Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ബാറിലെ മേശയിൽ കാൽ കയറ്റിവെച്ചത് ഇഷ്ടപ്പെട്ടില്ല; തർക്കം മൂത്തപ്പോൾ ബീയർകുപ്പി കൊണ്ട് തലയ്ക്കടിച്ചു; പൊട്ടിയ കുപ്പിക്കൊണ്ട് കുത്തി; ഓച്ചിറയിലെ ബാറിലെ ആക്രമണത്തിൽ പ്രതികൾ അറസ്റ്റിൽ; പിടിയിലായത് നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളെന്ന് പൊലീസ്

ബാറിലെ മേശയിൽ കാൽ കയറ്റിവെച്ചത് ഇഷ്ടപ്പെട്ടില്ല; തർക്കം മൂത്തപ്പോൾ ബീയർകുപ്പി കൊണ്ട് തലയ്ക്കടിച്ചു; പൊട്ടിയ കുപ്പിക്കൊണ്ട് കുത്തി; ഓച്ചിറയിലെ ബാറിലെ ആക്രമണത്തിൽ പ്രതികൾ അറസ്റ്റിൽ; പിടിയിലായത് നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളെന്ന് പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: കൊല്ലത്തെ ബാറിലെ അടിപിടി കേസിൽ പ്രതികൽ അറസ്റ്റിൽ. ബാറിലെ മേശയിൽ കാൽ വച്ചതിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ യുവാവിനെ ബിയർ കുപ്പികൊണ്ട് കുത്തിക്കൊല്ലാൻ ശ്രമിച്ചവരാണ് അറസ്റ്റിലായത്. കൊല്ലം ഓച്ചിറയിലെ ബാറിലായിരുന്നു ആക്രമണം. ഓച്ചിറ പായിക്കുഴി നന്ദുഭവനത്തിൽ നന്ദു, കൃഷ്ണപുരം കാപ്പിൽമേക്ക് ഷിഹാസ് മൻസിലിൽ വാടകയ്ക്കു താമസിക്കുന്ന ക്ലാപ്പന സ്വദേശി കാക്ക ഷാൻ എന്ന ഷാൻ, ഓച്ചിറ വലിയകുളങ്ങര മീനാക്ഷിഭവനം വീട്ടിൽ അജയ് എന്നിവരാണു പിടിയിലായത്.

കഴിഞ്ഞ മാസം 22ന് രാത്രിയിൽ ഓച്ചിറ പ്രയാർവടക്ക് സ്വദേശി സുജിത്തിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് അറസ്റ്റ്. ബാറിൽ മദ്യപിക്കാനെത്തിയവരായിരുന്നു സുജിത്തും പ്രതികളും. ബാറിനുള്ളിലെ മേശപ്പുറത്ത് സുജിത് കാൽ കയറ്റിവച്ചു. ഇത് പ്രതികൾ ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ തർക്കമാണു കൊലപാതകശ്രമത്തിൽ കലാശിച്ചത്.

സുജിത്തിനെ മർദിച്ച് നിലത്തിട്ട് ബീയർ കുപ്പി കൊണ്ട് തലയ്ക്കടിച്ചു. പൊട്ടിയ കുപ്പി ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്താനും ശ്രമിച്ചെന്നു പൊലീസ് പറഞ്ഞു. ഗുരുതരമായി പരുക്കേറ്റ സുജിത്ത് കായംകുളം താലുക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. സുജിത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ്, ഒളിവിലായിരുന്ന രണ്ടു പ്രതികളെ ബെംഗളൂരുവിൽ നിന്നാണ് പിടികൂടിയത്.

മറ്റൊരാളെ പത്തനംതിട്ടയിലെ ഒളിസങ്കേതത്തിൽനിന്നു കസ്റ്റഡിയിലെടുത്തു. പ്രതികളായ നന്ദു, ഷാൻ, അജയ് എന്നിവർ ഓച്ചിറ, കരുനാഗപ്പള്ളി സ്റ്റേഷൻ പരിധികളിലെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണെന്ന് പൊലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP