Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അപർണ്ണാ ബാലമുരളിയും ഉണ്ണി മുകുന്ദനും ഹരിശങ്കറും എത്തിയിട്ടും വേദിയിൽ താരമായത് നവ്യാ നായർ; ഏവർക്കും കൂടെയുള്ള സുഹൃത്തായി പിണറായിയെ അവതരിപ്പിച്ച നവ്യ മോദി പക്ഷത്തും എത്തി; താരങ്ങളെ പിന്നിലിരുത്തിയപ്പോൾ അനിൽ ആന്റണിക്ക് മുൻനിരയിൽ സ്ഥാനം; കോൺഗ്രസ് നേതാവിന്റെ മകനെ കണ്ടതും കുശലം പറഞ്ഞ പ്രധാനമന്ത്രി; 'യുവം' വേദിയിലെ കാഴ്ചകൾ

അപർണ്ണാ ബാലമുരളിയും ഉണ്ണി മുകുന്ദനും ഹരിശങ്കറും എത്തിയിട്ടും വേദിയിൽ താരമായത് നവ്യാ നായർ; ഏവർക്കും കൂടെയുള്ള സുഹൃത്തായി പിണറായിയെ അവതരിപ്പിച്ച നവ്യ മോദി പക്ഷത്തും എത്തി; താരങ്ങളെ പിന്നിലിരുത്തിയപ്പോൾ അനിൽ ആന്റണിക്ക് മുൻനിരയിൽ സ്ഥാനം; കോൺഗ്രസ് നേതാവിന്റെ മകനെ കണ്ടതും കുശലം പറഞ്ഞ പ്രധാനമന്ത്രി; 'യുവം' വേദിയിലെ കാഴ്ചകൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പിണറായി വിജയൻ എന്ന സഖാവ് ഏവർക്കും കൂടെയുള്ള സുഹൃത്ത് എന്ന് വിശേഷിപ്പിച്ച നടിയാണ് നവ്യാ നായർ. ഏവരും കർക്കശക്കാരൻ മിതഭാഷി എന്നൊക്കെ വിശേഷിപ്പിക്കുന്ന മുഖ്യമന്ത്രിയെ നടി നവ്യാ നായർ വിശേഷിപ്പിച്ചത് മനുഷ്യസ്നേഹി എന്നാണ്. ഈശ്വരനല്ല മാന്ത്രികനല്ല ഞാൻ പച്ചമണ്ണിൻ മനുഷ്യത്വമാണു ഞാൻ! എന്ന വയലാറിന്റെ വരികളാണ് പിണറായി വിജയനെക്കുറിച്ച് പറയാനുള്ളത് എന്നും നവ്യ നായർ പറഞ്ഞിരുന്നു. മുമ്പ് പിണറായി വിജയനെ അഭിമുഖം ചെയ്തിട്ടുണ്ട് നവ്യ. നവ്യയുടെ വീട്ടിലെത്തി ഭക്ഷണം കഴിച്ചിട്ടുണ്ട് പിണറായി. അങ്ങനെ പിണറായിയെ പിന്തുണച്ച നവ്യ. യുവം വേദിയിൽ എത്തിയ താരങ്ങളിൽ ഏറ്റവും ശ്രദ്ധേയമാകുന്നത് നവ്യയുടെ വരവാണ്.

ഡാൻസ് കളിക്കുക മാത്രമല്ല. വേദിയിൽ പ്രധാനമന്ത്രിക്കൊപ്പം ഇരിക്കുകയും ചെയ്തു നവ്യ. വിജയ് യേശുദാസും ഉണ്ണി മുകുന്ദനും ഹരിശങ്കറും യുവത്വത്തിന്റെ തിളക്കവുമായി വേദിയിലെത്തി. അപർണ്ണാ ബാലമുരളിയും എത്തി. എല്ലാവരും മോദി കൈകൂപ്പി വേദിയിലേക്ക് സ്വീകരിച്ചു. അനിൽ ആന്റണിയുടെ തോളിൽ തട്ടി സ്‌നേഹം പ്രകടിപ്പിച്ചു. കുശലാന്വേഷണവും നടത്തി. സുരേഷ് ഗോപി ഒഴികെയുള്ള താരങ്ങൾക്ക് പിൻനിരയിലായിരുന്നു സ്ഥാനം. എന്നാൽ അനിൽ ആന്റണിക്ക് മുൻ നിരയിൽ തന്നെ കസേര നൽകി. പത്മശ്രീ ജേതാക്കളുടെ അടുത്തെത്തിയും മോദി സംസാരിച്ചു.

മോദിക്ക് ഇരുവശവും കെ സുരേന്ദ്രനും കേന്ദ്രമന്ത്രി വി മുരളീധരനും ഇരുന്നു. നടന്മാരും പത്മശ്രീ ജേതാക്കളും അണിനിരന്ന വേദിയിൽ മറ്റ് ബിജെപി നേതാക്കൾക്കാർക്കും ഇരിപ്പിടം കിട്ടിയില്ല. സുരേഷ് ഗോപിയും മോദിയെ തൊഴി കൈയോടെ സ്വീകരിച്ചു. സുരേന്ദ്രന്റെ അധ്യക്ഷ പ്രസംഗത്തിന് ശേഷം മോദിയുടെ പ്രസംഗം. അതിന് മുമ്പ് വേദിയിലുള്ള എല്ലാവരേയും മോദി പരിചയപ്പെടുകയും ചെയ്തു.

ബിജെപിയുടെ യുവം വേദിയിൽ സിനിമാ താരങ്ങളും. നവ്യാ നായർ അവതരിപ്പിക്കുന്ന നൃത്ത പരിപാടിയും, സ്റ്റീഫൻ ദേവസിയുടെ സംഗീത പ്രകടനവും നടന്നു. ഇരുവർക്കും പുറമെ ഗായകൻ വിജയ് യേശുദാസ്, നടൻ ഉണ്ണി മുകുന്ദൻ, നടി അപർണാ ബാലമുരളി എന്നിവരും എത്തിയിട്ടുണ്ട്. ഇതിനിടെയിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് നൃത്ത പരിപാടിക്ക് ശേഷം നവ്യ വേദിയിൽ എത്തുമോ എന്നതായിരുന്നു. അതും നടന്നു. നവ്യയുടെ സാന്നിധ്യം വേദിയിലുണ്ടാകുമെന്ന് അവതാരക അനൗൺസ് ചെയ്യുകയും ചെയ്തു. തൊട്ടു പിന്നാലെ നവ്യ വേദിയിൽ എത്തി. ഈ പരിപാടിയിൽ പങ്കെടുത്തവരെ എല്ലാം ഭാവിയിൽ ബിജെപിക്കാരായി അവരുടെ രാഷ്ട്രീയ എതിരാളികൾ ചിത്രീകരിക്കും. ഇത് മനസ്സിലാക്കിയാണ് എല്ലാവരും വേദിയിൽ എത്തിയത്.


ധർമടത്ത് നടന്ന വിജയം കലാ സാംസ്‌കാരിക പരിപാടിയിൽ മുഖ്യമന്ത്രിക്കൊപ്പം വേദി പങ്കിട്ടുകൊണ്ടാണ് നവ്യാ നായർ സംസാരിച്ചത് പിണറായിയുടെ ഗുണഗണങ്ങളായിരുന്നു. സഖാവ് എന്ന് പറയുമ്പോൾ കൂടെയുള്ള സുഹൃത്ത് എന്നാണ് . ജനങ്ങളോടൊപ്പം ഉള്ള സുഹൃത്തിനെപോലെ കൂടെയുള്ള വ്യക്തിയാണ് എന്നും നമ്മുടെ ബഹുമാന്യനായ മുഖ്യമന്ത്രി. സഖാവ് പിണറായി വിജയൻ ബഹുമാന്യനായ മുഖ്യമന്ത്രി ,സഖാവ് പിണറായി വിജയൻ എന്നൊക്കെ പറയുമ്പോൾ അദ്ദേഹത്തിന്റെ സ്ഥാനമാനങ്ങൾക്ക് അപ്പുറത്ത് വാത്സല്യത്തോടെയും സ്‌നേഹത്തോടെയും ചെറുപുഞ്ചിരിയോടെ എന്നെ നോക്കിയിട്ടുള്ള മുഖമാണ് എന്റെ മനസ്സിലേക്ക് ഓർമ്മവരുന്നത്-ഇതായിരുന്നു ധർമ്മടത്ത് നവ്യ മുമ്പ് പറഞ്ഞത്.

ആദ്യമായി അദ്ദേഹത്തെയും കുടുംബത്തെയും ഞാൻ കാണുന്നത് അദ്ദേഹം പാർട്ടി സെക്രട്ടറി ആയിരിക്കുമ്പോൾ ആണ്.നമ്മൾ എല്ലാവരും അദ്ദേഹത്തെപ്പറ്റി കേട്ടിട്ടുള്ള വിശേഷണങ്ങളാണ് കർക്കശക്കാരൻ മിതഭാഷി എന്നൊക്കെ. പക്ഷേ അദ്ദേഹത്തിനെ പൊട്ടിച്ചിരിപ്പിച്ചുകൊണ്ട് കൈരളി ടിവിയിൽ ഇന്റർവ്യൂ ചെയ്യാൻ എനിക്കൊരു ഭാഗ്യമുണ്ടായി .ഇന്റർവ്യൂ ഒന്നും ചെയ്തു മുൻപരിചയമില്ലാത്ത എനിക്ക് ടെൻഷനായിരുന്നു എന്താണ് ചോദിക്കേണ്ടത് എങ്ങനെയാണ് ചോദിക്കേണ്ടത് എന്നൊക്കെ . നീ സാധാരണ എന്തെങ്കിലും സംസാരിക്കുന്നപോലെ വിജയേട്ടനോട് സംസാരിച്ചാൽ മതി എന്ന് കണ്ണൂർ ഭാഷയിൽ ആശ്വസിപ്പിച്ചത് കമലാന്റിയാണ് . ആ ഇന്റർവ്യൂ ഏറ്റവും വലിയൊരു അനുഭവമായിരുന്നു അന്ന് ഞാനാ ഇന്റർവ്യൂ അവസാനിപ്പിച്ച് വയലാറിന്റെ അശ്വമേധം എന്ന കവിതയിലെ ചില വരികൾ കൊണ്ടാണെന്നും പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP