Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കസ്റ്റമറെന്ന വ്യാജേന സമീപിച്ച പൊലീസുകാരന് ഹോട്ടലിൽ എത്തിച്ചു നൽകിയത് രണ്ടു മോഡലുകളെ; ആവശ്യപ്പെട്ടത് 60,000 രൂപ: സെക്‌സ് റാക്കറ്റ് നടത്തിപ്പു കേസിൽ നടിയും കാസ്റ്റിങ് ഡയറക്ടറുമായ ആരതി മിത്തൽ അറസ്റ്റിൽ

കസ്റ്റമറെന്ന വ്യാജേന സമീപിച്ച പൊലീസുകാരന് ഹോട്ടലിൽ എത്തിച്ചു നൽകിയത് രണ്ടു മോഡലുകളെ; ആവശ്യപ്പെട്ടത് 60,000 രൂപ: സെക്‌സ് റാക്കറ്റ് നടത്തിപ്പു കേസിൽ നടിയും കാസ്റ്റിങ് ഡയറക്ടറുമായ ആരതി മിത്തൽ അറസ്റ്റിൽ

സ്വന്തം ലേഖകൻ

മുംബൈ: സെക്‌സ് റാക്കറ്റ് നടത്തിപ്പുമായി ബന്ധപ്പെട്ട കേസിൽ സീരിയൽ നടിയും കാസ്റ്റിങ് ഡയറക്ടറുമായ ആരതി മിത്തൽ അറസ്റ്റിൽ. മോഡലുകളടക്കമുള്ള യുവതികളെ ഉപയോഗിച്ച് ആരതി നട്തതി്പപോന്ന വൻ സെക്‌സ് റാക്കറ്റാണ് പിടിയിലായത്. മുംബൈയിലെ ഗോരേഗാവ് മേഖലയിലാണ് ആരതിയുടെ നേതൃത്വത്തിൽ വൻ സെക്‌സ് റാക്കറ്റ് പ്രവത്തിച്ചിരുന്നത്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് ആരതിയെ അറസ്റ്റ് ചെയ്തത്.

ദിൻദോഷി സ്റ്റേഷൻ ഇൻസ്‌പെക്ടർ മനോജ് സുതാറിന് ലഭിച്ച വിവരത്തെത്തുടർന്നായിരുന്നു അന്വേഷണം. പൊലീസുകാർ കസ്റ്റമറെന്ന വ്യാജേന ആരതി മിത്തലിനെ സമീപിച്ചാണ് വലയിൽ വീഴ്‌ത്തിയത്. കസ്റ്റമറെന്ന വ്യാജേന സമീപിച്ച അന്വേഷണ ഉദ്യോഗസ്ഥന് രണ്ടു മോഡലുകളുടെ ഫോട്ടോ ആരതി ഫോണിൽ അയച്ചു നൽകുകയായിരുന്നു. ഇവർക്കായി 60,000 രൂപയും ആവശ്യപ്പെട്ടു.

പൊലീസുകാർ പറഞ്ഞതനുസരിച്ച് ഹോട്ടലിൽ എത്തിച്ച രണ്ട് ഡമ്മി കസ്റ്റമർമാർക്കു മുന്നിൽ രണ്ടു മോഡലുകളുമായി ആരതി മിത്തൽ എത്തുകയായിരുന്നു. പെൺകുട്ടികളെ കടത്തി തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് ആരതിയെ അറസ്റ്റ് ചെയ്തത്. കേസന്വേഷണം മുംബൈ ക്രൈം ബ്രാഞ്ച് യൂണിറ്റ് 11 ന് നൽകി.

ടെലിവിഷൻ പരമ്പരകളിലൂടെ ശ്രദ്ധേയയായ ആരതി മുംബൈയിൽ കാസ്റ്റിങ് ഡയറക്ടറായാണ് പ്രവർത്തിച്ചുവന്നത്. സോഷ്യൽ മിഡിയയിലും മറ്റും ഒരു ലക്ഷത്തോളം ഫോളോവേഴ്‌സാണ് ആരതിക്കുള്ളത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP