Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

നിശാക്ലബ് നർത്തകിയുമായി പ്രേമം; ദുബായിലെ ഉയർന്ന ശമ്പളമുള്ള ജോലി ഉപേക്ഷിച്ചു നാട്ടിലെത്തി; കാമുകിയെ സന്തോഷിപ്പിക്കാൻ മോഷ്ടാവായി ഐഐടിക്കാരൻ

നിശാക്ലബ് നർത്തകിയുമായി പ്രേമം; ദുബായിലെ ഉയർന്ന ശമ്പളമുള്ള ജോലി ഉപേക്ഷിച്ചു നാട്ടിലെത്തി; കാമുകിയെ സന്തോഷിപ്പിക്കാൻ മോഷ്ടാവായി ഐഐടിക്കാരൻ

സ്വന്തം ലേഖകൻ

മുസാഫർപുർ: പ്രേമത്തിന് കണ്ണും മൂക്കും ഇല്ല എന്നാണ് പൊതുവേ പറയാറ്. എന്നാൽ പ്രേമം മൂത്താൽ വെലിവും വെള്ളിയാഴ്ചയും ഇല്ലെന്ന് കൂടി തെളിയിച്ചിരിക്കുകയാണ് ഐഐടിയിൽ നിന്നും പഠിച്ചിറങ്ങി ദുബായിൽ ഉയർന്ന ശമ്പളത്തിൽ ജോലി ചെയ്തിരുന്ന ഒരു ഐഐടിക്കാരൻ. നിശാക്ലബ് നർത്തകിയുമായി പ്രേമം മൂത്തതോടെ ജോലിയുപേക്ഷിച്ച് കള്ളനായിരിക്കുകയാണ് ഈ യുവാവ്.

ബിഹാറിലെ മുസാഫർപുരിൽ നിന്നാണ് ഈ ഹൈ ക്ലാസ് കള്ളൻ പിടിയിലായത്. ഐഐടിയിൽ പഠിച്ചിറങ്ങി, ദുബായിൽ ഉയർന്ന ശമ്പളത്തിൽ ജോലി ചെയ്ത ഹേമന്ത് കുമാർ രഘു (40) വാണ്, നിശാക്ലബിൽ നർത്തകിയായ തന്റെ കാമുകിയെ പ്രീതിപ്പെടുത്താൻ മോഷ്ടാവായത് ഒരു സ്ത്രീയിൽനിന്ന് 2.2 ലക്ഷം രൂപ തട്ടിയെടുത്തതിനാണു ഹേമന്ത് കുമാർ രഘുവിനെ (40) പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്നു കൂട്ടാളികളോടൊപ്പം കഴിഞ്ഞയാഴ്ച ബിഹാർ പൊലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇവരിൽനിന്നു പണവും ആയുധങ്ങളും വെടിക്കോപ്പുകളും മോഷ്ടിച്ച രണ്ടു ബൈക്കുകളും പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു.

തമിഴ്‌നാട്ടിലെ തിരുവള്ളൂർ ജില്ലയിലെ പൊന്നേരി സ്വദേശിയാണ് ഹേമന്ത്. ദുബായിലെ ബഹുരാഷ്ട്ര കമ്പനിയിൽ ജോലി ചെയ്തിരുന്ന ഇയാൾ, ഒരു നിശാക്ലബ് നർത്തകിയുമായി പ്രണയത്തിലായതോടെയാണ് ജീവിതം തന്നെ മാറി മറിഞ്ഞത്. കാമുകിയെ എപ്പോഴും കണ്ടോണ്ടിരിക്കാൻ ലക്ഷങ്ങൾ കിട്ടിയിരുന്ന ദുബായിലെ ജോലി ഉപേക്ഷിച്ചു. ദുബായിലുള്ള സമയത്താണ് ഹേമന്ത് കുമാർ നൈറ്റ് ക്ലബിൽ ഡാൻസറായ ബിഹാർ സ്വദേശിനിയെ കണ്ടുമുട്ടിയതും പ്രണയത്തിലായതും. ഇതോടെ നൈറ്റ് ക്ലബിലെ ജോലി ഉപേക്ഷിക്കാൻ യുവതിയെ ഹേമന്ത് നിർബന്ധിച്ചു. പകരം, ബിഹാറിലേക്ക് ഒരുമിച്ച് പോകാൻ അവൻ സമ്മതംമൂളി. കഴിഞ്ഞവർഷമാണ് ഇരുവരും മുസാഫർപുരിലെത്തിയത്.

കാമുകിക്കുവേണ്ടി തന്റെ സമ്പാദ്യം മുഴുവൻ ചെലവാക്കിയതോടെയാണ് കുറ്റകൃത്യങ്ങളുടെ ലോകത്തേക്ക് തിരിഞ്ഞതെന്ന് ഹേമന്ത് കുമാർ പൊലീസിനോട് പറഞ്ഞു. 15 വർഷത്തിലധികം ഇയാൾ ദുബായിൽ ജോലി ചെയ്തിരുന്നു. പണമെല്ലാം തീർന്നപ്പോൾ കാമുകിയെ സന്തോഷിപ്പിക്കാനായി മുസാഫർപുരിലെ കുറ്റവാളികളുമായി ബന്ധം സ്ഥാപിച്ച്, കൃത്യമായ ആസൂത്രണത്തോടെ മോഷണങ്ങൾ നടത്തുകയായിരുന്നെന്നും പൊലീസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP