Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'എല്ലാവരെയും പറ്റിച്ചു പണം തട്ടിയ ചരിത്രമാണ് അയാൾക്ക് ഉള്ളത്; ഞങ്ങളെയും പറ്റിച്ചു; 25 ലക്ഷം രൂപ തട്ടിയെടുത്തു; കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി'; തൈക്കാട് ഉണ്ണിയുടെ തട്ടിപ്പിന് ഇരയായെന്ന് മുടവന്മുകളിലെ ദമ്പതികൾ; പൊലീസ് കേസെടുത്തില്ല; മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടും പരിഹാരമില്ലെന്ന് മറുനാടനോട് ദമ്പതികൾ

'എല്ലാവരെയും പറ്റിച്ചു പണം തട്ടിയ ചരിത്രമാണ് അയാൾക്ക് ഉള്ളത്; ഞങ്ങളെയും പറ്റിച്ചു; 25 ലക്ഷം രൂപ തട്ടിയെടുത്തു; കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി'; തൈക്കാട് ഉണ്ണിയുടെ തട്ടിപ്പിന് ഇരയായെന്ന് മുടവന്മുകളിലെ ദമ്പതികൾ; പൊലീസ് കേസെടുത്തില്ല;  മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടും പരിഹാരമില്ലെന്ന് മറുനാടനോട് ദമ്പതികൾ

അമൽ സുരേന്ദ്രൻ

തിരുവനന്തപുരം: ''തലസ്ഥാനത്ത് എവിടെ ചോദിച്ചാലും തൈക്കാട് ഉണ്ണിയെക്കുറിച്ച് ( ശാന്തി നിവാസ്- സന്തോഷ്‌കുമാർ) അറിയാത്തവരായി ആരും തന്നെ ഉണ്ടാവില്ല, എല്ലാവരെയും പറ്റിച്ചു പണം തട്ടിയ ചരിത്രമാണ് അയാൾക്ക് ഉള്ളത്. ഞങ്ങളെയും പറ്റിച്ചു, 25 ലക്ഷം രൂപ തട്ടിയെടുത്തു, ഞങ്ങൾ മാത്രമല്ല തട്ടിപ്പിന് ഇരയായത്... നിരവധി പേരുണ്ട്...ഇയാൾ ഗുണ്ടയാണ്, പൊലീസിൽ പരാതി നൽകിയാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നതു കൊണ്ടാണ് പലരും രംഗത്തു വരാത്തത്''. തിരുവനന്തപുരത്തെ മുടവൻ മുകൾ വാർഡിൽ താമസിക്കുന്ന ദമ്പതികൾ മറുനാടൻ മലയാളികളോട് തങ്ങൾ നേരിട്ട ദുരനുഭവം തുറന്നുപറയുന്നു.

പന്ത്രണ്ട് വർഷമായി തങ്ങളുടെ വീടിനു തൊട്ടടുത്ത് താമസിക്കുന്ന സ്ത്രീ മുഖേനയാണ് തൈക്കാട് ഉണ്ണിയെ പരിചയപ്പെട്ടത്. ആറ്റുകാൽ ക്ഷേത്രത്തിൽ അധികവും തൊഴാനെത്തും. അങ്ങനെ സൗഹൃദം വളർന്നു. ഇതിനിടെ തന്റെ മകളുടെ പഠന ആവശ്യത്തിനായി തമിഴ്‌നാട്ടിലെ അഞ്ച് സെന്റ് സ്ഥലം വിൽക്കാൻ തൈക്കാട് ഉണ്ണി ബ്രോക്കർമാരെ പരിചയപ്പെടുത്തി നൽകി. പിന്നീട് സ്ഥലം 40 ലക്ഷം രൂപക്ക് വിൽക്കുകയും ചെയ്തു. ഇതിൽ നിന്നും 25 ലക്ഷം മൂന്ന് മാസത്തേക്കെന്ന് പറഞ്ഞാണ് ഉണ്ണി കടം വാങ്ങിയത്.

എന്നാൽ മൂന്ന് മാസത്തിനുശേഷം പണം തിരികെ ചോദിച്ചപ്പോൾ ഇയാളുടെ സ്വഭാവം മാറി. മകളുടെ പഠന ആവശ്യത്തിനായി മാറ്റിവച്ച പണമാണ് ഉണ്ണി തട്ടിയെടുത്തത്. തുടർന്ന് കമ്മീഷ്ണർ ഓഫീസിൽ പരാതി നൽകി. അവിടെ ഉണ്ണി അടവ് മാറ്റി, പത്ത് ലക്ഷം രൂപ മാത്രമാണ് കടമായി വാങ്ങിയതെന്നും അത് മടക്കി നൽകിയെന്നും വാദിച്ചു.

അടവ് പതിനെട്ടും പയറ്റി തൈക്കാട് ഉണ്ണി കള്ളത്തരങ്ങളുടെ കൊട്ടാരം പണിതു. നിവർത്തിയില്ലാതെ ദമ്പതികൾ സിപിഎം നേതാവ് ആനാവൂർ നാഗപ്പനെ നേരിൽ കണ്ട് നിജസ്ഥിതി വെളിപ്പെടുത്തി. തുടർന്ന് ഉണ്ണിയെ പാർട്ടി ഓഫീസിൽ വിളിച്ചു വരുത്തി. മുൻപ് സിപിഎം അനുഭാവിയായിരുന്ന ഉണ്ണി ഇപ്പോൾ ബിജെപിക്കാരനാണെന്നാണ് സൂചന.

തലസ്ഥാനത്തെ പ്രമുഖ രാഷ്ട്രീയ നേതാക്കളുമായും, മറ്റ് അധികാര കേന്ദ്രങ്ങളിലും പിടിപാടുള്ള ഉണ്ണിയെ കുരുക്കാൻ എല്ലാവർക്കും പേടിയാണെന്നും ദമ്പതികൾ പറയുന്നു. തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയപ്പോൾ നിങ്ങൾ കോടതിയിൽ പോകൂ എന്നാണ് മറുപടി ലഭിച്ചതെന്നും ദമ്പതികൾ പറഞ്ഞു.

മുഖ്യമന്തിയുടെ ഓഫീസിൽ ഉൾപ്പടെ പരാതി നൽകിയിട്ടും പരിഹാരം ഉണ്ടായിട്ടില്ലെന്നും ദമ്പതികൾ വെളിപ്പെടുത്തി. പണം കൈക്കലാക്കി കഴിഞ്ഞതോടെ വീടുകയറി വധഭീഷണി ഉൾപ്പടെ ഉണ്ടായിട്ടുണ്ടെന്നും ഇവർ പറയുന്നു. തലസ്ഥാനത്തെ ഉന്നത രാഷ്ട്രീയ ബന്ധങ്ങളാണ് ഇയാളെ സംരക്ഷിക്കുന്നതെന്നും ആരോപണമുണ്ട്.

മറ്റൊരു കേസിൽ ശിക്ഷ കഴിഞ്ഞതിനു ശേഷം ഉണ്ണി ഇപ്പോൾ പുറത്ത് ഇറങ്ങിയതെ ഉള്ളുവെന്നും മറുനാടന്റെ അന്വേഷണത്തിൽ വ്യക്തമായത്. അതേസമയം നൂറിൽ അധികം കുടുംബങ്ങൾ ഇയാളുടെ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നും, അവരെ ഭീഷണിപ്പെടുത്തുന്നതു കൊണ്ടാണ് പുറം ലോകം അറിയാത്തതെന്നും ദമ്പതികൾ മറുനാടനോട് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP