Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സ്വകാര്യ കോളേജിനു വഴിവിട്ട സഹായം നൽകിയെന്നു കാട്ടി ദിഗ്‌വിജയ് സിങ്ങിനെതിരെ കേസ്; കോൺഗ്രസ് നേതാവിനെതിരെ ചുമത്തിയിരിക്കുന്നതു വഞ്ചനാക്കുറ്റം

സ്വകാര്യ കോളേജിനു വഴിവിട്ട സഹായം നൽകിയെന്നു കാട്ടി ദിഗ്‌വിജയ് സിങ്ങിനെതിരെ കേസ്; കോൺഗ്രസ് നേതാവിനെതിരെ ചുമത്തിയിരിക്കുന്നതു വഞ്ചനാക്കുറ്റം

ഭോപ്പാൽ: കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ്ങിനെതിരെ വഞ്ചനാക്കുറ്റം ചുമത്തി കേസെടുത്തു. മദ്ധ്യപ്രദേശ് മുഖ്യമന്ത്രിയായിരിയ്‌ക്കെ സ്വകാര്യ സ്ഥാപനത്തിന് നിയമവിരുദ്ധ ഇളവ് നൽകിയ സംഭവത്തിലാണു കേസ്.

സാമ്പത്തിക കുറ്റങ്ങൾ അന്വേഷിക്കുന്ന സംസ്ഥാന എക്കണോമിക് ഒഫൻസസ് വിംഗാണ് കേസെടുത്തത്. പ്രവേശനത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് ഒരു കോളേജിന് മേൽ ചുമത്തിയിരുന്ന 24 ലക്ഷം രൂപ പിഴ രണ്ടര ലക്ഷമാക്കി കുറച്ച് കൊടുത്തതിനാണ് വഞ്ചനാ കുറ്റത്തിന് കേസെടുത്തത്.

സാങ്കേതിക വിദ്യാഭ്യാസ മന്ത്രിയായിരുന്ന രാജ പട്ടേരിയയ്‌ക്കെതിരെയും ഇ.ഒ.ഡബ്ല്യു കേസെടുത്തു. രാധാവല്ലഭ് ശാർധ എന്ന മാദ്ധ്യമപ്രവർത്തകന്റെ പരാതിയിലാണ് ഇരുവർക്കുമെതിരെ കേസെടുത്തത്.

2000-01, 2001-02 വർഷങ്ങളിലെ പ്രവേശനവുമായി ബന്ധപ്പെട്ട് ആർ.കെ.ഡി.എഫ് കോളേജിന് 24 ലക്ഷം രൂപ പിഴ ചുമത്തിയിരുന്നു. പിഴ അഞ്ച് ലക്ഷമാക്കി കുറച്ച് തരാൻ കോളേജ് അധികൃതർ ദിഗ്‌വിജയ് സിംഗിനോട് ആവശ്യപ്പെട്ടിരുന്നു. ഇത് ദിഗ്‌വിജയ് സിംഗും രാജ പട്ടേരിയയും ഇടപെട്ട് രണ്ടര ലക്ഷമാക്കി കുറച്ചെന്നാണ് ആരോപണം. ആർ.കെ.ഡി.എഫ് ചെയർമാൻ സുനിൽ കപൂറിനെതിരെയും കേസെടുത്തിട്ടുണ്ട്. വഞ്ചന, വ്യാജരേഖയുണ്ടാക്കൽ, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയവയാണ് ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ. 1993 മുതൽ 2003 വരെയാണ് ദിഗ്‌വിജയ് സിങ് മദ്ധ്യപ്രദേശ് മുഖ്യമന്ത്രിയായിരുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ വിവാദ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ അടുത്തിടെ ദിഗ്‌വിജയ് സിങ് വാർത്തകളിൽ നിറഞ്ഞിരുന്നു. നരേന്ദ്ര മോദിയുടെ ബ്രിട്ടൻ സന്ദർശനവേളയിലായിരുന്നു പരിഹാസം. പോകുന്നിടത്തെല്ലാം ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ പ്രധാനമന്ത്രി നാശംവിതയ്ക്കുന്നുവെന്ന കണ്ടെത്തലാണു ദിഗ്‌വിജയ് സിങ് നടത്തിയത്. മോദി ഓസ്‌ട്രേലിയയിൽ പോയി മടങ്ങിയപ്പോൾ അവിടെ ഭരണാധികാരിയായിരുന്ന ടോണി ആബട്ട് സ്വന്തം പാർട്ടിയിൽ നിന്നു തന്നെ പുറത്താക്കപ്പെട്ടുവെന്ന് ദിഗ് വിജയ് സിങ് പരിഹസിക്കുന്നു. കാനഡയിലും ചൈനയിലും നേപ്പാളിലും ജർമനിയിലും ദുബായിലും എന്തിന് ബിഹാറിൽ വരെ മോദിയുടെ സന്ദർശനത്തിനു ശേഷം 'ദുരന്ത'മെന്നു പരിഹസിക്കുകയാണ് ദിഗ് വിജയ് സിങ്.

കാനഡയിൽ പത്തുവർഷത്തോളം അധികാരത്തിലിരുന്ന പ്രധാനമന്ത്രി സ്റ്റീഫൻ ഹാർപ്പർക്കു മോദിയുടെ വരവിനുശേഷം സ്ഥാനം നഷ്ടമായി. നേപ്പാളിൽ പ്രധാനമന്ത്രിയായിരുന്ന സുശീൽ കൊയ്‌രാള പുറത്താക്കപ്പെട്ടു. ചൈനയിലെ സാമ്പത്തിക രംഗം തകർച്ചയുടെ പടുകുഴിയിലേക്കു വീണു. ജർമനിയിൽ ഫോക്‌സ് വാഗൺ എന്ന ലോകത്തെ ഏറ്റവും വലിയ കാർ നിർമ്മാണക്കമ്പനി ഏറ്റവും വലിയ വഞ്ചനയക്കാരാണെന്ന കുപ്രസിദ്ധിയിലേക്കു പതിച്ചു. ദുബായിലാകട്ടെ മോദിയുടെ സന്ദർശനത്തിനുശേഷം ഭരണാധികാരിക്കുതന്നെ വ്യക്തിപരമായ നഷ്ടം സംഭവിച്ചു. ബിഹാറിലാകട്ടെ ബിജെപി വെറും 40 സീറ്റുകളിൽ ഒതുങ്ങി. ഏറ്റവുമൊടുവിലായിതാ ബ്രിട്ടനിലേക്കു പോകുകയാണ് മോദി. 'ദൈവമേ, രാജ്ഞിയെ കാത്തോണേ...' എന്നായിരുന്നു പരിഹാസരൂപേണയുള്ള ദിഗ്‌വിജയ് സിങ്ങിന്റെ ഫേസ്‌ബുക്ക് പരാമർശം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP