Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നോ പാർക്കിങ് സ്ഥലത്ത് നിർത്തിയിട്ട കാർ അവിടെ നിന്ന് മാറ്റുവാൻ ആവശ്യപ്പെട്ടതിന് അക്രമം; കൂത്തുപറമ്പിൽ ഹോം ഗാർഡിനെ വാഹനം കൊണ്ടു ഇടിച്ചു പരുക്കേൽപ്പിച്ച യുവാവ് അറസ്റ്റിൽ

നോ പാർക്കിങ് സ്ഥലത്ത് നിർത്തിയിട്ട കാർ അവിടെ നിന്ന് മാറ്റുവാൻ ആവശ്യപ്പെട്ടതിന് അക്രമം; കൂത്തുപറമ്പിൽ ഹോം ഗാർഡിനെ വാഹനം കൊണ്ടു ഇടിച്ചു പരുക്കേൽപ്പിച്ച യുവാവ് അറസ്റ്റിൽ

സ്വന്തം ലേഖകൻ

കൂത്തുപറമ്പ്: കൂത്തുപറമ്പ് നഗരത്തിലെ തലശേരി ഇിറോഡിൽ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോം ഗാർഡിനെ ഭീഷണി പെടുത്തുകയും അസഭ്യംപറയുകയും വാഹനം കൊണ്ട് ഇടിച്ചു പരുക്കേൽപ്പിക്കുകയും ചെയ്തതിനു ശേഷം അവിടെ നിന്നും കടന്നു കളഞ്ഞ യുവാവിനെ കൂത്തുപറമ്പ് ടൗൺ പൊലിസ് അറസ്റ്റു ചെയ്തു.

നോ പാർക്കിങ് സ്ഥലത്ത് നിർത്തിയിട്ട കാർ അവിടെ നിന്ന് മാറ്റുവാൻ ആവശ്യപ്പെട്ടതിന് ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന കൂത്തുപറമ്പ് പൊലീസ് സ്റ്റേഷനിലെ ഹോം ഗാർഡിനെ ഭീഷണിപ്പെടുത്തുകയും പരസ്യമായി അസഭ്യം പറയുകയും കാറുകൊണ്ട് ഇടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്ത് അവിടെ നിന്ന് കടന്നുകളഞ്ഞയാളെയാണ് കൂത്തുപറമ്പ് പൊലീസ് പിടികൂടിയത്. അന്നേ ദിവസം ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഹോം ഗാർഡ് രമേശന്റെ പരാതിയിലാണ് കൂത്തുപറമ്പ് നവാസ് മൻസിൽ, കണ്ടേരിയിലെ പി.കെ അർഷാദിനെ അറസ്റ്റു ചെയ്തത്.

ഇയാൾക്കെതിരെ ഇതിന് മുൻപും കൂത്തുപറമ്പ് സ്റ്റേഷനിൽ നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.കൂത്തുപറമ്പ്,തലശ്ശേരി റോഡിലെ നോ പാർക്കിങ് സ്ഥലത്ത് വച്ചാണ് കഴിഞ്ഞ ദിവസം സംഭവം നടന്നത്.കൂത്തുപറമ്പ് പൊലീസ് സ്റ്റേഷനിലെ സബ്ബ് ഇൻസ്‌പെക്ടർ അഖിൽ, ജൂനിയർ സബ് ഇൻസ്പെക്ടർ പി.വി അനീഷ് കുമാർ , സിവിൽ പൊലീസ് ഓഫീസർമാരായ മഹേഷ്, ഷിനിത, റാഷിദ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയായ യുവാവിനെപിടികൂടിയത്. ഈയാളെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലിസ് അറിയിച്ചു. 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP