പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP