Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'കെ ഛോ ഭൈലാ'; ഗുജറാത്തി ഭാഷയിൽ പ്രധാനമന്ത്രിയുടെ വാക്കുകൾ തന്നെ ഞെട്ടിച്ചെന്ന് ഉണ്ണി മുകുന്ദൻ; യുവം പരിപാടിക്ക് ശേഷം നരേന്ദ്ര മോദിയുമായി ഉണ്ണി മുകുന്ദൻ താജിൽ വെച്ച് സംസാരിച്ചത് 45 മിനിറ്റ്; അന്നു സി.എമ്മായി കണ്ടയാളെ ഇന്ന് പി.എമ്മായി കാണാൻ പറ്റിയല്ലോയെന്ന് പറഞ്ഞപ്പോൾ മോദി ചിരിച്ചെന്ന് നടൻ

'കെ ഛോ ഭൈലാ'; ഗുജറാത്തി ഭാഷയിൽ പ്രധാനമന്ത്രിയുടെ വാക്കുകൾ തന്നെ ഞെട്ടിച്ചെന്ന് ഉണ്ണി മുകുന്ദൻ; യുവം പരിപാടിക്ക് ശേഷം നരേന്ദ്ര മോദിയുമായി ഉണ്ണി മുകുന്ദൻ താജിൽ വെച്ച് സംസാരിച്ചത് 45 മിനിറ്റ്; അന്നു സി.എമ്മായി കണ്ടയാളെ ഇന്ന് പി.എമ്മായി കാണാൻ പറ്റിയല്ലോയെന്ന് പറഞ്ഞപ്പോൾ മോദി ചിരിച്ചെന്ന് നടൻ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഗുജറാത്തിൽ ജനിച്ചു വളർന്ന് മലയാള സിനിമയിൽ അറിയപ്പെടുന്ന നടനായി മാറിയ വ്യക്തിത്വാണ് ഉണ്ണി മുകുന്ദന്റേത്. സംഘപരിവാർ കാഴ്‌ച്ചപ്പാടുകൾ പങ്കുവെക്കുന്നതിന്റെ പേരിൽ വിമർശനങ്ങൾ ഉയർന്നെങ്കിലും അതൊന്നും വകവെക്കാതെ തന്റെ അഭിപ്രായങ്ങളുമായി മുന്നോട്ടു പോകുകയാണ് അദ്ദേഹം ചെയ്യാറ്. ഗുജറാത്തിൽ നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരിക്കുമ്പോൾ അവിടെ ജീവിച്ച അനുഭവങ്ങൾ മുമ്പും ഉണ്ണി പങ്കുവെച്ചിരുന്നു. മോദിക്കൊപ്പം പട്ടം പറത്തൽ ഉത്സവത്തിൽ അടക്കം അദ്ദേഹം പങ്കെടുത്തിരുന്നു. ഇതിന് ശേഷം ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്‌ച്ച നടത്താനും ഉണ്ണി മുകന്ദനായി. ആ സന്തോഷം പങ്കുവെച്ചു ഉണ്ണം ഫേസ്‌ബുക്കിൽ കുറിപ്പെഴുതിയിട്ടുണ്ട്.

പ്രധാനമന്ത്രി മോദിയുമായി ഗുജറാത്തിയിൽ സംസാരിച്ചെന്നും അദ്ദേഹം തന്നോട് ഗുജറാത്തിയിൽ സംസാരിച്ചതും കേട്ട് അത്ഭുതപ്പെട്ടെന്നും ഉണ്ണികുറിച്ചു. ഉണ്ണി മുകുന്ദന്റെ വാക്കുകൾ ഇങ്ങനെയാണ്:

''ഭൈലാ കേം ചോ'' (മോനേ എങ്ങനെയുണ്ട്)! -ഗുജറാത്തി ഭാഷയിൽ പ്രധാനമന്ത്രിയുടെ ചോദ്യംകേട്ട് ഉണ്ണി മുകുന്ദൻ ഒന്നമ്പരന്നു. അടുത്തനിമിഷംതന്നെ ഗുജറാത്തിഭാഷയിൽ തിരിച്ചുസംസാരിച്ച് തകർത്തടിച്ചപ്പോൾ നടൻ ഉണ്ണി മുകുന്ദന് 'യുവം' പരിപാടി സമ്മാനിച്ചത് ജീവിതത്തിലെ അവിസ്മരണീയനിമിഷങ്ങൾ. യുവം പരിപാടിക്കുശേഷം ഉണ്ണി മുകുന്ദനെ താജ് മലബാർ ഹോട്ടലിലേക്കും പ്രധാനമന്ത്രി ക്ഷണിച്ചു. അവിടെ അരമണിക്കൂറോളം പ്രധാനമന്ത്രിയുമായി സംസാരിച്ചു.

24 വർഷത്തോളം ഗുജറാത്തിൽ താമസിച്ചിരുന്ന ഉണ്ണി മുകുന്ദനോട് അവിടത്തെ വിശേഷങ്ങളിൽ പലതും മോദി പങ്കിട്ടു. ''എന്നെപ്പറ്റി പലകാര്യങ്ങളും മനസ്സിലാക്കിയാണ് അദ്ദേഹം എന്നോടുസംസാരിച്ചത്. എനിക്ക് 13 വയസ്സുള്ളപ്പോഴാണ് മോദിയെ ദൂരെനിന്ന് ആദ്യമായിക്കാണുന്നത്. അന്നു സി.എമ്മായി കണ്ട ആളെ ഇന്ന് പി.എമ്മായി കാണാൻ പറ്റിയല്ലോയെന്ന് ഞാൻ പറഞ്ഞപ്പോൾ നിറഞ്ഞ ചിരിയിലായിരുന്നു അദ്ദേഹം. മാളികപ്പുറം സിനിമയെക്കുറിച്ചും മോദി സംസാരിച്ചു. ഗുജറാത്തിൽ സിനിമ ചെയ്യാനും ക്ഷണിച്ചു'' -പ്രധാനമന്ത്രിക്കൊപ്പം ചെലവഴിച്ച നിമിഷങ്ങളെപ്പറ്റി ഉണ്ണി മുകുന്ദൻ പറഞ്ഞു.

മോദിയുടെ കേരള സന്ദർശനത്തിന്റെ ഭാഗമായി കൊച്ചിയിൽ സംഘടിപ്പിച്ച യുവം 2023 പരിപാടിയിൽ പങ്കെടുത്തവരിൽ ഉണ്ണി മുകുന്ദനും ഉണ്ടായിരുന്നു. അതിനു ശേഷമാണ് പ്രധാനമന്ത്രിയെ വ്യക്തിപരമായി കാണാൻ ഉണ്ണി മുകുന്ദന് സമയം ലഭിച്ചത്. പ്രധാനമന്ത്രി മോദിയെ നേരിൽ കണ്ട് ഗുജറാത്തിയിൽ സംസാരിക്കുക എന്നത് തന്റെ വലിയ സ്വപ്നമായിരുന്നുവെന്നും ഇന്ന് അത് സാധിച്ചെന്നും താരം പറഞ്ഞു.

നിരവധി പേരായിരുന്നു പോസ്റ്റിന് താഴെയായി കമന്റുകളുമായെത്തിയത്. ഗുജറാത്തിൽ ജനിച്ച് വളർന്ന ഉണ്ണി മുകുന്ദന് എടുത്ത് പറയത്തക്ക സിനിമാ ബന്ധങ്ങളൊന്നുമുണ്ടായിരുന്നില്ല. കഷ്ടപ്പെട്ടാണ് സിനിമയിലെത്തിയതെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞിരുന്നു. അഭിനേതാവാകാനാണ് ആഗ്രഹിക്കുന്നതെന്ന് അച്ഛനോട് പറഞ്ഞിരുന്നു. നാട്ടിലെ സുഹൃത്തുക്കളോട് അച്ഛൻ ഇതേക്കുറിച്ച് സംസാരിച്ചിരുന്നു. ടി ജി രവിയാണ് ലോഹിതദാസിന്റെ അഡ്രസ് തന്നത്. അതിന് ശേഷമാണ് അദ്ദേഹത്തിന് കത്തെഴുതിയതെന്നും നടൻ വ്യക്തമാക്കിയിരുന്നു. മലയാളത്തിന് പുറമെ അന്യഭാഷയിലും സജീവമാണ് ഉണ്ണി മുകുന്ദൻ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP