Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സ്വവർഗ വിവാഹം നിയമവിധേയമാക്കൽ; എല്ലാ സംസ്ഥാനങ്ങളുടെയും അഭിപ്രായം തേടി കേന്ദ്രം; കൺകറന്റ് ലിസ്റ്റിന്റെ അഞ്ചാം ലിസ്റ്റുമായി ബന്ധപ്പട്ടതായതു കൊണ്ട് സംസ്ഥാനങ്ങളുടെ അഭിപ്രായം അനിവാര്യമെന്ന് കേന്ദ്രം; രാജ്യത്ത് സ്വവർഗവിവാഹം നിയമവിധേയമാക്കുമോ? വീണ്ടും ചർച്ച

സ്വവർഗ വിവാഹം നിയമവിധേയമാക്കൽ; എല്ലാ സംസ്ഥാനങ്ങളുടെയും അഭിപ്രായം തേടി കേന്ദ്രം; കൺകറന്റ് ലിസ്റ്റിന്റെ അഞ്ചാം ലിസ്റ്റുമായി ബന്ധപ്പട്ടതായതു കൊണ്ട് സംസ്ഥാനങ്ങളുടെ അഭിപ്രായം അനിവാര്യമെന്ന് കേന്ദ്രം; രാജ്യത്ത് സ്വവർഗവിവാഹം നിയമവിധേയമാക്കുമോ? വീണ്ടും ചർച്ച

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: സ്വവർഗ വിവാഹം നിയമവിധേയമാക്കുന്നതുമായി ബന്ധപ്പെട്ട വാദം സുപ്രീം കോടതിയിൽ നടക്കവേ പുതിയ സത്യവാങ്മൂലം നൽകിയിരിക്കുകയാണ് കേന്ദ്ര സർക്കാർ. സ്വവർഗ വിവാഹം നിയമവിധേയമാക്കണമെന്ന ഹരജിയിൽ എല്ലാ സംസ്ഥാന സർക്കാരുകളെയും കേന്ദ്ര ഭരണ പ്രദേശങ്ങളെയും കക്ഷിയാക്കണമെന്ന സത്യവാങ്മൂലമാണ് കേന്ദ്രം സമർപ്പിച്ചിരിക്കുന്നത്. ഇന്ത്യൻ ഭരണഘടനയുടെ ഏഴാം ഷെഡ്യൂളിൽ വിവാഹത്തെക്കുറിച്ച് പറയുന്നുണ്ടെന്നും അതുകൊണ്ട് എല്ലാ സംസ്ഥാനങ്ങളുടെയും അഭിപ്രായം അറിയേണ്ടത് ആവശ്യമാണെന്നും കേന്ദ്രം വ്യക്തമാക്കി.

'കൺകറന്റ് ലിസ്റ്റിന്റെ അഞ്ചാം ലിസ്റ്റിൽ വിവാഹം, വിവാഹ മോചനം, ദത്തെടുക്കൽ, കൂട്ടുകുടുംബവും വിഭജനവും, പിന്തുടർച്ച തുടങ്ങിയ ഘടകങ്ങൾ ഉൾപ്പെടുന്നുണ്ട്. ഇവയെല്ലാം പരസ്പരം ബന്ധപ്പെട്ട് നിൽക്കുന്നതാണ്. അതിൽ ഏതെങ്കിലും ഒന്നിൽ വ്യത്യാസം വരികയാണെങ്കിൽ മറ്റുള്ളവയെ തീർച്ചയായും ബാധിക്കുന്നതായിരിക്കും. അതുകൊണ്ട് തന്നെ സംസ്ഥാനങ്ങൾക്ക് ഈ വിഷയത്തിൽ തീരുമാനമെടുക്കുന്നതിന് അവകാശമുണ്ട്. പ്രത്യേകിച്ചും ഈ വിഷയത്തിലെ നിയനിർമ്മാണത്തിൽ അവകാശമുണ്ട്. നിലവിൽ വിവിധ സംസ്ഥാനങ്ങൾ സ്വവർഗവിവാഹത്തിൽ നിയമനിർമ്മാണം നടത്തിയിട്ടുണ്ട്. അതിനാൽ സംസ്ഥാനങ്ങളെ ഇതിൽ കക്ഷിചേർക്കണം,' സത്യവാങ്മൂലത്തിൽ പറഞ്ഞു.

നോട്ടീസ് നൽകിയിട്ടില്ലെങ്കിലും സംസ്ഥാനങ്ങളുമായി കൂടിയാലോചന ആരംഭിച്ചതായും കേന്ദ്രം അറിയിച്ചു. എങ്കിലും ഈ വിഷയത്തിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉള്ളതിനാൽ നിലവിലെ നടപടികളിൽ സംസ്ഥാനങ്ങളെ കക്ഷി ചേർക്കണമെന്നും കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടു. 'സംസ്ഥാനങ്ങളെ കക്ഷിച്ചേർക്കാതെ എടുക്കുന്ന ഏതൊരു വിധിയും അപൂർണമായിരിക്കും. പകരം സംസ്ഥാനങ്ങളുമായി കൂടിയാലോചിക്കുവാനും അവരുടെ കാഴ്ചപ്പാടുകളും, ആശങ്കകളും ആരായാനും അനുവദിക്കണം,' കേന്ദ്രം പറഞ്ഞു. സ്വവർഗവിവാഹം നിയമവിധേയമാക്കണമെന്ന ഹരജിയിലെ വാദം ചൊവ്വാഴ്ച മുതൽ ആയിരുന്നു ആരംഭിച്ചത്.

നിലവിൽ സ്വവർഗവിവാഹം നിയമവിധേയമാക്കിയ രാജ്യങ്ങൾ ഇതാണ്:

1. നെതർലൻഡ്

സ്വവർഗ വിവാഹം നിയമവിധേയമാക്കിയ ആദ്യ രാജ്യമാണ് നെതർലൻഡ്‌സ്. രാജ്യത്ത് സ്വവർഗ പങ്കാളികൾക്ക് ഇപ്പോൾ വിവാഹം കഴിക്കാനും വിവാഹമോചനം നേടാനും കുട്ടികളെ വളർത്താനും അനുവാദമുണ്ട്. 2001 ഏപ്രിൽ ഒന്നിന് നാല് സ്വവർഗ വിവാഹങ്ങളാണ് രാജ്യത്ത് നടന്നത്. തുടർന്ന് ഇതുവരെ 382 സ്വവർ?ഗ പങ്കാളികൾ നെതർലൻഡിൽ വിവാഹിതരായി.

2. അമേരിക്ക

2015ൽ അമേരിക്കയിലെ സുപ്രീം കോടതി സ്വവർഗ വിവാഹത്തിന് അംഗീകാരം നൽകി. 36 സംസ്ഥാനങ്ങൾ സ്വവർഗ വിവാഹം നിയമവിധേയമാക്കിയതിന് പിന്നാലെയായിരുന്നു ഈ തീരുമാനം. 2003ൽ സ്വവർഗ വിവാഹത്തിന് നിയമസാധുത നൽകിയ ആദ്യ അമേരിക്കൻ സംസ്ഥാനമായി മസാച്യുസെറ്റ്സ് മാറിയിരുന്നു.

3. തായ്വാൻ

2019-ലാണ് തായ്വാൻ സ്വവർഗ വിവാഹം നിയമവിധേയമാക്കിയത്. ഏഷ്യയിലെമ്പാടുമുള്ള ആളുകൾ വർഷം തോറും നടക്കുന്ന പ്രൈഡ് മാർച്ചിൽ പങ്കെടുക്കാൻ തായ്വാൻ സന്ദർശിക്കാറുണ്ട്. സ്വവർഗ വിവാഹം നിയമവിധേയമാക്കുന്ന ഏഷ്യയിലെ ആദ്യത്തെ രാജ്യം കൂടിയാണ് തായ്വാൻ.

4. ഓസ്ട്രേലിയ

സ്വവർഗ വിവാഹം നിയമവിധേയമാക്കിക്കൊണ്ടുള്ള നിയമത്തിന് 2017 ഡിസംബർ 7നാണ് ഓസ്‌ട്രേലിയൻ പാർലമെന്റ് അംഗീകാരം നൽകിയത്. ഇത്തരം വിവാഹ ചടങ്ങുകൾ നിർവഹിക്കാൻ പള്ളികൾ ബാധ്യസ്ഥരല്ല. എന്നാൽ വിവാഹ സേവനങ്ങൾ നൽകുന്ന ബിസിനസുകാർ, ഉദ്യോ?ഗസ്ഥർ, എന്നിവർ സ്വവർഗ ദമ്പതികൾക്ക് തങ്ങളുടെ സേവനം നൽകാൻ വിസമ്മതിക്കുന്നത് നിയമ ലംഘനമായാണ് കണക്കാക്കുന്നത്.

5. അയർലൻഡ്

62 ശതമാനം ഐറിഷ് വോട്ടർമാരും സ്വവർ?ഗ വിവാഹത്തെ പിന്തുണച്ച് വോട്ട് ചെയ്തതിനു പിന്നാലെ ജനകീയ വോട്ടെടുപ്പിലൂടെ സ്വവർഗ വിവാഹം നിയമവിധേയമാക്കുന്ന ആദ്യ രാജ്യമായി അയർലൻഡ് മാറിയിരുന്നു.

5. അർജന്റീന

2010 ജൂലായ് 22ന് മണിക്കൂറുകൾ നീണ്ട ചർച്ചകൾക്ക് ശേഷമാണ് അർജന്റീനയിലെ സെനറ്റ് സ്വവർ?ഗ വിവാഹത്തിന് അം?ഗീകാരം നൽകിയത്. തുടർന്ന് ലാറ്റിനമേരിക്കയിൽ സ്വവർഗ വിവാഹം നിയമവിധേയമാക്കുന്ന ആദ്യത്തെ രാജ്യമായി അർജന്റീന മാറി. സ്വവർ?ഗ ദമ്പതികൾക്ക് കുട്ടികളെ ദത്തെടുക്കാനും അനുവാദമുണ്ട്.

6. കാനഡ

1999-ൽ കനേഡിയൻ ഫെഡറൽ ഗവൺമെന്റ് സ്വവർഗ ദമ്പതികൾക്ക് ചില ആനുകൂല്യങ്ങൾ അനുവദിച്ചിരുന്നു. എന്നാൽ, 2005ലാണ് കനേഡിയൻ പാർലമെന്റ് രാജ്യത്തുടനീളം സ്വവർഗ വിവാഹങ്ങൾ നിയമവിധേയമാക്കിയത്.

7. ജർമനി

ജർമ്മൻ ചാൻസലർ ആഞ്ചല മെർക്കലിന്റെ ശക്തമായ എതിർപ്പ് അവഗണിച്ച്, 83 ശതമാനം ജർമൻകാരും സ്വവർവിവാഹം നിയമപരമായി അനുവദിക്കുന്നതിനെ അനുകൂലിച്ച് വോട്ട് ചെയ്തിരുന്നു. 2018ലാണ് ജർമൻ പാർലമെന്റ് സ്വവർ?ഗ വിവാഹം നിയമവിധേയമാക്കിയത്.

9. ന്യൂസിലാന്റ്

2013 ഏപ്രിൽ 17നാണ്, ന്യൂസിലാൻഡ് സ്വവർ?ഗ വിവാഹത്തിന് നിയമസാധുത നൽകിയത്. ദത്തെടുക്കൽ അവകാശ ബിൽ പോലെയുള്ള മറ്റ് ബില്ലുകളിലും ഭേദഗതികൾ വരുത്തി. സ്വവർഗ ദമ്പതികൾക്ക് മറ്റുള്ളവർക്കു തുല്യമായ അവകാശങ്ങൾ ഉണ്ടായിരിക്കുമെന്ന് സർക്കാർ ഉറപ്പു നൽകുകയും ചെയ്തു.

10. ഓസ്ട്രിയ

2010 മുതൽ ഓസ്ട്രിയയിൽ സ്വവർഗാനുരാഗികൾക്കും ലെസ്‌ബിയൻ ദമ്പതികൾക്കും സമൂഹത്തിൽ പങ്കാളിത്തം അനുവദിച്ചിരുന്നുവെങ്കിലും 2017 ലെ ഒരു കോടതി ഉത്തരവ് അതിനെ വിവേചനപരമെന്ന് വിധിച്ചു. രാജ്യത്തെ ഭരണസംവിധാനം അത് നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിക്കുന്നില്ലെങ്കിൽ 2019 ജനുവരി 1 മുതൽ സ്വവർഗ്ഗ വിവാഹം നിയമവിധേയമാകും എന്നും കോടതി വിധിച്ചു. തുടർന്ന് അന്നേദിവസം അർദ്ധരാത്രി സ്വർവഗാനുരാഗികളുടെ ഒരു കൂടിച്ചേരൽ രാജ്യത്ത് നടന്നു.

11. മാൾട്ട

2017 സെപ്റ്റംബറിലാണ് മാൾട്ട എന്ന ചെറിയ കത്തോലിക്കാ റിപ്പബ്ലിക്ക് രാജ്യം സ്വവർഗ വിവാഹം നിയമവിധേയമാക്കിയത്. രാജ്യത്തെ വിവാഹ നിയമത്തിൽ വരുത്തിയ ഭേദഗതികളിലൂടെ മാൾട്ടയിൽ സ്വവർഗ ദമ്പതികൾക്ക് ദത്തെടുക്കാനുള്ള അവകാശവും നൽകി.

12. ഫിൻലാൻഡ്

ഫിൻലാൻഡിലെ സ്വവർഗ വിവാഹം നിയമവിധേയമാക്കുന്നതിനുള്ള നിയമത്തിന് അടിസ്ഥാനമായത് 160,000-ത്തിലധികം ഒപ്പുകളുള്ള ഒരു പൊതു നിവേദനമാണ്. 2014ൽ പാർലമെന്റ് ഈ ആവശ്യം അംഗീകരിച്ചു. 2015ൽ ഫിന്നിഷ് പ്രസിഡന്റ് ഈ നിയമം അംഗീകരിച്ചെങ്കിലും 2017 മാർച്ച് വരെ ഇത് പ്രാബല്യത്തിൽ വന്നിരുന്നില്ല. സ്വവർഗ വിവാഹങ്ങൾ നിയമവിധേയമാക്കിയ അവസാന നോർഡിക് രാഷ്ട്രമാണ് ഫിൻലൻഡ്.

13. കൊളംബിയ

സ്വവർഗ വിവാഹങ്ങൾ നിയമവിരുദ്ധമല്ലെന്ന കോടതി വിധിയെ തുടർന്ന് 2016 ഏപ്രിലിൽ കൊളംബിയ സ്വവർഗ വിവാഹത്തിന് അനുമതി നൽകി. നേരത്തെ തുല്യാവകാശങ്ങൾക്കെതിരെ നടന്ന് വന്നിരുന്ന നിയമപരമായ പോരാട്ടങ്ങൾ ചില അവ്യക്തതകൾക്കും ഉദ്യോഗസ്ഥർ സ്വവർഗ വിവാഹങ്ങൾ രജിസ്റ്റർ ചെയ്യാൻ വിസമ്മതിക്കുന്നതിനും ഇടയാക്കിയിരുന്നു.

14. ഗ്രീൻലാൻഡ്

ഡെന്മാർക്കിനകത്ത് ഉള്ള പരമാധികാര രാഷ്ട്രമായ ഗ്രീൻലാൻഡിനെ 2012ൽ ഡെന്മാർക്ക് വരുത്തിയ വിവാഹ നിയമങ്ങളിലെ മാറ്റത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 2015 മെയ് 26 ന് രാജ്യത്തിന്റെ നിയമനിർമ്മാണ സഭയായ ഇനാറ്റ്സിസാർട്ടട്ട് സ്വവർഗ വിവാഹങ്ങൾ അനുവദിക്കുന്നതിനുള്ള പ്രമേയം പാസാക്കി. ദത്തെടുക്കൽ അവകാശങ്ങളും അനുവദിച്ച ആ നിയമം 2015 ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ വന്നു.

15. ലക്സംബർഗ്

സ്വവർഗ ദമ്പതികളെ വിവാഹം കഴിക്കാനും കുട്ടികളെ ദത്തെടുക്കാനും അനുവദിക്കുന്ന ഒരു ബില്ലിന് 2014 ജൂൺ 18 ന് ലക്സംബർഗിലെ ഹൗസ് ഓഫ് ഡെപ്യൂട്ടീസ് അംഗീകാരം നൽകി. ഇത് 1804ന് ശേഷമുള്ള രാജ്യത്തെ വിവാഹ നിയമങ്ങളിലെ ആദ്യത്തെ സുപ്രധാന പരിഷ്‌കരണമായിരുന്നു. 2015 ജനുവരി 1 മുതൽ നിയമം പ്രാബല്യത്തിൽ വന്നു. ലക്സംബർഗിലെ സ്വവർഗ്ഗാനുരാഗിയായ പ്രധാനമന്ത്രി സേവ്യർ ബെറ്റൽ അതേ വർഷം തന്നെ തന്റെ പങ്കാളിയെ വിവാഹം കഴിച്ചു.

16. സ്‌കോട്ട്ലൻഡ്

2014 ഫെബ്രുവരിയിൽ ചർച്ച് ഓഫ് സ്‌കോട്ട്ലൻഡിന്റെയും റോമൻ കാത്തലിക് ചർച്ചിന്റെയും എതിർപ്പിനെത്തുടർന്ന് സ്‌കോട്ടിഷ് പാർലമെന്റ് സ്വവർഗ യൂണിയനുകളെ അനുവദിക്കുന്ന നിയമനിർമ്മാണത്തിന് അംഗീകാരം നൽകി. എന്നിരുന്നാലും സ്വവർഗ വിവാഹങ്ങൾ നടത്താൻ നിയമം പള്ളികളെ നിർബന്ധിച്ചില്ല. തുടർന്ന് സ്‌കോട്ടിഷ് എപ്പിസ്‌കോപ്പൽ ചർച്ചും ചർച്ച് ഓഫ് സ്‌കോട്ട്‌ലൻഡും ചേർന്ന് വിവാഹങ്ങൾ നടത്തുമെന്ന് തീരുമാനിച്ചു.

17. ഉറുഗ്വേ, ചിലി, സ്ലോവേനിയ

2013 മെയ് 3ന് രാഷ്ട്രപതി നിയമത്തിൽ ഒപ്പ് വെച്ചതോടെ സ്വവർഗ ബന്ധങ്ങളെ അനുകൂലിക്കുന്ന രണ്ടാമത്തെ ലാറ്റിൻ അമേരിക്കൻ രാജ്യമായി ഉറുഗ്വേ മാറി. 2008 മുതൽ സ്വവർഗ അനുരാഗികൾക്കും ലെസ്‌ബിയൻ ദമ്പതികൾക്കും നിയമപരമായ പരിരക്ഷ ലഭിച്ചിരുന്നു. അവർക്കുള്ള ദത്തെടുക്കൽ നിയമങ്ങളും 2009ൽ പ്രാബല്യത്തിൽ വന്നിരുന്നു. 2021 ഡിസംബറിലാണ് ചിലിയിൽ വിവാഹ സമത്വ നിയമത്തിനുള്ള ബില്ലിന് അംഗീകാരം ലഭിച്ചത്. 2022 ജൂലൈ എട്ടിനാണ് സ്ലോവേനിയൻ കോടതി സ്വവർഗ ബന്ധങ്ങൾക്കെതിരെയുള്ള നിരോധനം ഭരണഘടന വിരുദ്ധമാണെന്ന് പ്രഖ്യാപിച്ചത്. തെക്കേ അമേരിക്കൻ രാജ്യമായ ഇക്വഡോറും സ്വവർഗ്ഗ വിവാഹം നിയമപരമാക്കി നിയമം പാസാക്കിയിട്ടുണ്ട്.

18. ഇംഗ്ലണ്ട്, വെയിൽസ്

മാസങ്ങൾ നീണ്ട ചർച്ചകൾക്ക് ശേഷമാണ് 2013 ജൂലൈയിൽ ബ്രിട്ടീഷ് പാർലമെന്റ് സ്വവർഗ വിവാഹ ബിൽ അംഗീകരിച്ചത്. തൊട്ടടുത്ത ദിവസം തന്നെ ബ്രിട്ടീഷ് രാജ്ഞി ബിൽ അംഗീകരിക്കുകയും ചെയ്തു. ഇംഗ്ലണ്ടിലെ ആദ്യ സ്വവർഗ വിവാഹം നടന്നത് 2014 മാർച്ച് 29നാണ്. അതേസമയം ചർച്ച് ഓഫ് ഇംഗ്ലണ്ടിനുള്ളിൽ സ്വവർഗ്ഗ വിവാഹങ്ങൾ നിയമപരമായി അംഗീകരിക്കാറില്ല. ഇത് ഇംഗ്ലണ്ടിനും വെയിൽസിനും ബാധകവുമാണ്.

19. ഫ്രാൻസ്

2013 മെയ് മാസത്തിലാണ് ഫ്രാൻസിലെ പരമോന്നത കോടതി സ്വവർഗ വിവാഹവും ദത്തെടുക്കലും സംബന്ധിച്ച നിയമത്തിന് നിയമപരമായ അംഗീകാരം നൽകിയത്. പ്രസിഡന്റ് ആയ ഫ്രാങ്കോയ്‌സ് ഹോളണ്ടേയും അദ്ദേഹത്തിന്റെ പാർട്ടിയായ സോഷ്യലിസ്റ്റ് പാർട്ടിയും ബില്ല് പാസാക്കുന്നതിനായി മുന്നോട്ട് വരികയും ചെയ്തിരുന്നു.

20. ബ്രസീൽ

2011 മുതൽ ബ്രസീലിൽ സ്വവർഗ്ഗ വിവാഹങ്ങൾക്ക് അനുമതി നൽകിയിരുന്നു. മാത്രമല്ല ഈ വിഭാഗത്തിൽപ്പെടുന്നവർക്കുള്ള പെൻഷൻ ആനൂകൂല്യം, ദത്തെടുക്കൽ അവകാശം, അനന്തരവകാശം എന്നിവയ്ക്കും അനുമതി നൽകിയിരുന്നു. 2013ൽ രാജ്യമെമ്പാടും സ്വവർഗ്ഗവിവാഹം നിയമപരമാക്കിക്കൊണ്ട് ബ്രസീൽ നിയമം പാസാക്കുകയും ചെയ്തു. രാജ്യത്തെ പകുതിയിലധികം സംസ്ഥാനങ്ങളിലും ഈ നിയമം നടപ്പാക്കിയിട്ടുണ്ട്.

21. ഡെന്മാർക്ക്

ദമ്പതികളായി രജിസ്റ്റർ ചെയ്യാനുള്ള അധികാരം സ്വവർഗ അനുരാഗികൾക്ക് നൽകിയ ആദ്യ രാജ്യമാണ് ഡെന്മാർക്ക്. 1989ലായിരുന്നു ഇത്. 2010ൽ സ്വവർഗ്ഗ ദമ്പതികൾക്ക് കുട്ടികളെ ദത്തെടുക്കാനുള്ള അവകാശവും നിയമപരമായി പ്രാബല്യത്തിൽ കൊണ്ടുവന്ന രാജ്യമാണ് ഡെന്മാർക്ക്. അതേ വർഷം തന്നെ സ്വവർഗ യൂണിയനുകൾക്കും ഡെന്മാർക്ക് അംഗീകാരം നൽകിയിരുന്നു.

22. ഐസ്ലൻഡ്

2010ലാണ് സ്വവർഗ്ഗ വിവാഹം നിയമപരമാക്കുന്ന ബിൽ ഐസ്ലൻഡ് പാർലമെന്റ് ഏകകണ്ഠമായി പാസാക്കിയത്. ചരിത്രത്തിലെ ആദ്യത്തെ ലെസ്‌ബിയൻ രാഷ്ട്രത്തലവയായ, ജോഹന്ന സിഗുർദാർഡോട്ടിർ, നിയമം പാസാക്കിയതിന് തൊട്ടുപിന്നാലെ രാജ്യത്തെ ആദ്യത്തെ സ്വവർഗ യൂണിയനുകളിലൊന്നിലെ തന്റെ ദീർഘകാല പങ്കാളിയെ വിവാഹം കഴിച്ചു.

23. നോർവേ

സ്വവർഗ സംഘടനകൾ, ദത്തെടുക്കൽ നയം, സർക്കാർ ധനസഹായത്തോടെയുള്ള കൃത്രിമ ബീജസങ്കലനം എന്നിവ അനുവദിക്കുന്ന നിയമം 2009ലാണ് നോർവേയിൽ പ്രാബല്യത്തിൽ വന്നത്. 2017ൽ ലൂഥറൻ ചർച്ച് ഓഫ് നോർവേ സ്വവർഗ യൂണിയനുകളെ നിയന്ത്രിക്കാൻ പാസ്റ്റർമാരെ അനുവദിക്കുകയും ചെയ്തിരുന്നു.

24. ബെൽജിയം

1998ൽ രജിസ്റ്റർ ചെയ്ത പങ്കാളിത്തത്തിലൂടെ ബെൽജിയത്തിൽ സ്വവർഗ ബന്ധങ്ങൾക്ക് നിയമപരമായ പദവി ലഭിച്ചിരുന്നെങ്കിലും, 2003-ൽ മാത്രമാണ് സ്വവർഗ വിവാഹം പാർലമെന്റ് നിയമവിധേയമാക്കിയത്. ഇതിന് പുറമെ, സ്വവർഗ ദമ്പതികൾക്ക് മൂന്ന് വർഷത്തിന് ശേഷം കുട്ടികളെ ദത്തെടുക്കാനുള്ള അവകാശവും നൽകി.

25. നെതർലാൻഡ്‌സ്

1998 മുതൽ നെതർലൻഡ്സ് സ്വവർഗ ദമ്പതികൾക്ക് വിവാഹവുമായി ബന്ധപ്പെട്ട പ്രത്യേക അവകാശങ്ങൾ അനുവദിച്ചു തുടങ്ങിയിരുന്നു. രണ്ട് വർഷത്തിന് ശേഷം, 2000ൽ, സ്വവർഗ ദമ്പതികൾക്ക് ദത്തെടുക്കൽ അവകാശങ്ങൾ നൽകുന്ന ഒരു ബില്ലിന് പാർലമെന്റ് അംഗീകാരം നൽകി.

26. പോർച്ചുഗൽ

2010ന്റെ തുടക്കത്തിൽ, പോർച്ചുഗീസ് പാർലമെന്റ് സ്വവർഗ വിവാഹങ്ങൾ അനുവദിക്കുന്ന ബില്ലിന് അംഗീകാരം നൽകി.
ഭരണഘടനാ കോടതിയുടെ സൂക്ഷ്മപരിശോധനയെത്തുടർന്ന് മെയ് മാസത്തിൽ ഈ നിയമത്തിൽ ഒപ്പിടുകയും 2010 ജൂണിൽ പ്രാബല്യത്തിൽ വരികയും ചെയ്തു. എന്നാൽ ഈ നിയമം സ്വവർഗ ദമ്പതികളെ ദത്തെടുക്കാൻ അനുവദിച്ചിരുന്നില്ല. കൂടാതെ ദത്തെടുക്കൽ നിയമവിധേയമാക്കുന്ന ഒരു നിയമം 2015 വരെ പാസാക്കിയിരുന്നില്ല.

27. സ്വീഡൻ

2009 ഏപ്രിലിൽ, സ്വീഡിഷ് പാർലമെന്റ് മതപരവും സംസ്‌ക്കാരിക ചടങ്ങുകളിലുമുള്ള സ്വവർഗ വിവാഹം അനുവദിച്ചുകൊണ്ട് നിയമം പാസാക്കി. മുമ്പ്, സ്വീഡനിലെ സ്വവർഗ ദമ്പതികൾക്ക് സിവിൽ യൂണിയനുകൾക്കായി (രണ്ട് ആളുകൾ തമ്മിലുള്ള നിയമപരമായ ബന്ധം.) മാത്രമേ ഫയൽ ചെയ്യാൻ കഴിയുകയുണ്ടായിരുന്നുള്ളൂ. നിയമപ്രകാരം ഇത് ആവശ്യമില്ലെങ്കിലും, സ്വീഡനിലെ ലൂഥറൻ ചർച്ച്, 2009 ഒക്ടോബറിൽ സ്വവർഗ കൂടിച്ചേരലുകൾ നടത്താൻ തങ്ങളുടെ പുരോഹിതരെ അനുവദിച്ചു. സ്വവർഗ ദമ്പതികൾക്ക് 2003ൽ ദത്തെടുക്കാനുള്ള അവകാശവും 2005ൽ കൃത്രിമ ബീജസങ്കലനത്തിനുള്ള അവകാശവും ലഭിച്ചു.

28. ദക്ഷിണാഫ്രിക്ക

2005 നവംബറിൽ രാജ്യത്തിന്റെ വിവാഹ നിയമങ്ങൾ ഭരണഘടനയുടെ തുല്യാവകാശ വ്യവസ്ഥകൾ ലംഘിക്കുന്നതായി ദക്ഷിണാഫ്രിക്കയിലെ പരമോന്നത കോടതി കണ്ടെത്തി. ഇതേതുടർന്ന്, സ്വവർഗ ദമ്പതികൾക്ക് വിവാഹം കഴിക്കുന്നതിനായി വിവാഹ നിയമത്തിൽ ചില മാറ്റങ്ങൾ വരുത്താൻ സർക്കാരിനെ അനുവദിച്ചു. ഇതേതുടർന്ന്, 2006 നവംബർ 14ന്, സ്വവർഗ വിവാഹ നിരോധനം അവസാനിപ്പിക്കുന്നതിനുള്ള പ്രമേയം പാർലമെന്റ് 230 നെതിരെ 41 എന്ന ഭൂരിപക്ഷ വോട്ടിന് പാസാക്കി.

29. സ്‌പെയിൻ

യാഥാസ്ഥിതിക നേതാക്കളുടെയും റോമൻ കത്തോലിക്കാ സഭയുടെയും കടുത്ത എതിർപ്പ് അവഗണിച്ച് 187നെതിരെ 147 വോട്ടിന് സ്പാനിഷ് പാർലമെന്റ് സ്വവർഗ വിവാഹത്തിന് അംഗീകാരം നൽകി. ഇത് സ്വവർഗ ദമ്പതികൾക്ക് കുട്ടികളെ ദത്തെടുക്കാനും വിവാഹമോചനം നേടാനും അവസരം നൽകി. 2004-ൽ രാജ്യത്തെ സോഷ്യലിസ്റ്റ് പ്രധാനമന്ത്രിയായിരുന്ന ജോസ് ലൂയിസ് റോഡ്രിഗസ് സപാറ്റെറോ, അധികാരത്തിൽ വന്ന ഉടൻ തന്നെയാണ് നിയമനിർമ്മാണം നടത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP