Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

70 കളിൽ സിംഗപ്പൂരിൽ നിന്നും പഠനത്തിനായി ലണ്ടനിൽ എത്തി; മാവോയിസ്റ്റ് കൾട്ട് ലീഡറായി മക്കളെയും സ്ത്രീകളെയും തടവിൽ പാർപ്പിച്ചു; മലയാളിയായ ബാലകൃഷ്ണന് ഇനി ജീവിതം മുഴുവൻ ഇരുമ്പഴിക്കുള്ളിൽ കഴിയാം

70 കളിൽ സിംഗപ്പൂരിൽ നിന്നും പഠനത്തിനായി ലണ്ടനിൽ എത്തി; മാവോയിസ്റ്റ് കൾട്ട് ലീഡറായി മക്കളെയും സ്ത്രീകളെയും തടവിൽ പാർപ്പിച്ചു; മലയാളിയായ ബാലകൃഷ്ണന് ഇനി ജീവിതം മുഴുവൻ ഇരുമ്പഴിക്കുള്ളിൽ കഴിയാം

ണ്ടനിലേക്കുള്ള മലയാളികളുടെ ആദ്യ കൂട്ട കുടിയേറ്റം നടക്കുന്നത് എഴുപതുകളിൽ ആയിരുന്നു. സിംഗപ്പൂർ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ ജോലി ചെയ്തിരുന്ന മലയാളികളാണ് അന്ന് ഇങ്ങോട്ട് കുടിയേറിയ പ്രധാനികൾ, ഒപ്പം ഉഗാണ്ട മുതലായ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നും അനേകം മലയാളികൾ യുകെയിൽ എത്തി. ഇക്കൂട്ടത്തിൽ എത്തപ്പെട്ടയാളാണ് മോവോയിസ്റ്റ് കൾട്ട് ലീഡർ എന്ന നിലയിൽ ഇപ്പോൾ ബ്രിട്ടീഷ് മാദ്ധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന അരവിന്ദ് ബാലകൃഷ്ണൻ. ആർക്കും സ്വപ്നം കാണാൻ പോലും സാധിക്കാത്ത ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കണോമിക്‌സിൽ പഠനത്തിനായി എത്തിയതാണ് ബാലകൃഷ്ണൻ.വിചാരണ പൂർത്തിയായ ഇദ്ദേഹം ഇപ്പോൾ ശിക്ഷയ്ക്ക് കാത്തിരിക്കുകയാണ്.നിരവധി കുറ്റങ്ങളിൽ പ്രതിയാണ് ബാലകൃഷ്ണനെന്നാണ് കോടതി കണ്ടെത്തിയിരിക്കുന്നത്. 34 വർഷത്തെ കാലത്തിനിടയിൽ ഇദ്ദേഹത്തിന്റെ കുറ്റകൃത്യങ്ങൾ മൂലം വിവിധ തരത്തിലുള്ള പീഡനമനുഭവിക്കേണ്ടി വന്നത് അനേകരാണ്. രഹസ്യബന്ധത്തിൽ പിറന്ന മകളെ ഇദ്ദേഹം 30 വർഷമാണ് തടവിൽ പാർപ്പിച്ചിരുന്നത്. അതിന് പുറമെ തന്റെ രണ്ട് അനുയായികളെ ബാലകൃഷ്ണൻ തുടർച്ചയായി ബലാത്സംഗം ചെയ്യുകയും ചെയ്തിരുന്നു.

74കാരനായ അരവിന്ദ് ബാലകൃഷ്ണൻ കോമ്രേഡ് ബാല എന്നാണറിയപ്പെടുന്നത്. കടുത്ത ലെഫ്റ്റ് വിങ് കമ്മ്യൂൺ സ്ഥാപിച്ചായിരുന്നു മൂന്ന് ദശാബ്ദക്കാലം ഇയാൾ വിലസിയിരുന്നത്. പുറംലോകത്ത് നിന്ന് യാതൊരു ബന്ധവുമില്ലാത്ത രീതിയിലായിരുന്നു ഇയാൾ തന്റെ മകളെ തടവിലിട്ടിരുന്നത്. അവസാനം അവർ തടവിൽ നിന്ന് രക്ഷപ്പെടുകയും ചെയ്തു. താൻ ദൈവമാണെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചായിരുന്നു ബാലകൃഷ്ണൻ തന്റെ രണ്ട് അനുയായികളെ ലൈംഗികകാര്യങ്ങൾക്ക് ഉപയോഗിച്ചിരുന്നത്.തനിക്ക് വഴങ്ങിത്തരുന്നതിലൂടെ അവർ പരിശുദ്ധകളാകുമെന്നായിരുന്നു അയാൾ അവരെ ബ്രെയിൻവാഷ് ചെയ്തിരുന്നത്. ബലാത്സംഗം, ലൈംഗിക പീഡനം, നിയമാനുസൃതമല്ലാത്ത രീതിയിൽ തടവിലിടൽ, തുടങ്ങിയ നിരവധി കുറ്റങ്ങൾക്കാണ് ഇദ്ദേഹത്തിന്റെ മുകളിൽ കോടതി ഇപ്പോൾ 14 ചാർജുകൾ ചുമത്തിയിരിക്കുന്നത്. അതായത് മൂന്ന് ഇരകളുമായി ബന്ധപ്പെട്ടതാണ് ഈ 14 ചാർജുകൾ. അതിന് പുറമെ മറ്റ് രണ്ട് കേസുകളുമായി ബന്ധപ്പെട്ട് ചുമത്തപ്പെട്ട രണ്ട് ചാർജുകൾ കൂടി കണക്കാക്കുമ്പോൾ മൊത്തം 16 ചാർജുകളാണ് ചുമത്തിയിരിക്കുന്നത്.

ബാലകൃഷ്ണനുമായി ബന്ധപ്പെട്ട കേസുകളിൽ മൂന്ന് ആഴ്ചത്തെ വിചാരണയ്ക്ക് ശേഷമാണ് ഇദ്ദേഹത്തെ തടവിലിടാൻ കോടതി തീരുമാനിച്ചിരിക്കുന്നത്. സൗത്ത് ലണ്ടനിലെ ഇയാളുടെ വീട് കേന്ദ്രീകരിച്ച് മൂന്ന് ദശാബ്ദത്തിനിടെ നടന്ന ഞെട്ടിപ്പിക്കുന്ന ക്രൂരകൃത്യങ്ങളാണ് ഇതിലൂടെ വെളിപ്പെട്ടിരിക്കുന്നത്.ബാലകൃഷ്ണൻ തന്റെ അനുയായികളെ കൊണ്ട് നിർബന്ധപൂർവം എഴുതിച്ചിരുന്ന ഡയറികൾ നിർണായക തെളിവുകളായി വർത്തിക്കുകയായിരുന്നു. ബാലകൃഷ്ണനെ ജയിലിൽ അടയ്ക്കാനുള്ള തീരുമാനത്തോട് പബ്ലിക് ഗാലറിയിലിരുന്ന മുൻ കൾട്ട് മെമ്പറും കടുത്ത ആരാധികയുമായ ജോസി ഹെറിവാൽ കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്. നിങ്ങൾ ഒരു നിഷ്‌കളങ്കനായ മനുഷ്യനെ ജയിലിലിടുന്നുവെന്ന് പറഞ്ഞാണ് ഇവർ അലറി വിളിച്ചതെന്ന് റിപ്പോർട്ടുണ്ട്. എന്നാൽ തനിക്ക് ആശ്വാസം തോന്നുന്നുവെന്നും അവസാനം നീതി ജയിച്ചിരിക്കുന്നുവെന്നാണ് ബാലകൃഷ്ണന്റെ മകൾ ഇതിനോട് പ്രതികരിച്ചിരിക്കുന്നത്.

തികച്ചും മനുഷ്യത്വരഹിതമായിട്ടായിരുന്നു ബാലകൃഷ്ണൻ ദൈവം ചമഞ്ഞ് തന്റെ അനുയായികളെ പലവിധത്തിൽ ചൂഷണം ചെയ്തിരുന്നതെന്നായിരുന്നു വിചാരണയിൽ തെളിഞ്ഞിരിക്കുന്നത്. തന്റെ ഭാര്യ പുറത്ത് പോകുന്ന വേളയിൽ ഇയാൾ കൾട്ട് മെമ്പർമാരെ വീട്ടിലേക്ക് വിളിച്ച് വരുത്തുകയും മുതലെടുക്കുകയുമായിരുന്നു. ചെറിയ തെറ്റുകൾക്ക് പോലും ഇയാൾ പുത്രിയെ ക്രൂരമായി മർദിക്കാറുണ്ടായിരുന്നു. പാട്ട് പാടുന്നതിന് പോലും മകൾക്ക് കൊടി യ പീഡനമാണ് ഏറ്റുവാങ്ങേണ്ട്ി വന്നിരുന്നത്.തന്റെ അച്ഛനെതിരെയുള്ള നീക്കത്തിന് കരുത്ത് പകർന്നതും പിന്നീട് ഈ മകൾ തന്നെയായിരുന്നു. ഉരുക്കുമുഷ്ടിയുപയോഗിച്ചായിരുന്നു കൾട്ട് ലീഡറായ ബാലകൃഷ്ണൻ തന്റെ കമ്മ്യൂൺ ഹൗസ് അടക്കി വാണിരുന്നത്.തന്നെ കൂട്ടിലിട്ട കിളിയെപ്പോലെ മൂന്ന് ദശാബ്ദക്കാലം പീഡിപ്പിച്ചിട്ടുണ്ടെങ്കിലും തനിക്ക് അച്ഛനോട് ക്ഷമിക്കാൻ സാധിക്കുമെന്നാണ് മകളായ ഫ്രാൻ പറയുന്നത്.

എന്നാൽ തനിക്ക് മുകളിൽചുമത്തപ്പെട്ട കേസുകളെല്ലാം ബാലകൃഷ്ണൻ നിഷേധിക്കുകയാണ് ചെയ്തിരിക്കുന്നത്. താൻ മകളെ വളരെ സ്‌നേഹത്തോടെയാണ് വളർത്തിയിട്ടുള്ളതെന്നാണ് ഇയാൾ പറയുന്നത്. എന്നാൽ പിന്നീട് തെളിവുകൾ പരിശോധിച്ച കോടതി ഇയാൾ കുറ്റകാരനാണെന്ന് കണ്ടെത്തുകയായിരുന്നു. തന്റെ മകളുമായുള്ള ബന്ധം ആരോപിച്ച് ഇയാൾ ഒരു 16കാരനെ അനധികൃതമായി തടവിലിടുകയും ചെയ്തിരുന്നുവെന്ന് തെളിഞ്ഞിട്ടുണ്ട്.ജനുവരിയിൽ തടവ് ശിക്ഷ ആരംഭിക്കുന്നത് വരെ ബാലകൃഷ്ണനെ റിമാൻഡിൽ വയ്ക്കാനാണ് ജഡ്ജായ ഡെബോറാഹ് ടൈലർ ഉത്തരവിട്ടിരിക്കുന്നത്. വിചാരണയുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥർ 3000ത്തിൽ അധികം രേഖകളാണ് പരിശോധിച്ചിരുന്നത്. 34 വർഷക്കാലം ബാലകൃഷ്ണൻ എഴുതിയ ഡയറികളും ഇതിന്റെ ഭാഗമായി പരിശോധിച്ചിരുന്നു. താൻ ഇരകളെ പ ീഡിപ്പിച്ചതിന്റെ നേർ ചിത്രം ഇയാൾ ഈ ഡയറികളിലൂടെ വെളിപ്പെടുത്തുന്നുണ്ട്.കൾട്ടിൽ വച്ച് മരണമടഞ്ഞ രണ്ട് സ്ത്രീകളുടെ മരണത്തെക്കുറിച്ച് വീണ്ടും അന്വേഷണം നടത്തണമെന്നുള്ള ആവശ്യവും പൊലീസിന് മുന്നിൽ ഉയർന്ന് വന്നിട്ടുണ്ട്.വീട്ടുതടങ്കലിൽ നിന്നും രക്ഷപ്പെടുന്നത് വരെ ഇദ്ദേഹത്തിന്റെ മകൾക്ക് ബാലകൃഷ്ണൻ തന്റെ അച്ഛനാണെന്നറിയില്ലായിരുന്നില്ലത്രെ. തടവുകാലത്ത് പുസ്തകങ്ങൾ വായിച്ചാണ് ഫഅരാൻ കാലം കഴിച്ചിരുന്നത്.മൂന്ന് ദശാബ്ദക്കാലത്തിനിടെ ബാലകൃഷ്ണൻ അതിവിദഗ്ധമായാണ് അധികൃതരുടെ നിരീക്ഷണത്തിൽ പെടാതെ കഴിഞ്ഞിരുന്നത്. തന്റെ അനുയായികളെയും രഹസ്യമാക്കി വയ്ക്കുന്നതിൽ ഇയാൾ വിജയിച്ചിരുന്നു.മകളെക്കുറിച്ച് പുറംലോകം അറിയരുതെന്ന് ഇദ്ദേഹത്തിന് കടുത്ത നിർബന്ധമായിരുന്നു. അതിനാൽ മകൾക്ക് വോട്ടവകാശം പോലും ഇയാൾ നിഷേധിച്ചിരുന്നു. ജനനസർട്ടിഫിക്കറ്റ് മാത്രമാണ് മകൾക്കുള്ള ഏക ഔദ്യോഗിക രേഖ.

1963ൽ ലണ്ടൻ സ്‌കൂൾ ഓഫ് എക്കണോമിക്‌സിൽ പഠിക്കാനെത്തിയ ബാലകൃഷ്ണൻ 1970കളിലാണ് കമ്മ്യൂണിസ്റ്റ് കലക്ടീവ് ബ്രിക്‌സ്ടണിലെ ബുക്ക്‌ഷോപ്പിൽ ആരംഭിക്കുന്നത്. ഇവിടെ ചൈനീസ് പുസ്തകങ്ങളും ചൈനീസ് പത്രമായ സിൻഹുവയും മാത്രമായിരുന്നു വിറ്റിരുന്നത്. ബാലകൃഷ്ണനും ഭാര്യ ചന്ദയും മറ്റ് അടുത്ത അനുയായികളും ചേർന്നാണ് മറ്റ് കടുത്ത ഇടത്പക്ഷ ആശയക്കാരെ റിക്രൂട്ട് ചെയ്ത് കമ്മ്യൂൺ സ്ഥാപിച്ചിരുന്നത്. ബാലകൃഷ്ണൻ സ്വയം പാർട്ടി സെക്രട്ടറിയായി പ്രഖ്യാപിക്കുകയുമായിരുന്നു. ബൂർഷ്വാ സംസ്‌കാരത്തിനെതിരെ പോരാടാൻ ഒരു വനിതാ പോരാളി കേഡറിനെ സൃഷ്ടിക്കുകയും തങ്ങളുടെ ലക്ഷ്യമാണെന്ന് പ്രഖ്യാപിച്ച ഇവർ നിരവധി വനിതകളെ ഇതിനായി റിക്രൂട്ട് ചെയ്യുകയുമുണ്ടായി.തന്റെ അനുയായികളെ കടുത്ത നിയമത്താൽ അടക്കി ഭരിച്ച ബാലകൃഷ്ണൻ ഇത്തരത്തിൽ വളരെ രഹസ്യമായി് തന്റെ കമ്മ്യൂൺ മൂന്ന് ദശാബ്ദക്കാലം നടത്തുകയും പലവിധ ചൂഷണങ്ങൾക്ക് വേദിയൊരുക്കുകയുമായിരുന്നുവെന്നാണ് തെളിഞ്ഞിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP