Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

റസ്ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ നടത്തിപ്പിന് രണ്ടംഗ അഡ്-ഹോക്ക് കമ്മിറ്റി; നിർണായക തീരുമാനവുമായി ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ

റസ്ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ നടത്തിപ്പിന് രണ്ടംഗ അഡ്-ഹോക്ക് കമ്മിറ്റി; നിർണായക തീരുമാനവുമായി ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: റസ്ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ (ഡബ്ല്യു.എഫ്.ഐ.) നടത്തിപ്പിനായി രണ്ടംഗ അഡ്-ഹോക്ക് കമ്മിറ്റി രൂപവത്കരിച്ച് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ. അന്താരാഷ്ട്ര മത്സരങ്ങൾക്കായി താരങ്ങളെ തിരഞ്ഞെടുക്കുന്നതും പങ്കെടുപ്പിക്കുന്നതുമെല്ലാം അഡ്-ഹോക്ക് കമ്മിറ്റിയുടെ പരിധിയിൽ വരും. ഐ.ഒ.എ. എക്സിക്യുട്ടീവ് കൗൺസിൽ അംഗം ഭൂപേന്ദർ സിങ് ബജ്വ, കായികതാരം സുമ ശിരൂർ എന്നിവരാണ് കമ്മിറ്റിയിലെ അംഗങ്ങൾ.

ഡബ്ല്യു.എഫ്.ഐ ഇലക്ഷൻ മുന്നിൽ കണ്ടുകൊണ്ട് തിരഞ്ഞെടുപ്പിന്റെ ന്യായവും സുതാര്യവുമായ നടത്തിപ്പിനായി അഡ്-ഹോക്ക് കമ്മിറ്റിയിലേക്ക് ഹൈക്കോടതിയിൽ നിന്ന് വിരമിച്ച ജഡ്ജിയെയും ഉൾപ്പെടുത്തും.

റസ്ലിങ് ഫെഡറേഷന്റെ നടത്തിപ്പിന്റെ എല്ലാ ഉത്തരവാദിത്വവും അഡ്-ഹോക്ക് കമ്മിറ്റിക്കായിരിക്കും. 2023 മെയ്‌ ഏഴിന് തിരഞ്ഞെടുപ്പ് നടത്താനാണ് ഡബ്ല്യു.എഫ്.ഐ. ആദ്യം നിർദേശിച്ചത്. എന്നാൽ ഇക്കാര്യം കേന്ദ്ര യുവജനക്ഷേമ കായിക മന്ത്രാലയം അസാധുവാക്കി. തിരഞ്ഞെടുപ്പിന്റെ പുതിയ തീയ്യതി അഡ്-ഹോക്ക് കമ്മിറ്റി അറിയിക്കും.

ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് പി.ടി.ഉഷയുടെ നേതൃത്വത്തിൽ ന്യൂഡൽഹിയിൽ വെച്ച് നടന്ന ഐ.ഒ.എ. എക്സിക്യുട്ടീവ് കൗൺസിലിന്റെ അടിയന്തര യോഗത്തിനൊടുവിലാണ് കമ്മിറ്റി രൂപവത്കരിക്കാൻ തീരുമാനിച്ചത്. ഐ.ഒ.എ. ഭരണഘടനയിൽ മാറ്റം വരുത്തേണ്ട കാര്യങ്ങളെക്കുറിച്ച് ഹാജരായ അംഗങ്ങൾ വിശദമായ ചർച്ച നടത്തി.

' ഗുസ്തി താരങ്ങളുടെ പരാതി സ്വീകരിക്കാനായി 2023 ജനുവരിയിൽ ഇന്ത്യയുടെ എക്കാലത്തെയും മികച്ച വനിതാകായികതാരങ്ങളിലൊരാളായ മേരി കോം അധ്യക്ഷയായ ഒരു സമിതി ഐ.ഒ.എ. രൂപവത്കരിച്ചിരുന്നു. പരാതിക്കാരുടെയും എതിർകക്ഷിയുടെയും വിവിധ ഹിയറിങ്ങുകൾ നടത്തി. എന്നാൽ കമ്മിറ്റിയെയോ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനെയോ സമീപിക്കാതെ പൊതുസ്ഥലത്ത് ഗുസ്തി താരങ്ങൾ പ്രതിഷേധം നടത്തുന്നത് ദൗർഭാഗ്യകരമാണ്.

രാജ്യത്തിന്റെ കായികമേഖലയുടെ വികസനത്തിനായി കായികതാരങ്ങൾക്ക് എല്ലാവിധ സഹായവും നൽകുന്ന അസോസിയേഷനാണിത്. ഇന്ത്യൻ ഗുസ്തി താരങ്ങളുടെ താൽപര്യം സംരക്ഷിക്കുകയും ഈ വർഷം വരാനിരിക്കുന്ന ഏഷ്യൻ ഗെയിംസിലും മറ്റ് അന്താരാഷ്ട്ര ചാമ്പ്യൻഷിപ്പുകളിലും അവരുടെ പങ്കാളിത്തം ഉറപ്പാക്കുകയും ചെയ്യും. ഇതാണ് ഐ.ഒ.എയുടെ പരമപ്രധാനമായ ലക്ഷ്യം.'- പി.ടി.ഉഷ വ്യക്തമാക്കി.

ദേശീയ ഗെയിംസിൽ 43 കായിക മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കാനായി ഗോവ കൈവരിച്ച പുരോഗതിയിൽ ഐ.ഒ.എ പ്രസിഡന്റ് സംതൃപ്തി രേഖപ്പെടുത്തി. ഐ.ഒ.എ ജോയന്റ് സെക്രട്ടറിയും ആക്ടിങ് സിഇഒയുമായ കല്യാൺ ചൗബെ ഏപ്രിൽ 26 ന് ദേശീയ ഗെയിംസിന് മുന്നോടിയായി ഗോവൻ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്‌ച്ച നടത്തിയിരുന്നു. 37-ാമത് ദേശീയ ഗെയിംസ് ആ വർഷം അവസാനമാണ് നടക്കുന്നത്.

ഹാൻഡ്‌ബോൾ, തായ്‌ക്വോണ്ടോ അസോസിയേഷനിലെ ഭരണ വീഴ്ചകളിൽ എക്‌സിക്യൂട്ടീവ് കൗൺസിൽ ശ്രദ്ധയും ആശങ്കയും പ്രകടിപ്പിച്ചിട്ടുണ്ട്. കൃത്രിമം കാണിക്കുന്ന വ്യക്തികൾക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നും കായികതാരങ്ങളുടെ വികസനം ഉറപ്പാക്കുമെന്നും അസോസിയേഷൻ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP