Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

134 വാർഡിൽ ആംആദ്മി; 104 ഇടത്ത് ബിജെപിയും; 15ൽ അധികം കൗൺസിലർമാരെ ചാക്കിലാക്കി ഭരണം പിടിക്കാനുള്ള 'ഓപ്പറേഷൻ കമല' ഡൽഹിയിൽ നടക്കാത്തിന് കാരണം കെജ്രിവാളിന്റെ നേതൃത്വ കരുത്ത്; ആദ്യ വട്ടം കൗൺസിൽ ഹാൾ അലങ്കോലമാക്കിയവർ ഇത്തവണ മത്സരത്തിന് പോലും മുതിർന്നില്ല; ഡൽഹിയിൽ ആപ്പ് ഭരണം തുടരും

134 വാർഡിൽ ആംആദ്മി; 104 ഇടത്ത് ബിജെപിയും; 15ൽ അധികം കൗൺസിലർമാരെ ചാക്കിലാക്കി ഭരണം പിടിക്കാനുള്ള 'ഓപ്പറേഷൻ കമല' ഡൽഹിയിൽ നടക്കാത്തിന് കാരണം കെജ്രിവാളിന്റെ നേതൃത്വ കരുത്ത്; ആദ്യ വട്ടം കൗൺസിൽ ഹാൾ അലങ്കോലമാക്കിയവർ ഇത്തവണ മത്സരത്തിന് പോലും മുതിർന്നില്ല; ഡൽഹിയിൽ ആപ്പ് ഭരണം തുടരും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ആംആദ്മിയുടെ കരുത്ത് ബിജെപിയും അംഗീകരിച്ചു. കുതിരക്കച്ചവടത്തിന് സാധ്യത ഇല്ലെന്ന് അവരും തിരിച്ചറിഞ്ഞു. ഇതോടെഡൽഹി കോർപ്പറേഷനിൽ പ്രതിസന്ധി തീരുകയാണ്. ബിജെപി സ്ഥാനാർത്ഥികൾ പത്രിക പിൻവലിച്ചതോടെ ഡൽഹി മുനിസിപ്പൽ കോർപറേഷൻ മേയർ, ഡപ്യൂട്ടി മേയർ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി (എഎപി) എതിരില്ലാതെ വിജയിച്ചു. നിലവിലുള്ള മേയർ ഷെല്ലി ഒബ്‌റോയ്, ഡപ്യൂട്ടി മേയർ ആലേ മുഹമ്മദ് ഇഖ്ബാൽ എന്നിവരാണു വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.

കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന തിരഞ്ഞെടുപ്പിൽ മേയർ, ഡപ്യൂട്ടി മേയർ സ്ഥാനത്തേക്കു തിരഞ്ഞെടുക്കപ്പെട്ട ഇരുവരെയും എഎപി വീണ്ടും സ്ഥാനാർത്ഥികളായി പ്രഖ്യാപിക്കുകയായിരുന്നു. ഡൽഹി കോർപറേഷനിൽ 5 വർഷത്തെ കാലാവധിയിൽ എല്ലാ സാമ്പത്തിക വർഷത്തിന്റെയും തുടക്കത്തിലുള്ള ആദ്യ യോഗത്തിൽ പുതിയ മേയറെയും ഡപ്യൂട്ടി മേയറെയും തിരഞ്ഞെടുക്കണമെന്നാണു ചട്ടം. ആദ്യ തവണ വലിയ ഏറ്റുമുട്ടൽ വോട്ടെടുപ്പിനിടെ നടന്നിരുന്നു. അന്നും ആരും കാലുമാറിയില്ല. ഈ സാഹചര്യം വീണ്ടും തുടർന്നു. ഇതുകൊണ്ടാണ് ബിജെപി വോട്ടെടുപ്പിൽ നിന്ന് മാറിയത്.

കോർപറേഷനിലെ 250 വാർഡുകളിൽ 134 വാർഡുകളിൽ വിജയിച്ചാണ് എഎപി ഭരണം നേടിയത്. ബിജെപി 104 വാർഡുകളിലാണു വിജയിച്ചത്. 15ൽ അധികം കൗൺസിലർമാർ കൂറുമാറിയാൽ മാത്രമേ ഡൽഹിയിൽ അട്ടിമറിക്ക് സാധ്യതയുള്ളൂ. എന്നാൽ അധികം ആരേയും വലയിലാക്കാൻ ബിജെപിക്ക് കഴിഞ്ഞില്ലെന്നതാണ് വസ്തുത. ആംആദ്മി നേതൃത്വത്തിന്റെ കരുത്താണ് ഇതിന് കാരണം. മദ്യ നയ കേസ് അഴിമതിയും ആരേയും സ്വാധീനിച്ചില്ല. ഇതാണ് ആംആദ്മി ഭരണത്തിന് ഡൽഹിയിൽ പ്രശ്‌നമില്ലാതെ പോകാൻ കാരണം. ഒരു കൗൺസിലർ മാത്രമാണ് കൂറുമാറിയത്.

മനീഷ് സിസോദിയയുടെ അറസ്റ്റിന് പിന്നാലെ നഷ്ടപ്പെട്ട പ്രതിച്ഛായ വീണ്ടെടുക്കാൻ ആംആദ്മി പാർട്ടിയുടെ ശ്രമം തുടങ്ങിയിരുന്നു. ഗൃഹ സന്ദർശന പരിപാടികളിലൂടെ ജനങ്ങളോട് നിലപാട് വിശദീകരിക്കാൻ നേതാക്കൾക്ക് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ നിർദ്ദേശം നൽകിയിരുന്നു. ജനപക്ഷ പദ്ധതികളെ അട്ടിമറിക്കാൻ ഉള്ള ബിജെപിയുടെ നീക്കം സിബിഐ നടപടിയിലൂടെ തെളിഞ്ഞെന്നാണ് ആംആദ്മി പാർട്ടി ആരോപണം.

രണ്ട് മന്ത്രിമാർ ജയിലിൽ ആയത് ആംആദ്മി പാർട്ടിക്കും ഡൽഹി സർക്കാരിനും വലിയ തിരിച്ചടിയായിട്ടുണ്ട്. . വിവിധ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പാർട്ടിയുടെ നഷ്ടപ്പെട്ട പ്രതിച്ഛായ തിരിച്ച് പിടിക്കാൻ ആണ് പാർട്ടി ഒരുങ്ങുന്നത്. ഇതിനായി ജനപ്രതിനിധികൾ ഉൾപ്പടെയുള്ള നേതാക്കളോട് ഗൃഹ സന്ദർശന പരിപാടികൾ ആവിഷ്‌കരിക്കാനും പാർട്ടി ദേശീയ അധ്യക്ഷൻ ആവശ്യപ്പെട്ടു. കോർപ്പറേഷൻ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് ബിജെപി പകരം വീട്ടുകയാണ് എന്നും ആം ആദ്മി പാർട്ടി ആരോപിച്ചിരുന്നു.

ആംആദ്മി പാർട്ടി (എഎപി) ദേശീയ പാർട്ടി പദവി നേടിയിരുന്നു. ദേശീയ പാർട്ടി പദവി ലഭിക്കണമെങ്കിൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ കുറഞ്ഞത് 2% സീറ്റ് 3 സംസ്ഥാനങ്ങളിൽ നിന്നായി ലഭിച്ചിരിക്കണം - അതായത് 11 സീറ്റ്. അല്ലെങ്കിൽ ലോക്സഭയിലേക്കോ നിയമസഭയിലേക്കോ നടക്കുന്ന തിരഞ്ഞെടുപ്പിൽ 4 സംസ്ഥാനങ്ങളിൽ നിന്ന് 6% വോട്ട് ലഭിക്കണം. ഇതുമല്ലെങ്കിൽ 4 സംസ്ഥാനങ്ങളിൽ പാർട്ടിക്ക് സംസ്ഥാന കക്ഷി പദവി ഉണ്ടായിരിക്കണം.

ഡൽഹി, പഞ്ചാബ് സംസ്ഥാനങ്ങൾ ഭരിക്കുന്ന എഎപി ഈ വർഷമാദ്യം നടന്ന ഗോവ നിയമസഭാ തിരഞ്ഞെടുപ്പിൽ 2 സീറ്റിൽ വിജയിക്കുകയും 6.77% വോട്ട് നേടുകയും ചെയ്തിരുന്നു. ദേശീയ പാർട്ടി പദവി നേടാൻ എഎപിക്കു ഹിമാചലിലോ ഗുജറാത്തിലോ 6% വോട്ട് അനിവാര്യമായിരുന്നു. പാർട്ടി രൂപീകരിച്ചതിന്റെ 10ാം വർഷത്തിലാണ് ദേശീയ പാർട്ടി പദവി ലഭിക്കുന്നത്. ഡൽഹി മുനിസിപ്പാലിറ്റിയിലെ വിജയത്തിനു പിന്നാലെ മറ്റൊരു നേട്ടം.

നിലവിൽ കോൺഗ്രസ്, ബിജെപി, ബിഎസ്‌പി, സിപിഐ, സിപിഎം, എൻസിപി, തൃണമൂൽ, നാഷനൽ പീപ്പിൾസ് പാർട്ടി (എൻപിപി) എന്നിവർക്കാണു ദേശീയ പാർട്ടി പദവിയുള്ളത്. മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാങ്മയുടെ എൻപിപിക്കു 2019 ലാണ് ഈ പദവി ലഭിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP