Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കൈവശമുള്ള പഴയ ലൈസൻസ് തിരികെ ഏൽപ്പിക്കേണ്ടതില്ല; പരിവാഹൻ വെബ്‌സൈറ്റിലൂടെ ഓൺലൈനിൽ അപേക്ഷ നൽകണം; ആദ്യ ഒരു കൊല്ലം വെറും 200 രൂപ; അടുത്ത വർഷം മുതൽ 1200 രൂപ നൽകണം; മാറ്റാത്തവർക്ക് ലൈസൻസ് റദ്ദാകും; ഇനി ലൈസൻസ് സ്‌കാൻ ചെയ്താൽ എല്ലാം അറിയാം; പുത്തൻ സ്മാർട്ട് ലൈസൻസിന്റെ വിശേഷങ്ങൾ

കൈവശമുള്ള പഴയ ലൈസൻസ് തിരികെ ഏൽപ്പിക്കേണ്ടതില്ല; പരിവാഹൻ വെബ്‌സൈറ്റിലൂടെ ഓൺലൈനിൽ അപേക്ഷ നൽകണം; ആദ്യ ഒരു കൊല്ലം വെറും 200 രൂപ; അടുത്ത വർഷം മുതൽ 1200 രൂപ നൽകണം; മാറ്റാത്തവർക്ക് ലൈസൻസ് റദ്ദാകും; ഇനി ലൈസൻസ് സ്‌കാൻ ചെയ്താൽ എല്ലാം അറിയാം; പുത്തൻ സ്മാർട്ട് ലൈസൻസിന്റെ വിശേഷങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ലാമിനേറ്റഡ് ഡ്രൈവിങ് ലൈസൻസുള്ളവർക്ക് 200 രൂപ മുടക്കിയാൽ പുത്തൻ സ്മാർട്ട് ലൈസൻസിലേക്ക് മാറാം. ഏഴ് സുരക്ഷാക്രമീകരണങ്ങളുള്ള പുതിയ ഡ്രൈവിങ് ലൈസൻസുകൾ ഇനി നിർബന്ധമാണ്. എല്ലാവരും ഒരു വർഷം കൊണ്ട് ഈ ലൈസൻസ് എടുക്കേണ്ടി വരും.

കൈവശമുള്ള പഴയ ലൈസൻസ് തിരികെ ഏൽപ്പിക്കേണ്ടതില്ല. ഓൺലൈനിൽ അപേക്ഷ നൽകിയാൽ മതി. പരിവാഹൻ വെബ്സൈറ്റിലൂടെ കാർഡ് മാറ്റിയെടുക്കാനുള്ള അപേക്ഷ നൽകാം. പുതിയ ലൈസൻസ് തപാലിൽ വേണമെന്നുള്ളവർ തപാൽ ഫീസുംകൂടി അടയ്ക്കണം. ഒരു വർഷത്തേക്കാണ് ഇളവ്. അതുകഴിഞ്ഞാൽ ഡ്യൂപ്ലിക്കേറ്റ് ഡ്രൈവിങ് ലൈസൻസിനുള്ള 1200 രൂപയും തപാൽകൂലിയും നൽകേണ്ടിവരും. അതുകൊണ്ട് തന്നെ ഒരു വർഷം കഴിഞ്ഞാൽ പുത്തൻ സ്മാർട്ട് കാർഡിന് കൂടുതൽ തുക നൽകേണ്ടി വരും.

ഒരു വർഷം കഴിഞ്ഞ് കാർഡ് മാറ്റിയില്ലെങ്കിൽ അത് പലവിധ നിയമ പ്രശ്‌നങ്ങൾക്കും കാരണമാകും. ഭാവിയിൽ ഡ്രൈവിങ് ലൈസൻസ് തന്നെ റദ്ദാക്കാൻ സാധ്യതയുണ്ട്. പേപ്പർ കാർഡ് മാത്രം മതിയെന്ന് കരുതുന്നവരുടെ കാർഡ് പിന്നീട് റദ്ദാക്കപ്പെടും. മെയ്‌മുതൽ വാഹനരജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റുകളും പെറ്റ് ജി കാർഡിലേക്ക് മാറും. എട്ടോളം സുരക്ഷാസംവിധാനമാണ് കാർഡുകളിൽ ഒരുക്കിയിട്ടുള്ളത്. എ.ടി.എം. കാർഡുകളുടെ മാതൃകയിൽ േപഴ്‌സിൽ സൂക്ഷിക്കാവുന്നതാണ് പെറ്റ് ജി കാർഡുകൾ. മെച്ചപ്പെട്ട അച്ചടി സംവിധാനം ഉപയോഗിച്ചിരിക്കുന്നതിൽ അക്ഷരങ്ങൾ മായില്ല.

പ്രത്യേക നമ്പർ, അൾട്രാവയലറ്റ് ലൈറ്റിൽ തെളിയുന്ന പാറ്റേൺ, നോട്ടുകളിലേതുപോലെ ഗില്ലോച്ചെ ഡിസൈൻ, വശങ്ങളിെൈൽ മക്രോ അക്ഷരങ്ങളിലെ ബോർഡർ ലൈൻ, ഹോളോഗ്രാം, വെളിച്ചം വീഴുന്നതിനനുസരിച്ച് നിറംമാറുന്ന ഇന്ത്യയുടെ ചിത്രം, സ്‌കാൻചെയ്താൽ ലൈസൻസ് സംബന്ധിച്ച വിവരങ്ങളെല്ലാം ലഭിക്കുന്ന ക്യൂ.ആർ. കോഡ് എന്നിവ ഇതിലുണ്ട്. കൈവശമുള്ള പഴയ ലൈസൻസ് തിരികെ ഏൽപ്പിക്കേണ്ടതില്ല. പുതിയതായിനായി ഓൺലൈനിൽ അപേക്ഷ നൽകിയാൽ മതി. പരിവാഹൻ വെബ്സൈറ്റിലൂടെയാണ് കാർഡ് മാറ്റിയെടുക്കാനുള്ള അപേക്ഷ നൽകാനാവുക.

പുതിയ ലൈസൻസ് തപാലിൽ വേണമെന്നുള്ളവർ ഈ 200 രൂപയ്ക്ക് പുറമെ തപാൽ ഫീസും കൂടി അടയ്ക്കണം. ഒരു വർഷത്തിനുള്ളിൽ പുതിയ ഡ്രൈവിങ് ലൈസൻസിനായി അപേക്ഷിക്കാത്തവർ അതിന് ശേഷം ഡ്യൂപ്ലിക്കേറ്റ് ഡ്രൈവിങ് ലൈസൻസിനുള്ള 1200 രൂപയും തപാൽകൂലിയും നൽകേണ്ടിവരും. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിന്റെ മാനദണ്ഡ പ്രകാരമാണ് കേരളത്തിന്റെ പുതിയ ലൈസൻസ് കാർഡ് ഡിസൈൻ ചെയ്തിരിക്കുന്നത്.

സംസ്ഥാനത്തെ ഡ്രൈവിങ് ലൈസൻസ് സ്മാർട്ട് കാർഡിലേക്ക് മാറുന്നതിന് മുന്നോടിയായി തിരുവനന്തപുരം, കുടപ്പനക്കുന്ന്, കോഴിക്കോട്, വയനാട് ഓഫീസുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ ഈ സംവിധാനം നടപ്പാക്കിയിരുന്നു. 2019-ൽ ലൈസൻസ് വിതരണം കരാർ ഏറ്റെടുത്ത സ്വകാര്യസ്ഥാപനം നൽകിയ കേസ് തീർപ്പാകാത്തതിനാലാണ് ഡ്രൈവിങ് ലൈസൻസ് പരിഷ്‌കരണം വൈകിയത്. ഫെബ്രുവരി 15-ന് ഹൈക്കോടതി നൽകിയ ഇടക്കാല ഉത്തരവിൽ ലൈസൻസ് വിതരണവുമായി മുന്നോട്ടുപോകാൻ സർക്കാരിന് അനുമതി നൽകിയിരുന്നു.

22 വർഷം നിയമ പോരാട്ടം. 18 കൊല്ലം ഹൈക്കോടതിയിലും കേസ് നടന്നു. ഇതെല്ലാം അതിജീവിച്ചാണ് ഇത് കേരളം നടപ്പാക്കുന്നത്. ശരാശരി 10.35 ലക്ഷം ഡ്രൈവിങ് ലൈസൻസാണ് ഒരുവർഷം മോട്ടോർ വാഹനവകുപ്പ് നൽകുന്നത്. കാർഡിൽ ക്യു ആർ കോഡ് ഉണ്ടാകും. മോട്ടോർ വാഹനവകുപ്പിന്റെ വെബ്സൈറ്റുമായി ലിങ്ക് ചെയ്ത കോഡ് സ്‌കാൻ ചെയ്താൽ ട്രാഫിക് നിയമലംഘനങ്ങൾ ഉൾപ്പെടെ അറിയാനാകും.

ഹോളോഗ്രാം, അശോകസ്തംഭം എന്നിവയും പതിച്ചിട്ടുണ്ടാകും. വ്യക്തിവിവരങ്ങൾ പുറത്ത് കാണാനാകില്ല. ഫോട്ടോ കോപ്പി എടുത്തുള്ള ദുരുപയോഗം തടയാനാകും. രജിസ്ട്രേഷൻ കാർഡും താമസിയാതെ സ്മാർട്ടാകും. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP