Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒടുവിൽ ആ 68 അദ്ധ്യാപർക്ക് നീതി ലഭിച്ചു; ജൂനിയർ ഇംഗ്ലീഷ് അദ്ധ്യാപകർക്ക് പുനർനിയമനം നൽകി സർക്കാർ ഉത്തരവ്; 68 സൂപ്പർ ന്യൂമററി തസ്തികകൾ സൃഷ്ടിച്ചു കൊണ്ടാണ് നിയമനം; സമരമുഖത്തായിരുന്ന അദ്ധ്യാപകർക്ക് ആശ്വാസം

ഒടുവിൽ ആ 68 അദ്ധ്യാപർക്ക് നീതി ലഭിച്ചു; ജൂനിയർ ഇംഗ്ലീഷ് അദ്ധ്യാപകർക്ക് പുനർനിയമനം നൽകി സർക്കാർ ഉത്തരവ്; 68 സൂപ്പർ ന്യൂമററി തസ്തികകൾ സൃഷ്ടിച്ചു കൊണ്ടാണ് നിയമനം; സമരമുഖത്തായിരുന്ന അദ്ധ്യാപകർക്ക് ആശ്വാസം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പിഎസ്‌സി വഴി നിയമനം ലഭിച്ച ശേഷം തസ്തിക പുനർ നിർണയത്തിന്റെ പേരിൽ സർവീസിൽ നിന്ന് പിരിച്ചു വിടപ്പെട്ട 68 അദ്ധ്യാപകർക്ക് 2025 മെയ് വരെ പുനർ നിയമനം നൽകാൻ തീരുമാനമായി. സർവീസിൽ നിന്ന് പിരിച്ചുവിടപ്പെട്ട ഹയർ സെക്കൻഡറി വിഭാഗം ജൂനിയർ ഇംഗ്ലീഷ് അദ്ധ്യാപകർക്ക് 2025 മെയ് 31 വരെ നിയമനം നൽകാനാണ് മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം. 68 സൂപ്പർ ന്യൂമററി തസ്തികകൾ സൃഷ്ടിച്ചു കൊണ്ടാണ് നിയമനം നൽകുന്നത്.

ജോലി പോയതിനാൽ സമരത്തിൽ ആയിരുന്ന അദ്ധ്യാപകർക്ക് ആശ്വാസമാണ് ഈ തീരുമാനം. നേരത്തെ പിഎസ്‌സി വഴി നിയമനം ലഭിച്ച് ഒന്നര വർഷത്തിലേറെ ജോലി ചെയ്ത ശേഷമാണ് ജൂനിയർ ഇംഗ്ലീഷ് അദ്ധ്യാപകരെ പിരിച്ചുവിട്ടത്. ഒഴിവുകൾ വരുന്ന മുറക്ക് സീനിയോറിറ്റി അടിസ്ഥാനത്തിൽ നിയമനം നൽകുമെന്നായിരുന്നു പിരിച്ചുവിടുമ്പോൾ വിദ്യാഭ്യാസ വകുപ്പ് പറഞ്ഞത്. ഉണ്ടായിരുന്ന സർക്കാർ ജോലി രാജി വച്ച് മെച്ചപ്പെട്ട ശമ്പളം പ്രതീക്ഷിച്ച് ഹയർ സെക്കൻഡറി അദ്ധ്യാപക ജോലിയിൽ പ്രവേശിച്ചവരാണ് സർക്കാരിന്റെ ഉത്തരവിലൂടെ വഴിയാധാരമായത്.

2017ലെ വിജ്ഞാപനം അനുസരിച്ച് 2018ലെ പരീക്ഷയിൽ മുന്നിലെത്തി 2019ലെ റാങ്ക് ലിസ്റ്റിൽ നിന്ന് 2021ൽ സ്ഥിര നിയമനം കിട്ടിയവരായിരുന്നു ഈ 68 അദ്ധ്യാപകരും. നിയമന പ്രശ്‌നത്തിൽ സെക്രട്ടേറിയറ്റിനു മുന്നിൽ ഈസ്റ്റർ ദിനത്തിൽ അദ്ധ്യാപകർ യാചകാ സമരം നടത്തിയിരുന്നു. തസ്തികാ പുനർനിർണയത്തിന്റെ ഭാഗമായി സീനിയർ അദ്ധ്യാപകർ ആഴ്ചയിലെടുക്കേണ്ട ക്ലാസ് 24 ൽ നിന്ന് 25 ആക്കിയിരുന്നു. ഇതോടെ ജൂനിയർ അദ്ധ്യാപകർ എടുക്കേണ്ട ക്ലാസുകൾ ഏഴിൽ നിന്ന് ആറായി കുറഞ്ഞു. ഇതാണ് 68 അദ്ധ്യാപകർ വിദ്യാഭ്യാസവകുപ്പിന് അധികപ്പറ്റാകാൻ കാരണമായത്. സമാന സാഹചര്യമുള്ളപ്പോൾ എയ്ഡഡ് സ്‌കൂളിലെ അദ്ധ്യാപകർക്ക് കിട്ടിയ തൊഴിൽ സംരക്ഷണം സർക്കാർ സ്‌കൂളുകളിലും വേണമെന്നാണ് ഇവരുടെ ആവശ്യപ്പെട്ടിരുന്നു.

അദ്ധ്യാപകരുടെ അവകാശങ്ങളോ വ്യക്തികൾ എന്ന നിലയിലുള്ള അവരുടെ കേവലമായ അഭിമാനമോ അന്തസ്സോ ഒന്നും മാനിക്കാത്ത ഹീനമായ ഒരു നടപടിയാണ് പൊതുവിദ്യാഭ്യാസ വകുപ്പ് സ്വീകരിച്ചതെന്ന ആക്ഷേപം ഉയർന്നു വന്നിരുന്നു. ഇത്രയധികം ആളുകളെ പിരിച്ചുവിട്ട്, തുടർന്ന് ക്ലാസ് നടത്താൻ വേണമെങ്കിൽ ഗസ്റ്റ് ടീച്ചർമാരെ റിക്രൂട്ട് ചെയ്യുന്നതിൽ വകുപ്പിന് വിരോധമില്ല. ഗസ്റ്റ് ടീച്ചർമാർ കഴിഞ്ഞ വർഷവും ഉണ്ടായിരുന്നു. സ്ഥിരനിയമനം ലഭിച്ചവരെ ഒഴിവാക്കി അവിടെ ഗസ്റ്റുകളെ കുടിയിരുത്താൻ ശ്രമിക്കുന്നതിന്റെ പിന്നിലെ യുക്തിയെന്താണ് സാമ്പത്തിക ലാഭമാണോയെന്നും ഇവർ ചോദിക്കുകയുണ്ടായി.

പിരിച്ചുവിടപ്പെട്ട അദ്ധ്യാപകരുടെ വീഴ്‌ച്ചയല്ല നടപടിക്ക് പിന്നിലെന്ന് പകൽപോലെ വ്യക്തമായിരുന്നു. കഷ്ടപ്പെട്ടു പഠിച്ച് മത്സരപ്പരീക്ഷകളുടെ കടമ്പകൾ കടന്ന്, കോവിഡ് കാലത്തെ നിയമന നിരോധ കാലവും പിന്നിട്ടാണ് നിയമനം ലഭിച്ചത്. പിന്നീട് അവരെ ചട്ടപ്രകാരം റഗുലറൈസ് ചെയ്തിട്ടുമുണ്ട്. അവരെ റിക്രൂട്ട് ചെയ്തത് സൂപ്പർ ന്യൂമററി ഒഴിവുകളിലേക്കല്ല താനും. ആർക്കും ജോലിഭാരക്കുറവ് ഒന്നും ഉണ്ടായില്ല താനും. പിന്നെന്തിനാണ് അസാമാന്യമായ ധൃതി പിടിച്ചുള്ള നാടകീയമായ ഈ സ്ഥലം മാറ്റവും പിരിച്ചുവിടലും എന്നാണ് ഈ അദ്ധ്യാപകർ ഉന്നയിച്ചിരുന്ന പ്രധാന ചോദ്യം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP