Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആദ്യവിവാഹത്തിലെ കുട്ടിക്ക് അമ്മയുടെ ക്രൂരമർദ്ദനം; പൊലീസിൽ വിവരം എത്തിയതോടെ രണ്ടു കുട്ടികളുമായി ആത്മഹത്യയ്ക്ക് ശ്രമിച്ച് വീട്ടമ്മ; ഷാൾ അറുത്തു മാറ്റി രക്ഷിച്ച് പൊലീസ്; കമ്പംമേടിൽ സംഭവിച്ചത്

ആദ്യവിവാഹത്തിലെ കുട്ടിക്ക് അമ്മയുടെ ക്രൂരമർദ്ദനം; പൊലീസിൽ വിവരം എത്തിയതോടെ രണ്ടു കുട്ടികളുമായി ആത്മഹത്യയ്ക്ക് ശ്രമിച്ച് വീട്ടമ്മ; ഷാൾ അറുത്തു മാറ്റി രക്ഷിച്ച് പൊലീസ്; കമ്പംമേടിൽ സംഭവിച്ചത്

സ്വന്തം ലേഖകൻ

ഇടുക്കി: എട്ടുവയസുകാരിക്ക് അമ്മയുടെ ക്രൂരമർദനം. പരിക്കേറ്റ മൂന്നാം ക്ലാസ് വിദ്യാർത്ഥിനി ചികിത്സയിൽ. മർദ്ദന വിവരം പൊലീസിൽ അറിയിച്ചതോടെ ജീവനൊടുക്കാൻ അമ്മയുടെ ശ്രമം.

ഇടുക്കി കമ്പംമെട്ട് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് എട്ടുവയസുകാരിക്ക് അമ്മയുടെ ക്രൂരമർദനമേറ്റത്. പെൺകുട്ടിയുടെ ശരീരമാസകലം ക്ഷതമേറ്റ പാടും കൈയിൽ ചതവും ഉണ്ടായിട്ടുണ്ട്. കുട്ടിയെ ആക്രമിച്ച വിവരം പൊലീസിൽ അറിയിച്ചതോടെ വീട്ടമ്മ രണ്ടു കുട്ടികളുമായി ആത്മഹത്യക്കു ശ്രമിച്ചു. കമ്പംമെട്ട് പൊലീസ് എത്തിയാണ് കെട്ടിത്തൂങ്ങിയ വീട്ടമ്മയെ ഷാൾ അറുത്തുമാറ്റി രക്ഷിച്ചത്. വീട്ടമ്മ തുങ്ങിയതിന് സമീപം കുട്ടികൾക്കായി രണ്ടു ഷാളുകളും കെട്ടിയ നിലയിൽ പൊലീസ് കണ്ടെത്തി.

പരിക്കേറ്റത് വീട്ടമ്മയുടെ ആദ്യവിവാഹത്തിലെ കുട്ടിക്കാണ്. വീട്ടമ്മ രണ്ടാമത് വിവാഹം കഴിച്ചതിൽ മറ്റൊരു കുട്ടിയുമുണ്ട്. ആദ്യവിവാഹത്തിലെ കുട്ടിയെ വല്യമ്മ ഹോസ്റ്റലിൽ നിർത്തിയാണ് പഠിപ്പിക്കുന്നത്. ഇന്നലെ രാവിലെ വല്യമ്മ ജോലിക്കു പോകാനായി ഇറങ്ങി. ഇതിനിടെ വീട്ടിലുണ്ടായിരുന്ന എട്ടു വയസുകാരിയെ വഴക്കു പറയുന്നത് കേട്ട വല്യമ്മ തിരികെയെത്തി കുട്ടിയെ വഴക്കുപറയുന്നത് വിലക്കി. ഇതിൽ പ്രകോപിതയായ വീട്ടമ്മ വല്യമ്മയെയും എട്ടു വയസുകാരിയെയും ആക്രമിക്കുകയായിരുന്നു.

വല്യമ്മ വിവരമറിച്ചതനുസരിച്ച് കമ്പംമെട്ട് പൊലീസ് എത്തുന്നതിനു തൊട്ടു മുൻപ് വീട്ടമ്മ കുട്ടികളുമായി മുറിയിൽ കയറി ആത്മമഹത്യക്ക് ശ്രമിക്കുകയായിരുന്നു. വീട്ടമ്മയെ പൊലീസ് വാതിൽ തുറന്ന് അകത്ത് കയറി രക്ഷപെടുത്തി. അമ്മയുടെ ആക്രമണത്തിൽ പരുക്കേറ്റ എട്ടു വയസുകാരിയെ കമ്പംമെട്ട് പൊലീസാണ് ആശുപത്രിയിൽ എത്തിച്ചത്. കമ്പംമെട്ട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP