Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ക്യാമറയെ പറ്റിക്കാൻ കാറിനുള്ളിൽ ലൈറ്റ് ഇട്ടിട്ട് കാര്യമുണ്ടോ? ഫോൺ വിളിച്ചില്ലെങ്കിലും ഒരു കൈ സ്റ്റിയറിംഗിൽ ഇല്ലെങ്കിൽ ക്യാമറ പിടിക്കും; കുട്ടിയുടെ തലക്ക് പാകമാകാത്ത ഹെൽമറ്റ് വച്ചാലും പിടി വീഴും; ഒരേ ദിവസം എത്ര ക്യമാറകൾക്ക് മുമ്പിൽ പിഴ കിട്ടിയാലും അവിടെ നിന്നെല്ലാം എസ് എം എസ് കിട്ടും; ഇനി എഐ ക്യാമറയെ പറ്റിക്കാൻ പറ്റുമോ?

ക്യാമറയെ പറ്റിക്കാൻ കാറിനുള്ളിൽ ലൈറ്റ് ഇട്ടിട്ട് കാര്യമുണ്ടോ? ഫോൺ വിളിച്ചില്ലെങ്കിലും ഒരു കൈ സ്റ്റിയറിംഗിൽ ഇല്ലെങ്കിൽ ക്യാമറ പിടിക്കും; കുട്ടിയുടെ തലക്ക് പാകമാകാത്ത ഹെൽമറ്റ് വച്ചാലും പിടി വീഴും; ഒരേ ദിവസം എത്ര ക്യമാറകൾക്ക് മുമ്പിൽ പിഴ കിട്ടിയാലും അവിടെ നിന്നെല്ലാം എസ് എം എസ് കിട്ടും; ഇനി എഐ ക്യാമറയെ പറ്റിക്കാൻ പറ്റുമോ?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മോട്ടർ വാഹനവകുപ്പിന്റെ എഐ (നിർമ്മിതബുദ്ധി) ക്യാമറകളെ കബളിപ്പിക്കാൻ ശ്മിച്ചാലും പിടിക്കില്ല. കാറിനുള്ളിൽ ലൈറ്റ് ഇട്ട് ഓടിച്ചിട്ടും കാര്യമില്ല. കൃത്യമായി ത്‌ന്നെ കാറിനുള്ളിലെ ദൃശ്യങ്ങൾ എഐ ക്യാമറ പകർത്തും. പിഴ അപ്പോൾ തന്നെ കിട്ടുകയും ചെയ്യും. അതുകൊണ്ട് തന്നെ എ ഐ ക്യാമറകളെ പറ്റിക്കാൻ കഴിയില്ലെന്നതാണ് വസ്തുത. അപ്പുപയോഗിച്ച് ക്യമാറ ഇരിക്കുന്ന സ്ഥളം കണ്ടെത്തി അവിടെ മാന്യന്മാരാകുക എന്ന തന്ത്രവും വിരുതന്മാര് പയറ്റും. അതുകൊണ്ട് എഐ ക്യാമറകളുടെ സ്ഥലം ഇടക്കിടയ്ക്ക് മാറ്റും.

വാഹനത്തിനകത്തു ലൈറ്റ് ഇട്ടാൽ ക്യാമറയ്ക്ക് ദൃശ്യം പകർത്താൻ കഴിയാതെ വരുമെന്ന് വിചാരിക്കേണ്ട. കിട്ടുന്ന ഏതു ദൃശ്യവും പല വിധത്തിൽ തെളിച്ചം കൂട്ടിയും കുറച്ചും കാണാൻ സംവിധാനമുണ്ട്. അതുകൊണ്ട് തന്നെ കാറിനുള്ളിൽ വെളിച്ചമുണ്ടെങ്കിലും എഐ ക്യാമറകളെ അത് ബാധിക്കില്ല. ഈ വിധ അതിബുദ്ധികൾ എ ഐ ക്യാമറയ്ക്ക് മുന്നിൽ വിലപോവില്ല.

ക്യമാറ കണ്ടെത്തുന്ന നിയമ ലംഘനമെല്ലാം വാഹന ഉടമയെ എസ് എം എസ് ആയും അറിയിക്കും. നിയമ ലംഘനം ഉണ്ടായാൽ ഉടൻ അക്കാര്യം എസ്എംഎസ് ആയി ലഭിക്കില്ല. ഈ ചിത്രം കൺട്രോൾ റൂമിൽ വിശകലനം ചെയ്ത് കുറ്റമാണെന്ന് ഉറപ്പു വരുത്തിയ ശേഷമേ എസ്എംഎസ് അയയ്ക്കൂ. രാത്രി നടക്കുന്ന നിയമ ലംഘനമാണെങ്കിൽ രാവിലെ 10ന് ഓഫിസ് തുറന്ന ശേഷമാണു ചിത്രം വിശകലനം ചെയ്യുക. ഏതൊക്കെ ക്യാമറകൾക്കു താഴെക്കൂടി പോകുന്നോ അവിടെ നിന്നെല്ലാം പിഴ ചുമത്തപ്പെടാം. ഓഫിസ് സമയത്താണെങ്കിൽ 10-15 മിനിറ്റിന് അകം എസ് എം എസ് വരും. ഡ്രൈവിങ്ങിനിടെ ഈ എസ്എംഎസ് പരിശോധിക്കാൻ മൊബൈൽ എടുത്താൽ അതും പിഴയായി മാറും.

നിർമ്മിത ബുദ്ധി ക്യാമറകൾ കണ്ടെത്തുന്നതെല്ലാം ചിലപ്പോൾ പിഴവായിക്കൊള്ളണമെന്നില്ല. അക്കാര്യം ഉറപ്പുവരുത്താനാണു ചിത്രങ്ങൾ വിശകലനം ചെയ്യുന്നത്. രണ്ടു കയ്യും സ്റ്റിയറിങ്ങിൽ ഉണ്ടായിരിക്കണം എന്നതാണു ഇപ്പോൾ നിർമ്മിത ബുദ്ധി തിരിച്ചറിയുന്നത്. അതുകൊണ്ട് ഒരു കൈ മാത്രം സ്റ്റിയറിങ്ങിൽ വച്ചുള്ള ഡ്രൈവിങ്ങിന്റെ പടം ക്യാമറ പിടിച്ചെടുക്കും. എന്നാൽ, മറ്റേ കയ്യിൽ ഫോൺ ഇല്ലെന്ന് വിശകലനത്തിൽ വ്യക്തമായാൽ പിഴ ചുമത്തില്ല. ഇത്തരം പ്രശ്‌നങ്ങൾ വിശകലനത്തിൽ തെളിയും. ഇങ്ങനെ വിശകലനത്തിൽ കണ്ടെത്തുന്ന കാര്യങ്ങൾ കൂടി ചേർത്ത് നിർമ്മിത ബുദ്ധിയെ പിന്നീട് പരിഷ്‌കരിക്കും.

അമിത വേഗം പിടികൂടാനുള്ള ക്യാമറകളിൽ നമ്പർ പ്ലേറ്റ് മാത്രമാണു തെളിച്ചത്തോടെ ദൃശ്യമായിരുന്നത്. പുതിയ എഐ ക്യാമറകൾ ഇൻഫ്രാ റെഡ് ഉപയോഗിച്ച് വാഹനത്തിനുള്ളിലെ ദൃശ്യങ്ങളും കാണുന്നു. സീറ്റ് ബെൽറ്റ് ഇടാത്തതിനും മൊബൈൽ ഫോൺ ഉപയോഗത്തിനും തെളിവ്കിട്ടുന്നത് അതുകൊണ്ടാണ്. ചെറിയ കുട്ടികൾക്ക് അവർക്ക് പാകമായ ഹെൽമറ്റ് തന്നെ വയ്ക്കാൻ ശ്രദ്ധിക്കണംെ. വീട്ടിൽ ഇരിക്കുന്ന ഏതെങ്കിലും ഹെൽമറ്റ് എടുത്ത് കുട്ടികളുടെ തലയിൽ വച്ചാൽ ക്യാമറയെ പറ്റിക്കാമെങ്കിലും കുട്ടിക്ക് ഇത്തരം ഹെൽമറ്റുകൾ അപകടമുണ്ടാക്കാൻ സാധ്യത ഉണ്ട്. ഇതും ക്യാമറയിൽ തെളിഞ്ഞാൽ പിഴ ഉറപ്പ്.

എഐ ക്യാമറ ഇല്ലാത്തിടത്ത് എന്തു നിയമ ലംഘനവും ആകാം എന്നു കരുതരുത്. ഇപ്പോൾ സ്ഥാപിച്ചിരിക്കുന്ന ക്യാമറകൾ കുറ്റകൃത്യങ്ങൾ കുറയുന്നതിനനുസരിച്ച് വേറെ സ്ഥലങ്ങളിലേക്കു മാറ്റും. നിയമലംഘനങ്ങൾ ഏറെ നടക്കാൻ സാധ്യതയുള്ള ഇടവഴികളിൽ പോലും ഭാവിയിൽ ക്യാമറകൾ ഇടം പിടിച്ചേക്കും. ഇതിനെല്ലാമുള്ള ചർച്ചകളും നടപടികളും മോട്ടോർ വാഹന വകുപ്പിൽ നടക്കുന്നുണ്ട്.

ഗതാഗത കുറ്റകൃത്യങ്ങൾ സ്വയം കണ്ടെത്തി പിഴയീടാക്കാൻ കഴിയുന്ന 726 അത്യാധുനിക നിരീക്ഷണ ക്യാമറകളുടെ പ്രവർത്തനോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് നിർവഹിച്ചിരുന്നു. ഗതാഗത മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിച്ചു. റോഡപകടം മൂലമുള്ള മരണങ്ങൾ സംസ്ഥാനം നേരിടുന്ന ദുരന്തമായി കണ്ട് അതിനെ ചെറുക്കാൻ കൂട്ടായ പ്രവർത്തനം നടത്തേണ്ടതുണ്ട്. പുതുതലമുറ ഇക്കാര്യത്തിൽ മുൻകൈയെടുക്കണമെന്ന് മുഖ്യമന്ത്രി ഉദ്ഘാടന സമ്മേളനത്തിൽ പറഞ്ഞു.

നിയമം പാലിക്കാനുള്ളതാണ്. ആ ഉത്തമ ബോധ്യം നമുക്കെല്ലാവർക്കും വേണം. നമ്മുടെ ഭാഗത്തുനിന്നുണ്ടാകുന്ന പിഴവുമൂലം മറ്റുള്ളവർക്ക് ജീവഹാനിയോ മറ്റു ഗുരുതരമായ പ്രശ്നങ്ങളോ ഉണ്ടാകരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, ഇന്നുമുതൽ മെയ്‌ 19 വരെയുള്ള ഒരു മാസം ക്യാമറ വഴി പിടികൂടുന്ന നിയമലംഘനങ്ങൾക്ക് പിഴ ചുമത്തില്ലെന്ന് ഗതാഗത മന്ത്രി പറഞ്ഞു. ഒരു മാസം എ.ഐ. ക്യാമറ ബോധവത്കരണ മാസമാണ്. മെയ്‌ 20 മുതലുള്ള നിയമലംഘനങ്ങൾക്ക് പിഴ ചുമത്തിത്തുടങ്ങും. ബൈക്കുകളിൽ കുഞ്ഞുങ്ങൾ ഉൾപ്പെടെ മൂന്നുപേർ യാത്ര ചെയ്താൽ പോലും ക്യാമറയിൽ കുടുങ്ങുമെന്നും അധികൃതർ അറിയിക്കുന്നു.

സംസ്ഥാനത്തുടനീളം 726 അത്യാധുനിക നിരീക്ഷണക്യാമറകളാണ് പ്രവർത്തിക്കുന്നത്. രാത്രിയിലുൾപ്പെടെ നടക്കുന്ന നിയമലംഘനങ്ങൾ വ്യക്തതയോടെ തിരിച്ചറിയാൻ സാധിക്കുമെന്നതാണ് എ.ഐ. ക്യാമറകളുടെ സവിശേഷത. സാധാരണ സി.സി.ടി.വി. ക്യാമറകളെക്കാൾ കൂടുതൽ വ്യക്തതയുള്ള ചിത്രങ്ങളാണ് ലഭിക്കുക. വാഹനത്തിനകത്ത് ഇരിക്കുന്നവരുടേതടക്കം വ്യക്തമായ ചിത്രം ലഭിക്കും. കുറ്റകൃത്യങ്ങളുടെ അന്വേഷണത്തിലും ഇത്തരം ക്യാമറകൾ സഹായകമാകും. ചിത്രങ്ങൾ അഞ്ചുവർഷത്തേക്ക് സൂക്ഷിക്കാനുള്ള ശേഷി ക്യാമറകൾക്കുണ്ടെങ്കിലും ഒരു വർഷം സൂക്ഷിക്കാനാണ് നിലവിൽ തീരുമാനം.

നിയമലംഘനം കണ്ടെത്തുന്ന ക്യാമറയിൽനിന്നുള്ള ദൃശ്യം തിരുവനന്തപുരത്തുള്ള സെൻട്രൽ കൺട്രോൾ റൂമിലാണ് ആദ്യം എത്തുന്നത്. അവിടെനിന്ന് ജില്ലാ കൺട്രോൾ റൂമിലേക്ക് വിവരങ്ങൾ കൈമാറും. തുടർന്ന് ഉടമകളുടെ മേൽവിലാസത്തിലേക്ക് നോട്ടീസ് എത്തും. വാഹനം രജിസ്റ്റർ ചെയ്തപ്പോൾ നൽകിയ ഫോൺ നമ്പറിലേക്ക് പിഴ സംബന്ധിച്ച വിവരം സന്ദേശമായും ലഭിക്കും. നോട്ടീസ് കൈപ്പറ്റി 30 ദിവസത്തിനകം പിഴയടച്ചില്ലെങ്കിൽ ഇരട്ടിത്തുക കോടതിയിൽ അടയ്‌ക്കേണ്ടിവരും. അക്ഷയകേന്ദ്രങ്ങൾ വഴി പിഴ അടയ്ക്കാനുള്ള സംവിധാനമുണ്ട്.

കുട്ടികൾ ഉൾപ്പെടെ കുടുംബത്തിലെ മൂന്ന് പേർ ഇരുചക്ര വാഹനത്തിൽ സഞ്ചരിച്ചാലും എഐ ക്യാമറയിൽ പതിഞ്ഞാൽ പിഴയുണ്ടാകും. കാറിൽ കൈക്കുഞ്ഞുങ്ങളെ പിൻസീറ്റിൽ മുതിർന്നവർക്കൊപ്പമോ ബേബി സീറ്റിലോ ഇരുത്തണമെന്നാണ് മോട്ടോർ വാഹനവകുപ്പ് പറയുന്നത്.

പിഴ സംബന്ധിച്ച വിശദാംശങ്ങൾ

ലൈറ്റുകൾ പ്രവർത്തിപ്പിക്കാതിരിക്കുക, നോ പാർക്കിങ്ങിൽ വാഹനം നിർത്തുക, റിയർവ്യൂ മിറർ ഇളക്കിമാറ്റുക- 250
തുടർച്ചയായ വെള്ളവര മുറിച്ചുകടന്നാൽ- 250
സീറ്റ് ബെൽറ്റ്, ഹെൽമെറ്റ് ഉപയോഗിക്കാതിരുന്നാൽ- 500
അതിവേഗം (കാർ)- 1500
ഇരുചക്ര വാഹനങ്ങളിൽ രണ്ടിൽക്കൂടുതൽ പേർ യാത്രചെയ്യുക- 2000

ഇൻഷുറൻസില്ലാത്ത വാഹനങ്ങൾ
ആദ്യപിഴ- 2000
തുടർന്ന്- 4000

അപകടകരമായ ഓവർ ടേക്കിങ്
ആദ്യപിഴ- 2000
ആവർത്തിച്ചാൽ കോടതിയിലേക്ക്

ഡ്രൈവിങ്ങിനിടെ മൊബൈൽ ഉപയോഗം- 2000
മൂന്ന് വർഷത്തിനുള്ളിൽ ആവർത്തിച്ചാൽ- 5000 (ബ്ലുടൂത്ത് ഹെഡ്സെറ്റ്, ഇയർപോഡ് നിയമവിരുദ്ധം)

മഞ്ഞവര മുറിച്ചുകടന്നാൽ (അപകടകരമായ ഡ്രൈവിങ്), ലെയ്ൻ ട്രാഫിക് ലംഘനം, നിയമം ലംഘിച്ച് മറികടക്കൽ- 2000

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP