Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബിഎസ്എൻഎലിന്റെ ശുഷ്‌കാന്തി നോക്കണേ; ബിൽ അടയ്ക്കാത്ത മുൻ രാഷ്ട്രപതിക്ക് ജപ്തി നോട്ടീസ്! അബ്ദുൾ കലാമിന്റെ ജംഗമവസ്തുക്കൾ ജപ്തി ചെയ്യുമെന്നു മുന്നറിയിപ്പ്

ബിഎസ്എൻഎലിന്റെ ശുഷ്‌കാന്തി നോക്കണേ; ബിൽ അടയ്ക്കാത്ത മുൻ രാഷ്ട്രപതിക്ക് ജപ്തി നോട്ടീസ്! അബ്ദുൾ കലാമിന്റെ ജംഗമവസ്തുക്കൾ ജപ്തി ചെയ്യുമെന്നു മുന്നറിയിപ്പ്

തിരുവനന്തപുരം: മുൻ രാഷ്ട്രപതി എ പി ജെ അബ്ദുൾ കലാമിന് ബിഎസ്എൻഎല്ലിന്റെ ജപ്തി നോട്ടീസ്. ബിൽ തുക കുടിശികയുണ്ടെന്നു കാട്ടിയാണ് കലാമിനു ജപ്തി നോട്ടീസ് അയച്ചിരിക്കുന്നത്.

ഫോൺ ബില്ലിൽ 1029 രൂപ കുടിശിക വരുത്തിയെന്നു കാട്ടിയാണ് അബ്ദുൾ കലാമിന്റെ ഭൂസ്വത്തും ജംഗമ വസ്തുക്കളും ജപ്തി ചെയ്യുമെന്നറിയിച്ചുള്ള റിക്കവറി നോട്ടീസ് അയച്ചത്. പലതവണ നോട്ടീസ് അയച്ചിട്ടും ബില്ല് അടച്ചില്ലെന്ന കാരണം കാട്ടിയാണ് തുടർ നടപടികളിലേയ്ക്ക് നീങ്ങാൻ ബിഎസ് എൻഎൽ തീരുമാനിച്ചത്.

രാഷ്ട്രപതിയായി പദവിയിൽ ഉള്ളപ്പോഴും അതിന് ശേഷവും തിരുവനന്തപുരത്ത് എത്തിയാൽ എപിജെ അബ്ദുൾ കലാം തങ്ങിയിരുന്നത് രാജ്ഭവന് സമീപമുള്ള അനന്തപുരി സ്യൂട്ടിലാണ്. രാഷ്ട്രപതിയുടെ കാലാവധിക്ക് ശേഷമെടുത്ത ടെലിഫോൺ ബില്ലാണ് കുടിശികയായത്. പലതവണ നോട്ടീസ് അയച്ചിട്ടും ബില്ല് അടച്ചില്ലെന്ന കാരണം കാട്ടിയാണ് തുടർ നടപടികളിലേയ്ക്ക് നീങ്ങാൻ ബിഎസ്എൻഎൽ തീരുമാനിച്ചത്.

വന്യൂ റിക്കവറി തഹസിൽദാരെ ജപ്തി നടപടികൾക്ക് ചുമതലപ്പെടുത്തിയെന്നും ബിഎസ്എൻഎൽ പറയുന്നു. തിരുവനന്തപുരത്ത് ബിഎസ്എൻഎല്ലിന്റെ മേളയിൽ പങ്കെടുത്ത് ബിൽ കുടിശിക തീർക്കാൻ കഴിയുമെന്നും അറിയിപ്പിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP